ദേശീയ നേത്രദാന പക്ഷാചരണം; ജില്ലാതല സമാപനം ശനിയാഴ്ച നരിപ്പറ്റയിൽ
നരിപ്പറ്റ: ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ കോഴിക്കോട് ജില്ലാതല സമാപനം സപ്തംബർ 7 ശനിയാഴ്ച നരിപ്പറ്റയിൽ നടക്കും.രാവിലെ 10മണി മുതൽ കൈവേലിയിലെ പഞ്ചായത്ത് ഹാളിലാണ് പരിപാടി നടക്കുക. ജില്ലയിലെ മൊബൈൽ ഓപ്താൽമിക് യൂണിറ്റിലെ വിദഗ്ദരുടെ നേതൃത്വത്തിൽ സൗജന്യ നേത്രപരിശോധന ക്യാമ്പ് , നേത്രദാന സമ്മതപത്രം ഏറ്റുവാങ്ങൽ എന്നിവ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ, പഠന അനുബന്ധ ചെലവുകൾ എന്നിവയ്ക്കു ധനസഹായം നൽകുന്ന വിദ്യാഭ്യാസ ധനസഹായ പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാജ്യോതി, ഭിന്നശേഷിക്കാരായ രക്ഷിതാക്കളുടെ കുട്ടികൾക്കു സ്‌കോളർഷിപ് നൽകുന്ന വിദ്യാകിരണം എന്നീ വിദ്യാഭ്യാസ ധനസഹായ പദ്ധതികൾക്കാണ് അപേക്ഷ ക്ഷണിച്ചത്. കൂടുതൽ വിവരങ്ങൾക്ക് www.suneethi.sjd.kerala.gov.in Description: Applications are invited for educational financial assistance schemes
ഓണം ഇങ്ങെത്തി; ഓണപൂക്കളം തീർക്കാൻ ഇക്കുറി അരളിപ്പൂവ് ഉണ്ടാകില്ല
കോഴിക്കോട്: അത്തം പിറക്കാൻ രണ്ട് നാൾ മാത്രം. മലയാളിക്ക് ഇനി ഓണനാളുകൾ. പക്ഷെ ഇത്തവണത്തെ ഓണത്തിന് പൂക്കളങ്ങളിൽ അരളിപ്പൂവ് ഉണ്ടാകില്ല. അരളിയില കഴിച്ച് യുവതി മരിച്ച സംഭവത്തോടെ കേരളത്തിൽ അരളിപ്പൂവിന് ഡിമാൻഡ് ഇല്ലാതായതായി വ്യാപാരികൾ പറയുന്നു. അരളിയിൽ വിഷവസ്തു ഉണ്ടെന്ന റിപ്പോർട്ടുകളും വന്നിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ മേയ് മുതൽ അരളിപ്പൂവ് നിവേദ്യത്തിലും പ്രസാദത്തിലും ഉപയോഗിക്കുന്നത്
ഇംഗ്ലീഷ് ഭാഷ ലളിതമാക്കാം; പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഇംഗ്ലീഷ് ലാംഗ്വേജ് എൻറിച്ച്മെന്റ് പ്രോഗ്രാമിന് ഒഞ്ചിയം ഗവൺമെന്റ് യു.പി സ്കൂളിൽ തുടക്കമായി
കണ്ണൂക്കര: ഒഞ്ചിയം ഗവൺമെന്റ് യു.പി സ്കൂളിൽ ഇംഗ്ലീഷ് ലാംഗ്വേജ് എൻറിച്ച്മെന്റ് പ്രോഗ്രാമിന് തുടക്കമായി. പ്രൈമറി ക്ലാസുകളിലെ കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാ നൈപുണി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്. ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജിത്ത് ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡണ്ട് ശ്രീകാന്ത് അധ്യക്ഷത വഹിച്ചു.പ്രധാന അധ്യാപകൻ പ്രമോദ് എം.എൻ, ഭാസ്കരൻ, ബിജു മൂഴിക്കൽ, റീന എൻ,
ലഹരിയുടെ കുരുക്കിൽ നിന്നുള്ള മോചനം; ‘നിമിത്തം’ ഹ്രസ്വ സിനിമയുടെ ടീസർ പ്രകാശനം ചെയ്തു
മേപ്പയ്യൂർ: നിധിൻ പോൾ ആലപ്പി കഥയും തിരക്കഥയും സംവിധാനവും നിർവ്വഹിച്ച’നിമിത്തം’ ഹ്രസ്വ സിനിമയുടെ ടീസർ പ്രകാശനം ചെയ്തു. മേപ്പയ്യൂർ കോ-ഓപ് ടൗൺ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന മേപ്പയ്യൂർ എസ്.ഐ കെ.വി.സുധീർ ബാബു , മേപ്പയ്യൂർ പ്രസ് ക്ലബ് പ്രസിഡൻ്റ് പി .കെ. പ്രിയേഷ് കുമാർ എന്നിവർ ചേർന്ന് പ്രകാശനം നിർവ്വഹിച്ചു. ലഹരിയുടെ കുരുക്കിൽ നിന്ന് അർത്ഥപൂർണ്ണമായ
വിലങ്ങാട് ഉരുൾപൊട്ടൽ; ദുരന്ത ബാധിതപ്രദേശമായി പ്രഖ്യാപിച്ച സ്ഥലത്തേക്ക് മാറിത്താമസിച്ചാൽ സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ ലഭിക്കുമോയെന്ന ആശങ്കയിൽ ദുരിതബാധിതർ
