ഓണം കളറാക്കാന്‍ ഒരുങ്ങി കുടുംബശ്രീ; ഓണം വിപണന മേളകൾ പത്ത് മുതല്‍

കോഴിക്കോട്‌: വൈവിധ്യമാർന്ന ഉൽപന്നങ്ങളുമായി കേരളമൊട്ടാകെ കുടുംബശ്രീയുടെ ഓണച്ചന്തകൾക്ക് 10ന് തുടക്കമാകും. ഉപഭോക്താക്കൾക്ക് ഓണത്തിന് ന്യായവിലയ്ക്ക് ഉൽപന്നങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഈ മാസം പത്തിന് പത്തനംതിട്ടയിൽ കുടുംബശ്രീ ഓണംവിപണന മേളയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. കുടുംബശ്രീയുടെ കീഴിലുള്ള 1070 സി.ഡി.എസുകളിൽ ഓരോന്നിലും രണ്ട് വീതം 2140 വിപണന

പച്ച, റോസ്, മഞ്ഞ… വാഹനത്തിന് ചുറ്റും പുകയോട് പുക; നാദാപുരത്ത് യാത്രക്കാര്‍ക്ക് ശല്യം സൃഷ്ടിച്ച് റോഡില്‍ കാറുമായി യുവാക്കളുടെ ‘ആഘോഷയാത്ര’

വടകര: നാദാപുരത്ത് കാല്‍നടയാത്രക്കാര്‍ക്കും മറ്റുവാഹനങ്ങള്‍ക്കും പ്രയാസം സൃഷ്ടിച്ച് യുവാക്കളുടെ അഭ്യാസ പ്രകടനം. വിവാഹ സംഘത്തോടൊപ്പം സഞ്ചരിച്ച രണ്ടു കാറുകളിലെ യുവാക്കളാണ് അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചത്. ഞായറാഴ്ചയായിരുന്നു സംഭവം. ഫാന്‍സി കളര്‍ പുക പടര്‍ത്തിയാണ് ഇവര്‍ വാഹനവുമായി പോയത്. പിറകെ വരുന്ന ഇരുചക്ര വാഹന യാത്രക്കാര്‍ക്കും മറ്റും ഇത് ഏറെ പ്രയാസം സൃഷ്ടിച്ചു. പിന്നിലെ വാഹനങ്ങള്‍ക്ക്

വരണ്ട ചുമയും വിറയലോടുകൂടിയ പനിയും പിടികൂടിയിട്ട് ആഴ്ചകളായോ ? എങ്കില്‍ സൂക്ഷിക്കണം, ചെള്ള് പനിയുടെ ലക്ഷണമാവാം!!

കണ്ണൂർ മാലൂർ ഗ്രാമപഞ്ചായത്തില്‍ ചെ​ള്ള് പ​നി റിപ്പോര്‍ട്ട് ചെയ്തതോടെ ആളുകള്‍ ആശങ്കയിലാണ്. കഴലവീക്കമോ, വരണ്ട ചുമയോ പിടിപെട്ടാല്‍ ചെള്ള് പനിയാണോ എന്ന പേടിയിലാണ് മിക്കവരും. എന്നാല്‍ തുടക്കത്തില്‍ തന്നെ കൃത്യമായി ശ്രദ്ധിച്ച് പരിചരിച്ചാല്‍ ചെള്ള് പനിയെ പ്രതിരോധിക്കാന്‍ സാധിക്കും. ചെള്ള് പനിയുടെ ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളെകുറിച്ചും വിശദമായി അറിയാം വിറയലോടുകൂടിയ പനി, തലവേദന, പേശിവേദന, ചുവന്ന

‘പുലര്‍ച്ചെ വീട്ടിലേക്ക് പോകാന്‍ വാഹനം കിട്ടിയില്ല’; കുന്നംകുളത്തുനിന്ന് കാണാതായ ബസ് ഗുരുവായൂരില്‍, മുൻ ഡ്രൈവർ പിടിയിൽ

കുന്നംകുളം: കുന്നംകുളത്ത് നിന്നും ഇന്ന് രാവിലെ കാണാതായ സ്വകാര്യ ബസ് കണ്ടെത്തി. ഗുരുവായൂരില്‍ നിന്നാണ് ബസ് കണ്ടെത്തിയിരിക്കുന്നത്. ബസിന്റെ പഴയ ഡ്രൈവറായ ഷംനാദാണ് ബസ് കടത്തികൊണ്ടുപോയത്. പുലര്‍ച്ചെ വീട്ടില്‍ പോകാന്‍ മറ്റ് വാഹനങ്ങളൊന്നും ലഭിക്കാതെ വന്നതോടെ മുമ്പ്‌ ജോലി ചെയ്തിരുന്ന ബസ് ഓടിച്ച് വീട്ടില്‍ പോയെന്നാണ് ഇയാള്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ആലപ്പുഴ സ്വദേശിയായ ഇയാള്‍

കച്ചകെട്ടിയൊരുങ്ങി കുട്ടികള്‍; കുട്ടോത്ത് സഹസ്രാര കളരി വിളക്ക് തെളിഞ്ഞു

വടകര: കുട്ടോത്ത് വിഷ്ണു ക്ഷേത്രത്തിന് സമീപത്ത് പുതുതായി ആരംഭിച്ച സഹസ്രാര കളരിക്ക് തിരി തെളിഞ്ഞു. കെന്യൂറിയോ കരാട്ടേ ഏഷ്യൻ ചീഫ്‌ ഹാന്‍ഷി ഗിരീഷ് പെരുന്തട്ട ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ എം.പി രഞ്ജിത്ത് ലാല്‍ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സഹസ്രാര കളരി സെക്രട്ടറി കെ.പി ബബീഷ് ഗുരുക്കള്‍ സ്വാഗതം പറഞ്ഞു. കളരിപ്പയറ്റിന്റെ സമകാലീന പ്രാധാന്യം,

