ഓർക്കാട്ടേരി പോതുകുറ്റിയിൽ ബ്രിജിത്ത് രാജ് ഒമാനിൽ അന്തരിച്ചു

ഏറാമല: ഓർക്കാട്ടേരി പോതുകുറ്റിയിൽ ബ്രിജിത്ത് രാജ് (35 വയസ്സ്) ഒമാനിൽ വെച്ച് അന്തരിച്ചു. കഴിഞ്ഞ ബുധനാഴ്ച ഒമാനിലെ ജോലിസ്ഥലത്ത് വെച്ച് ഹൃദയസ്തംഭനം സംഭവിക്കുകയായിരുന്നു. പരേതനായ രാജൻ്റെയും സത്യഭാമയുടെയും മകനാണ്. അച്ഛനായ രാജൻ വർഷങ്ങൾക്ക് മുമ്പ് അബുദാബിയിൽ വെച്ചായിരുന്നു മരണപ്പെട്ടത്. ഭാര്യ അനിഷ, സഹോദരി അശ്വതി രാജ് (നിയമ വകുപ്പ്). സംസ്കാരം ഇന്ന് രാവിലെ 11 മണിയോടുകൂടി

‘നൂറ് തൊഴിൽ ദിനങ്ങൾ അനുവദിക്കുക, തൊഴിലെടുത്താൽ ഒരാഴ്ചയ്ക്കകം കൂലി നൽകുക, ചികിത്സാ ആനുകൂല്യങ്ങൾ അനുവദിക്കുക’; ആയഞ്ചേരി പഞ്ചായത്ത് ഓഫീസിലേക്ക് തൊഴിലുറപ്പ് തൊഴിലാളികൾ മാർച്ച് നടത്തി

ആയഞ്ചേരി: തൊഴിലുറപ്പ് തൊഴിലാളികളോട് ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് അധികൃതർ കാണിക്കുന്ന അവഗണയിലും, അനാസ്ഥയിലും പ്രതിഷേധിച്ച് എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ്റെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. കടമേരി മാക്കം മുക്കിൽ നിന്നാരംഭിച്ച മാർച്ച് ജില്ലാ സീക്രട്ടരി പി.ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ഒരു വർഷം മുമ്പേ തൊഴിലാളികൾ നൽകിയ നിവേദനത്തിൽ സൂചിപ്പിച്ച ആവശ്യങ്ങൾ ഒന്നു

എടച്ചേരി ചുണ്ടയിൽ തെരുവിലെ ചിങ്ങന്റെവിട കരിയാടൻ ബാലൻ അന്തരിച്ചു

എടച്ചേരി: എടച്ചേരി ചുണ്ടയിൽ തെരുവിലെ ചിങ്ങന്റെവിട കരിയാടൻ ബാലൻ (88) അന്തരിച്ചു. എൺപത്തിയെട്ട് വയസ്സായിരുന്നു. മക്കൾ: സി.സുരേന്ദ്രൻ മാസ്റ്റർ (സി.പി.ഐ നാദാപുരം മണ്ഡലം സെക്രട്ടറിയേറ്റ് മെമ്പർ) ഉഷ, ജയന്തി, ദിനേശൻ, ഷീജ. മരുമക്കൾ: പറമ്പത്ത് ബാലൻ, എടക്കയിൽ അനിത (എച്ച്.എം ഗവ. എൽ.പി സ്‌കൂൾ ചുഴലി) സന്ധ്യ. Chingantavida Kariyadan Balan passed away in

കാഫിര്‍ സ്‌ക്രീൻഷോട്ട്; എം.എസ്.എഫ് നേതാവ് കാസിമിന്റെ ഫോണ്‍ പൊലീസ് ഫൊറൻസിക് പരിശോധനക്കയച്ചു

വടകര: കാഫിർ സ്‌ക്രീൻഷോട്ട് കേസില്‍ പരാതിക്കാരനായ എം.എസ്.എഫ് നേതാവ് കാസിമിന്റെ ഫോണ്‍ പോലീസ് ഫൊറൻസിക് പരിശോധനക്കയച്ചു. കാസിമിന്റെ ഫോണില്‍ വിവാദ പോസ്റ്റ് ഉണ്ടാക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്‌തോയെന്ന് ശാസ്ത്രീയമായി പരിശോധിക്കാനാണ് നടപടി. കഴിഞ്ഞ ദിവസമാണ് കാസിമിന്റെ ഫോണ്‍ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. വിവാദ കാഫിർ സ്‌ക്രീൻഷോർട്ട് കാസിമിൻ്റെ പേരിലാണ് ആദ്യം പ്രചരിച്ചിരുന്നത്. ഇടതു നേതാക്കൾ അന്ന് തെരഞ്ഞെടുപ്പ്

വ്യാജ കാഫിർ സ്‌ക്രീൻ ഷോട്ട് വിവാദം: ഡിവൈഎഫ്‌ഐ നേതാവ് റിബേഷിനെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്‌

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വടകര മണ്ഡലത്തില്‍ പ്രചരിച്ച കാഫിര്‍ സ്‌ക്രീന്‍ഷോട്ട് റെഡ് എന്‍കൗണ്ടേഴ്‌സ് ഗ്രൂപ്പില്‍ ആദ്യം പങ്കുവെച്ച ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് പ്രസിഡന്റ് ആര്‍.എസ്. റിബേഷിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് പൊതുവിദ്യാഭ്യാസവകുപ്പ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.പി ദുല്‍ഖിഫില്‍ നല്‍കിയ പരാതിയിലാണ് നടപടി. ആറങ്ങോട്ട് എം.എല്‍.പി സ്‌കൂളിലെ അധ്യാപകനായ റിബേഷിനെതിരെ വകുപ്പ് തല നടപടി

