സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനന്‍ മാസ്റ്റര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; സംഭവം കൊയിലാണ്ടി ചേമഞ്ചേരിയിൽ
കാപ്പാട്: സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍ മാസ്റ്റര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. ചേമഞ്ചേരി വെറ്റിലപ്പാറ സര്‍വ്വീസ് റോഡില്‍ ഇന്ന് 3.45 ഓടെയായിരുന്നു സംഭവം.കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന കെ.എല്‍ 18 ആര്‍ 5664 എന്ന നമ്പറിലുള്ള കിങ് കൊഗര്‍ എന്ന ബസ് മോഹനന്‍ മാസ്റ്റര്‍ സഞ്ചരിച്ച കാറിന് പിറകില്‍ ഇടിക്കുകയായിരുന്നു. മോഹനന്‍ മാസ്റ്റര്‍ സഞ്ചരിച്ച
പേരാമ്പ്ര താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിട നിർമാണം അടുത്ത വർഷത്തോടെ പൂർത്തിയാകും; ആശുപത്രിയുടെ പുതിയ കെട്ടിടത്തിന് മന്ത്രി വീണാജോർജ് തറക്കല്ലിട്ടു
പേരാമ്പ്ര: പേരാമ്പ്ര താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടത്തിന് മന്ത്രി വീണാജോർജ് തറക്കല്ലിട്ടു. നിർമാണ കാലാവധി അവസാനിക്കുന്നതിന് മുൻപ് തന്നെ കെട്ടിടം നിർമാണം പൂർത്തിയാകും. വലിയ വികസന പ്രവർത്തനങ്ങളാണ് അടുത്ത കാലത്തായി സംസ്ഥാനത്തെ ആരോഗ്യ മേഖലയിൽ ഉൾപ്പെടെ നടന്നുവരുന്നത്. കിഫ്ബി സംവിധാനം വന്നതോടെ വലിയ പദ്ധതികൾക്ക് ഒന്നിച്ച് തുക അനുവദിക്കുകയാണ്. അതിനാൽ പദ്ധതികൾ കാലതാമസം കൂടാതെ പൂർത്തീകരിക്കാനുള്ള
ഓണക്കിറ്റ് സെപ്തംബർ ഒമ്പത് മുതൽ വിതരണം ചെയ്യും; 13 ഇനം സബ്സിഡി സാധനങ്ങളുടെ ടെണ്ടർ നടപടികൾ സപ്ലൈകോ പൂർത്തിയാക്കി
തിരുവന്തപുരം: ഓണം പ്രമാണിച്ച് 300 കോടി വില മതിക്കുന്ന സാധനങ്ങൾക്ക് ഓർഡർ നൽകിയെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. ഓണക്കിറ്റ് സെപ്റ്റംബർ ഒമ്പതാം തീയതി വിതരണം ആരംഭിക്കുമെന്നും റേഷൻ കടകളിലൂടെയായിരിക്കും ഓണക്കിറ്റുകൾ നൽകുയെന്നും മന്ത്രി അറിയിച്ചു. കർഷകരിൽ നിന്ന് സംഭരിക്കുന്ന കാർഷിക ഉൽപ്പന്നങ്ങൾക്ക് പ്രാധാന്യം നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഓണക്കിറ്റ് വിതരണം ചെയ്യുന്നതിനുളള എല്ലാ തയ്യാറെടുപ്പുകളും
വിലങ്ങാടിന് കൈത്താങ്ങുമായി മുസ്ലിം ലീഗ്; 34 കുടുംബങ്ങൾക്ക് അടിയന്തര സഹായമായി 15,000 രൂപ
വിലങ്ങാട്: വിലങ്ങാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് കൈത്താങ്ങുമായി മുസ്ലീം ലീഗ് പാർട്ടി. 34 കുടുംബങ്ങൾക്ക് അടിയന്തര സഹായമായി 15,000 രൂപ വിതരണം ചെയ്യും. ഉരുൾപൊട്ടലിൽ പൂർണമായോ ഭാഗികമായോ വീട് നഷ്ടപ്പെട്ട കുടുംബങ്ങൾക്കാണ് അടിയന്തര ധനസഹായം നൽകുന്നത്. വിലങ്ങാട് ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ മലവെള്ളപാച്ചിലിൽ മരിച്ച മാത്യു മാഷിന്റെ കുടുംബത്തിന് മുസ്‌ലിം ലീഗ് പാർട്ടിയുടെ വക ഒരു ലക്ഷം രൂപയും
വെള്ള, നീല റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 10 കിലോഗ്രാം അരി; ഈ മാസത്തെ റേഷൻ വിതരണം നാളെ ആംഭിക്കും
തിരുവനന്തപുരം: ഈ മാസം വെള്ള, നീല റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 10 കിലോഗ്രാം അരി കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ നൽകും . നീല കാര്‍ഡ് ഉടമകള്‍ക്ക് അധിക വിഹിതമായാണ് 10 കിലോഗ്രാം അരി. സാധാരണ വിഹിതമായി നീല കാര്‍ഡിലെ ഓരോ അംഗത്തിനും 2 കിലോഗ്രാം അരി വീതം കിലോയ്ക്ക് നാലു രൂപ നിരക്കില്‍ ലഭിക്കും.