‘ഹരിതഭവനം പദ്ധതി’; കുന്നുമ്മൽ ഉപജില്ലയിലെ പ്രൈമറി അധ്യാപകർക്കായി ശില്പശാല

കുറ്റ്യാടി: ജില്ലാ വിദ്യാഭ്യാസവകുപ്പും പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷനും ചേർന്ന് നിറവ് സീറോ വേസ്റ്റ് മാനേജ്‌മെൻറിന്റെ സഹായത്തോടെ നടപ്പാക്കുന്ന ‘ഹരിതഭവനം’ പദ്ധതിയുടെ ഭാഗമായി കുന്നുമ്മൽ ഉപജില്ലയിലെ പ്രൈമറി അധ്യാപകർക്കായി ശില്പശാല നടത്തി. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി ചന്ദ്രി ശില്പശാല ഉദ്ഘാടനം ചെയ്‌തു. വട്ടോളി ബിആർസി ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.എം.

തിരുവനന്തപുരത്ത്‌ ഇൻഷുറൻസ് ഓഫീസിൽ വൻതീപിടിത്തം; രണ്ടു സ്ത്രീകൾ പൊള്ളലേറ്റ് മരിച്ചു

തിരുവനന്തപുരം: പാപ്പനംകോട് ന്യൂ ഇന്ത്യാ അഷ്വറൻസ് കമ്പനിയിൽ വൻ തീപിടിത്തം. രണ്ട് സ്ത്രീകൾ പൊള്ളലേറ്റ് മരിച്ചു. സ്ഥാപനത്തിലെ ജീവനക്കാരി വൈഷ്‌ണയും ഓഫീസിൽ എത്തിയ മറ്റൊരു സ്ത്രീയുമാണ് മരിച്ചത്. ഇരുവരുടെയും ശരീരം കത്തിക്കരിഞ്ഞ നിലയിലാണ് ഓഫീസിൽ നിന്ന് കണ്ടെടുത്തത്. ഇന്നു ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് സംഭവം. പാപ്പനംകോട് ജങ്ഷനിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനത്തിലെ രണ്ട് നില കെട്ടിടത്തിന്റെ മുകളിലത്തെ

ദേശീയ നേത്രദാന പക്ഷാചരണം; ജില്ലാതല സമാപനം ശനിയാഴ്ച നരിപ്പറ്റയിൽ

നരിപ്പറ്റ: ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ കോഴിക്കോട് ജില്ലാതല സമാപനം സപ്തംബർ 7 ശനിയാഴ്ച നരിപ്പറ്റയിൽ നടക്കും.രാവിലെ 10മണി മുതൽ കൈവേലിയിലെ പഞ്ചായത്ത്‌ ഹാളിലാണ് പരിപാടി നടക്കുക. ജില്ലയിലെ മൊബൈൽ ഓപ്താൽമിക് യൂണിറ്റിലെ വിദഗ്ദരുടെ നേതൃത്വത്തിൽ സൗജന്യ നേത്രപരിശോധന ക്യാമ്പ് , നേത്രദാന സമ്മതപത്രം ഏറ്റുവാങ്ങൽ എന്നിവ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ, പഠന അനുബന്ധ ചെലവുകൾ എന്നിവയ്ക്കു ധനസഹായം നൽകുന്ന വിദ്യാഭ്യാസ ധനസഹായ പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാജ്യോതി, ഭിന്നശേഷിക്കാരായ രക്ഷിതാക്കളുടെ കുട്ടികൾക്കു സ്‌കോളർഷിപ് നൽകുന്ന വിദ്യാകിരണം എന്നീ വിദ്യാഭ്യാസ ധനസഹായ പദ്ധതികൾക്കാണ് അപേക്ഷ ക്ഷണിച്ചത്. കൂടുതൽ വിവരങ്ങൾക്ക് www.suneethi.sjd.kerala.gov.in Description: Applications are invited for educational financial assistance schemes

ഓണം ഇങ്ങെത്തി; ഓണപൂക്കളം തീർക്കാൻ ഇക്കുറി അരളിപ്പൂവ് ഉണ്ടാകില്ല

കോഴിക്കോട്: അത്തം പിറക്കാൻ രണ്ട് നാൾ മാത്രം. മലയാളിക്ക് ഇനി ഓണനാളുകൾ. പക്ഷെ ഇത്തവണത്തെ ഓണത്തിന് പൂക്കളങ്ങളിൽ അരളിപ്പൂവ് ഉണ്ടാകില്ല. അരളിയില കഴിച്ച് യുവതി മരിച്ച സംഭവത്തോടെ കേരളത്തിൽ അരളിപ്പൂവിന് ഡിമാൻഡ് ഇല്ലാതായതായി വ്യാപാരികൾ പറയുന്നു. അരളിയിൽ വിഷവസ്തു ഉണ്ടെന്ന റിപ്പോർട്ടുകളും വന്നിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ മേയ് മുതൽ അരളിപ്പൂവ് നിവേദ്യത്തിലും പ്രസാദത്തിലും ഉപയോഗിക്കുന്നത്

error: Content is protected !!