വിലങ്ങാട്: ദുരന്ത ബാധിതപ്രദേശമായി പ്രഖ്യാപിച്ച സ്ഥലത്തേക്ക് മാറിത്താമസിച്ചാൽ സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ ലഭിക്കുമോയെന്ന ആശങ്കയിൽ ദുരിതബാധിതർ.വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ പ്രയാസമനുഭവിക്കുന്നവർ എവിടെ താമസിക്കണമെന്നതിനെച്ചൊല്ലിയുള്ള ആശയക്കുഴപ്പം അവസാനിക്കുന്നില്ല. നിലവിൽ വാണിമേൽ ഗ്രാമപ്പഞ്ചായത്തിലെ ഒൻപത്, 10, 11-ഉം നരിപ്പറ്റ ഗ്രാമപ്പഞ്ചായത്തിലെ മൂന്നും വാർഡുകളാണ് ദുരന്തബാധിതമേഖലയായി സർക്കാർ പ്രഖ്യാപിച്ചത്. നിലവിൽ ഉരുൾപൊട്ടൽ ദുരന്തം കൂടുതൽ ബാധിച്ച മഞ്ഞച്ചീളി ഭാഗത്തുള്ളവർ വിലങ്ങാട്
വിലങ്ങാട് ഉരുൾപൊട്ടൽ; നഷ്ടം ഇതുവരെ കണകാക്കിയതിലും കൂടുതൽ, പറമ്പടിയിലെയും പന്നിയേരിയിലും ഉണ്ടായത് ഏക്കറുകണക്കിന് കൃഷിനാശം
വിലങ്ങാട്: വിലങ്ങാടും പരിസര പ്രദേശങ്ങളിലും ജൂലൈ 29നു രാത്രിയിലുണ്ടായ ഉരുൾ പൊട്ടലിൽ ഉണ്ടായത് വൻ നാശ നഷ്ടം. ഇതുവരെ പുറത്തുവന്ന കണക്കുകൾ പൂർണമല്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പറമ്പടിയിലെയും പന്നിയേരിയിലും ഉണ്ടായത് ഏക്കറുകണക്കിന് കൃഷിനാശം. പറമ്പടിയിലെയും പന്നിയേരിയിലേക്കുമുള്ള റോഡുകൾ തകർന്നതിനാൽ ഉദ്യോഗസ്ഥർക്ക് ഇവിടേക്ക് എത്താൻ ഇതുവരെ സാധിച്ചിട്ടില്ല. അതിനാലാണ് ഉരുൾപൊട്ടലിനെ തുടർന്ന് ഈ മേഖലകളിലുള്ള കൃഷി നാശത്തിന്റെയും
രാത്രി ബസ് സ്റ്റാന്റില്‍ നിര്‍ത്തിയിട്ട ബസ്, പുലര്‍ച്ചെ വന്നപ്പോള്‍ കാണാനില്ല; കുന്നംകുളത്ത് സ്വകാര്യ ബസ് മോഷണം പോയി
കുന്നംകുളം: ബസ് സ്റ്റാന്റിലും റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുമെല്ലാം നിര്‍ത്തിയിട്ട് പോകുന്ന ഇരുചക്ര വാഹനങ്ങള്‍ മോഷണം പോകുന്ന സംഭവങ്ങള്‍ ഏറെയുണ്ട്, പക്ഷേ ബസ് മോഷണം പോയതായി അധികം കെട്ടിട്ടില്ല. എന്നാലിപ്പോള്‍ പൊതു സ്ഥലത്തെ ബസ് നിര്‍ത്തിയിട്ട് പോകുന്നതും സുരക്ഷിതമല്ലെന്നാണ് കുന്നംകുളത്ത് നടന്ന സംഭവം സൂചിപ്പിക്കുന്നത്. സര്‍വ്വീസ് അവസാനിപ്പിച്ച് കുന്നംകുളം പഴയ സ്റ്റാന്റില്‍ നിര്‍ത്തിയിട്ട് പോയതാണ് ഷോണി ബസുടമ.
സിനിമയിൽ പവർ ഗ്രൂപ്പുണ്ട്, അമ്മ സംഘടനയ്ക്ക് തലയും നട്ടെല്ലുമില്ല, ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടാൻ വൈകിയതിന് സർക്കാർ മറുപടി പറയണം; സിനിമയിലെ പുതിയ വിവാദങ്ങൾക്കെതിരെ പ്രതികരിച്ച് നടി പത്മപ്രിയ
തിരുവനന്തപുരം: ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്ത്വന്ന്തിന് പിന്നാലെ ഉണ്ടായ സിനിമയിലെ പുതിയ വിവാദങ്ങൾക്കെതിരെ പ്രതികരിച്ച് നടി പത്മപ്രിയ. ഭാരവാഹികൾ കൂട്ടരാജിവച്ച താരസംഘടനയായ അമ്മയ്ക്ക് തലയും നട്ടെല്ലുമില്ല. ഭാരവാഹികൾ കൂട്ട രാജിവച്ചപ്പോൾ ആർക്കാണ് രാജിക്കത്ത് സമർപ്പിച്ചതെന്ന് പത്മപ്രിയ ചോദിച്ചു. ഏഷ്യാനെറ്റ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം. ആരെല്ലാം നിഷേധിച്ചാലും സിനിമയിൽ പവർ ഗ്രൂപ്പുണ്ടെന്ന് പത്മ പ്രിയ വ്യക്തമാക്കി.
ഇന്ന് കോഴിക്കോട് ജില്ലയിൽ യെല്ലോ അലർട്ട്; ശക്തമായ കാറ്റിന് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ച വ്യാപകമായി മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്തു തീരം വരെ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടിട്ടുണ്ട്. ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അടുത്ത മണിക്കൂറുകളിൽ കേരളത്തിലെ കൊല്ലം, പത്തനംതിട്ട,