വടകര കണ്ണംകുഴി ആശാരിന്റ വിട കുമാരൻ അന്തരിച്ചു

വടകര: കണ്ണംകുഴി ആശാരിന്റ വിട കുമാരൻ അന്തരിച്ചു. എഴുപത്തിയൊമ്പത് വയസായിരുന്നു. ഭാര്യ: കാര്‍ത്യായനി. മക്കള്‍: പ്രേമന്‍, പ്രകാശന്‍, പ്രമീള, പ്രദീപന്‍, പ്രസീത, പ്രദീശന്‍, സുരേഷ്ബാബു, പരേതയായ ബിന്ദു. മരുമക്കൾ: ഗീത, മിനി, സാധനന്ദൻ, സുരേഷ്, നിജീത. സഹോദരങ്ങള്‍: പരേതനായ കൃഷ്ണന്‍, നാണു, ബാലകൃഷ്ണന്‍, പത്മിനി, വനജ. സംസ്‌കാരം: ഇന്ന് വൈകിട്ട് 7മണിക്ക്.

കണ്ണൂർ കൃഷ്ണമേനോൻ മെമ്മോറിയൽ ഗവ. വനിത കോളേജിൽ സീറ്റ് ഒഴിവ്‌

കണ്ണൂർ: കൃഷ്ണമേനോൻ മെമ്മോറിയൽ ഗവ. വനിത കോളേജിൽ സീറ്റ് ഒഴിവ്‌. ബി എസ്‌സി മാത്തമാറ്റിക്സ്, ഫിസിക്സ് എന്നീ കോഴ്സുകളിലാണ്‌ സീറ്റ് ഒഴിവ്‌ താൽപര്യമുള്ള വിദ്യാർഥിനികൾ യൂണിവേഴ്സിറ്റി സൈറ്റിൽ രജിസ്റ്റർ ചെയ്ത് ആഗസ്റ്റ് 31ന് 11 മണിക്ക് എല്ലാ സർട്ടിഫിക്കറ്റുകളും സഹിതം പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോൺ : 0497 2746175. Description: Seat

പേരാമ്പ്രയിലെ ലോഡ്ജില്‍ കാരയാട് സ്വദേശിയായ മധ്യവയസ്‌കനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

പേരാമ്പ്ര: പേരാമ്പ്രയിലെ ലോഡ്ജില്‍ കാരയാട് സ്വദേശിയായ മധ്യവയസ്‌കനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാരയാട് നെല്ലിയുള്ള പറമ്പില്‍ പ്രമോദ് (ഗോപി) ആണ് മരിച്ചത്. നാല്‍പ്പത്തിയേഴ് വയസ്സായിരുന്നു. ഇന്ന് രാവിലെയാണ് പ്രമോദിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെയാണ് പ്രമോദ് ലോഡ്ജില്‍ റൂം എടുത്തത്. രാത്രി വൈകിയിട്ടും വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് ലോഡ്ജില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

‘ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സംഘടനയുടെ കുറ്റകരമായ മൗനം ഏറെ നിരാശപ്പെടുത്തി’; സംവിധായകൻ ആഷിഖ് അബു ഫെഫ്കയിൽ നിന്ന് രാജിവച്ചു

കൊച്ചി: ഫെഫ്കയിൽ നിന്നും സംവിധായകൻ ആഷിഖ് അബു രാജിവച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നേതൃത്വം കുറ്റകരമായ മൗനം പാലിച്ചെന്നു ചൂണ്ടിക്കാട്ടിയാണു രാജി. ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന് ആഷിഖ് അബു രാജിക്കത്ത് അയച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ഫെഫ്കയില്‍ നിന്നുള്ള ആദ്യ രാജിയാണിത്. നിലപാടിന്‍റെ കാര്യത്തിൽ തികഞ്ഞ കാപട്യം പുലർത്തുന്ന നേതൃത്വത്തോട് അതിശക്തമായി

കൊയിലാണ്ടി അരിക്കുളത്ത് ഇരുചക്രവാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; ഊരള്ളൂർ സ്വദേശിയായ യുവാവ് മരിച്ചു

കൊയിലാണ്ടി: അരിക്കുളത്ത് ഇരുചക്രവാഹനം നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ഊരള്ളൂര്‍ മനത്താനത്ത് സ്വദേശി അര്‍ജുനാണ് മരിച്ചത്. ഇരുപത്തിയെട്ട് വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെ 2.30 ഓടെയാണ് സംഭവം. അരിക്കുളം ഭാഗത്തു നിന്ന് കൊയിലാണ്ടി ഭാഗത്തേക്ക് പോകുമ്പോള്‍ ഒറവിങ്കല്‍ താഴെ വളവില്‍ ഇടിച്ച് ബൈക്ക് ഡ്രൈനേജിലേക്ക് വീണ നിലയില്‍ മറ്റ് യാത്രക്കാര്‍ കണ്ടെത്തുകയായിരുന്നു. അർജുനെ അബോധാവസ്ഥയില്‍

error: Content is protected !!