ഇനി കലോത്സവ നാളുകൾക്കായി ഒരുങ്ങാം; ചോമ്പാല ഉപജില്ലാ സ്കൂൾ കലോത്സവം ലോഗോ പ്രകാശനം ചെയ്തു

പുറമേരി: പുറമേരി കടത്തനാട് രാജാസ് ഹയർ സെക്കൻ്ററി സ്കൂളിൽ നടക്കുന്ന ചോമ്പാല ഉപജില്ലാ സ്കൂൾ കലോൽസവത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഷംസു മഠത്തിലിന് ലോഗാ കൈമാറിക്കൊണ്ട് പുറമേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. വി.കെ.ജ്യോതി ലക്ഷ്മിയാണ് ലോഗോ പ്രകാശന കർമ്മം നിർവ്വഹിച്ചത്. നവംബർ 9 മുതൽ 13 വരെ തിയ്യതികളിലായാണ് കലോത്സവം

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; പോക്‌സോ കേസില്‍ ബാലുശ്ശേരി സ്വദേശിയ്ക്ക് എഴ് വര്‍ഷം കഠിന തടവും പിഴയും ചുമത്തി കൊയിലാണ്ടി കോടതി

കൊയിലാണ്ടി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് ഏഴ് വര്‍ഷം കഠിന തടവും, എഴുപത്തി മൂവായിരം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി കോടതി. ബാലുശ്ശേരി കരിയാത്തന്‍ കാവ് തെക്കേ കായങ്ങല്‍ വീട്ടില്‍ മുഹമ്മദ് അസ്ലം (52) നെയാണ് ശിക്ഷിച്ചത്. പോക്‌സോ നിയമ പ്രകാരവും, ഇന്ത്യന്‍ ശിക്ഷനിയമപ്രകാരവുമാണ് ശിക്ഷ വിധിച്ചത്. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി

ഓർക്കാട്ടേരി, വൈക്കിലശ്ശേരി ഭാഗങ്ങളിൽ എക്സൈസ് സംഘത്തിൻ്റെ മിന്നൽ പരിശോധന; 26 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

വടകര: ഓർക്കാട്ടേരി, വൈക്കിലശ്ശേരി ഭാഗങ്ങളിൽ എക്സൈസ് സംഘത്തിൻ്റെ മിന്നൽ പരിശോധനയിൽ 26 കിലോഗ്രാം നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. വടകര എക്സൈസ് സർക്കിൾ ഇൻസ്പക്ടറുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് കടകളിൽ പരിശോധന നടത്തിയത്. കടകളിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്നു എന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്. പ്രധാനമായും ഇതര സംസ്ഥാന

തുറയൂർ ഇരിങ്ങത്ത് കിഴക്കെ മാടായി പാത്തുമ്മ അന്തരിച്ചു

തുറയൂർ: ഇരിങ്ങത്ത് കിഴക്കെ മാടായി പാത്തുമ്മ അന്തരിച്ചു. എൺപത്തിയാറ് വയസായിരുന്നു. ഭർത്താവ്: പരേതനായ കിഴക്കെ കമ്മന അമ്മദ് മക്കൾ:പുതുക്കുടി കദീജ, ഇ.മൊയ്തീൻ നടുവിലക്കണ്ടി, എളമ്പിലാശ്ശേരി കുഞ്ഞബ്ദുള്ള, എളമ്പിലാശ്ശേരി ഇബ്രാഹിം. പരേതയായ നഫീസ മരുമക്കൾ: അലീമ നടുവിലക്കണ്ടി ജമീല, ഇബ്രാഹിം, ജമീല, പരേതനായ ചേർക്കുനി അമ്മദ്

കുട്ടോത്ത് – അട്ടക്കുണ്ട് കടവ് റോഡ് സർവ്വേ സബ് ഡിവിഷൻ ജോലികൾ 90% പൂർത്തിയായി; പ്രവൃത്തി സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് മന്ത്രി കെ. രാജൻ

വടകര: കുട്ടോത്ത് – അട്ടക്കുണ്ട് കടവ് റോഡ് സർവ്വേ സബ് ഡിവിഷൻ ജോലികൾ 90% പൂർത്തിയായതായി മന്ത്രി കെ. രാജൻ. കുട്ടോത്ത് – അട്ടക്കുണ്ട് കടവ് റോഡിൻറെ ഭൂമി ഏറ്റെടുക്കൽ നടപടികളുടെ പുരോഗതി സംബന്ധിച്ച് കെ പി കുഞ്ഞമ്മദ് കുട്ടി എം എൽ എ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. 2013 ലെ

‘ഒരു ബസ് റോങ് സൈഡ്‌ കയറിയാണ് വന്നത്, രണ്ട് ബസിലുമായി ഏതാണ്ട് നൂറ് യാത്രക്കാർ ഉണ്ടായിരുന്നു; അത്തോളിയിലെ ബസ് അപകടത്തെകുറിച്ച്‌ ദൃക്സാക്ഷി പറയുന്നതിങ്ങനെ

അത്തോളി: അത്തോളിയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിന് കാരണം ഒരു ബസ് തെറ്റായ ദിശയില്‍ കയറി വന്നതാണെന്ന് ദൃക്‌സാക്ഷി. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ്‌ അത്തോളിക്കടുത്ത് കോളിയോട് താഴത്ത് അപകടമുണ്ടായത്‌. കുറ്റ്യാടി ഭാഗത്ത് നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന എസി ബ്രദേഴ്‌സ് എന്ന ബസും, കോഴിക്കോട് ഭാഗത്ത് നിന്നും അത്തോളിയിലേയ്ക്ക് വരികയായിരുന്ന അജ്‌വ എന്ന ബസ്സുമാണ് കൂട്ടിയിടിച്ചത്.

എറണാകുളത്ത് ബൈക്കിൽ മിനിലോറിയിടിച്ചു; വടകര മണിയൂർ സ്വദേശി ഉൾപ്പടെ രണ്ട് പേർക്ക് ദാരുണാന്ത്യം

വടകര: എറണാകുളം ഏലൂർ കുറ്റിക്കാട്ടുകരയിൽ ബൈക്കിൽ മിനിലോറിയിടിച്ച് വടകര സ്വദേശി ഉൾപ്പടെ രണ്ട് പേർക്ക് ദാരുണാന്ത്യം . കളമശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ വടകര മണിയൂരിലെ ആദിഷ് (21), ഇടുക്കി സ്വദേശിയായ രാഹുൽ രാജ്(22),എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് അപകടം. ജോലി കഴിഞ്ഞ് കളമശ്ശേരിയിലെ താമസസ്ഥലത്തേക്ക് പോവുകയായിരുന്ന ഇവർ സഞ്ചരിച്ച ബൈക്കിൽ മിനി

പ്രതിഷേധം ഫലം കണ്ടു; വടകര ​ഗവ. ജില്ലാ ആശുപത്രിയിലെ ഒപി ടിക്കറ്റ് നിരക്ക് വർധനവ് പിൻവലിച്ചു

വടകര: വടകര ​ഗവ. ജില്ലാ ആശുപത്രിയിലെ ഒപി ടിക്കറ്റ് നിരക്ക് വർധനവ് പിൻവലിച്ചു. നിർധനരായ രോ​ഗികളെ ബുദ്ധിമുട്ടിലാക്കുന്ന തരത്തിലുള്ള ഒപി ടിക്കറ്റ് നിരക്ക് വർധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ പാർട്ടികളും മറ്റ് സംഘടനകളും പ്രതിഷേധവുമായി രം​ഗത്ത് വന്നിരുന്നു. ഇതേ തുടർന്നാണ് നിരക്ക് വർധനവ് താത്ക്കാലികമായി പിൻവലിച്ചത്. എച്ച്എംസിയുമായി ആലോചിച്ച ശേഷമാണ് ഒപി ടിക്കറ്റ് നിരക്ക് നാളെ മുതൽ

അത്തോളിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

അത്തോളി: അത്തോളിയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റു. കുറ്റ്യാടി ഭാഗത്ത് നിന്നും കോഴിക്കോട്ടേക്ക് പോകുന്ന ബസും കോഴിക്കോട് ഭാഗത്ത് നിന്നും അത്തോളിയിലേയ്ക്ക് വരികയായിരുന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. ഉച്ചയ്ക്ക്‌ 2മണിയോടെ അത്തോളി കോളിയോട് താഴത്ത് എന്ന സ്ഥലത്ത് വച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ നാട്ടുകാരുടെ നേതൃത്വത്തില്‍ ഉള്ള്യേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍

സാമ്പത്തിക തട്ടിപ്പിൽ വടകരയിലെ യുവാക്കളെ ഉത്തരേന്ത്യൻ പോലിസ് അറസ്റ്റ് ചെയ്ത സംഭവം; നിയമസഭയിൽ ഉന്നയിച്ച് കെ പി കുഞ്ഞമ്മദ് കുട്ടി എം എൽ എ

വടകര: ഭോപ്പാലിൽ വെച്ച് നടന്ന സാമ്പത്തിക തട്ടിപ്പിന്റെ ഭാഗമായി വടകര മേഖലയിലെ 4 വിദ്യാർഥികളെ ഭോപ്പാൽ പോലീസ് അറസ്റ്റ് ചെയ്ത വിഷയം നിയമസഭയിൽ ഉന്നയിച്ച് കെ പി കുഞ്ഞമ്മത് കുട്ടി എംഎൽഎ. സൈബർ സെല്ലിന്റെയും ജനമൈത്രി പോലീസിന്റെയും സഹായത്തോടെ സാമ്പത്തിക, സൈബർ തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനായി ശക്തമായ ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കേണ്ടതുണ്ടെന്നും എം.എൽ.എ നിയമസഭയിൽ

error: Content is protected !!