താമരശ്ശേരി ചുരത്തിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം
താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം. ചുരത്തിലെ എട്ടാം വളവിലാണ് അപകടം നടന്നത്. പരിക്കേറ്റവരെ താമരശ്ശേരി ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 10.30 ഓടെയാണ് അപകടം . തുടർന്ന് ചുരത്തിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. ഹൈവേ പോലിസ് സ്ഥലത്തെത്തി. Description: Accident due to collision of cars at Thamarassery Churam
പേരാമ്പ്ര ഗവ. ഐടിഐയിൽ ഗെസ്റ്റ് ഇൻസ്‌ട്രക്ടർ ഒഴിവ്
പേരാമ്പ്ര: പേരാമ്പ്ര ഗവൺമെന്റ് ഐടിഐയിൽ മെക്കാനിക് മോട്ടർ വെഹിക്കിൾ ട്രേഡിൽ താൽക്കാലിക ഒഴിവിലേക്ക് ഗെസ്റ്റ് ഇൻസ്‌ട്രക്ടറെ നിയമിക്കുന്നു. അഭിമുഖം 5ന് രാവിലെ 11ന് ഐടിഐ പ്രിൻസിപ്പലിന്റെ ഓഫിസിൽ നടക്കും . കൂടുതൽ വിവരങ്ങൾക്ക് 9400127797 എന്ന നമ്പറിൽ ബന്ധപ്പെടുക. Description: Perampra Govt. Guest Instructor Vacancy in ITI
കോഴിക്കോട് ഉൾപ്പടെ എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്; കേരളത്തിൽ ഒരാഴ്ച കൂടി മഴ തുടരുമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: കേരളത്തിൽ ഇന്നും വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യത. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികൾ മത്സ്യ ബന്ധനത്തിന് പോകുവാൻ പാടുള്ളതല്ല എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ
ഗതാഗതക്കുരുക്ക് രൂക്ഷം; വില്യാപ്പള്ളി ടൗണിൽ ബസുകളിൽ നിന്ന് യാത്രക്കാരെ ഇറക്കുന്നതിനും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും ക്രമീകരണങ്ങൾ ഏർപ്പെടുത്തി
വില്ല്യാപ്പള്ളി: ഗതാഗതക്കുരുക്ക് രൂക്ഷമായ സാഹചര്യത്തിൽ വില്യാപ്പള്ളി ടൗണിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. തണ്ണീർപ്പന്തൽ ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസുകൾ അൽഹിന്ദ് ട്രാവൽസ് ഷോപ്പിനു മുന്നിലും, വടകര ഭാഗത്തേക്ക് പോകുന്ന ബസ്സുകൾ വിഎം കോംപ്ലക്സിന് മുന്നിലും നിർത്തി യാത്രക്കാരെ ഇറക്കണം. കൂടുതൽ സമയം ബസ്സുകൾ ഈ സ്റ്റോപ്പുകളിൽ നിർത്തിയിടരുത്. അൽ ഹിന്ദ് ട്രാവൽസ് ഷോപ്പ് മുതൽ പോസ്റ്റ് ഓഫീസ്
കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ വൻ മയക്കുമരുന്ന് വേട്ട; ഒന്നര ലക്ഷത്തോളം രൂപ വിലവരുന്ന മെത്താഫിറ്റാമിനുമായി ഒഞ്ചിയം, കുഞ്ഞിപ്പള്ളി സ്വദേശികൾ പിടിയിൽ
ഇരിട്ടി: കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ വൻ മയക്കുമരുന്ന് വേട്ട. മെത്താഫിറ്റാമിൻ, കഞ്ചാവ് എന്നിവയുമായി ഒഞ്ചിയം, കുഞ്ഞിപ്പള്ളി സ്വദേശികൾ പിടിയിൽ. ഒഞ്ചിയം പുതിയോട്ടിലെ അമൽ നിവാസിൽ പി അമൽ രാജ്, അഴിയൂർ കുഞ്ഞിപ്പള്ളി സ്വദേശി ചുംബങ്ങാടി പറമ്പിലെ പി അജാസ് എന്നിവരാണ് പിടിയിലായത്. എക്സൈസ് ഇൻസ്പെക്ടർ അജീബ് ലബ്ബയുടെ നേതൃത്വത്തിൽ ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന