ഓട്ടത്തിനിടെ കെ എസ് ആർ ടി സി ബസിന്റെ വാതിൽ അടർന്ന് വീണു; പുറത്തേക്ക് വീഴാനൊരുങ്ങിയ ഡ്രൈവർക്ക് രക്ഷകയായി കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തം​ഗം

തൊട്ടിൽപ്പാലം: ഓട്ടത്തിനിടെ കെ എസ് ആർ ടി സി ബസിന്റെ വാതിൽ അടർന്ന് വീണു. തുടർന്ന് പുറത്തേക്ക് വീഴാനൊരുങ്ങിയ ഡ്രൈവർ രക്ഷകയായി കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തം​ഗം. വലിയ അപകടത്തിൽ നിന്ന് ഡ്രൈവറെ ബസിൽ യാത്ര ചെയ്യുകയായിരുന്ന കുറ്റ്യാടി വാർഡ് കൗൺസിലർ കെ.കെ. ഷമീന ജീവിതത്തിലേക്ക് പിടിച്ച് കയറ്റുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. കുറ്റ്യാടി പുതിയ ബസ്

വടകര മോഡൽ പോളിടെക്നിക്‌ കോളേജിൽ അധ്യാപക ഒഴിവ്

വടകര: വടകര മോഡൽ പോളിടെക്നിക്‌ കോളേജിൽ കമ്പ്യൂട്ടർ എൻജിനിയർ അധ്യാപകനെ നിയമിക്കുന്നു. അഭിമുഖം വ്യാഴാഴ്ച രാവിലെ 10 മണിക്ക് കോളേജിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ: 8547005079. Description: Teacher Vacancy in Vadakara Model Polytechnic College

വിലങ്ങാട് ഉരുൾപൊട്ടൽ; കൃഷിനാശം സംഭവിച്ച കർഷകരുടെ കൃഷിഭൂമി പരിശോധന അവസാനഘട്ടത്തിൽ, ആകെ ലഭിച്ചത് 220 അപേക്ഷകൾ

വാണിമേൽ: വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കൃഷിനശിച്ച കർഷകരുടെ കൃഷിഭൂമി പരിശോധിക്കുന്നത് അവസാനഘട്ടത്തിൽ. 220 അപേക്ഷകൾ ഇതിനകം വാണിമേൽ കൃഷിഭവനിൽ ലഭിച്ചു. ഉരുൾപൊട്ടലിൽ കൃഷിനാശം സംഭവിച്ചവരുടെ എണ്ണം ഏകദേശം 250-ഓളം ഉണ്ടാകുമെന്നാണ് പ്രാഥമിക കണക്ക്. റബ്ബർ, തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയ കൃഷികളാണ് അധികവും നശിച്ചത്. തേക്കിൻതൈകൾ നശിച്ചവരും ഏറെയുണ്ട്. നിലവിലുള്ള നിയമപ്രകാരം തേക്ക് മരം നഷ്ടപ്പെട്ടവർക്ക്

ചോമ്പാല ഹാർബറിൽ കുഞ്ഞൻ മത്തി പിടിക്കുന്നതിന് നിയന്ത്രണം; തീരുമാനം ഫിഷറീസ് ഓഫീസറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ

ഒഞ്ചിയം: ചോമ്പാല മത്സ്യബന്ധന തുറമുഖം കേന്ദ്രീകരിച്ച് കുഞ്ഞൻ മത്തി പിടിക്കുന്നതിന് നിയന്ത്രണം. അടുത്ത 20 ദിവസത്തേക്ക് കുഞ്ഞൻമത്തി പോലുള്ള ചെറുമത്സ്യങ്ങളെ പിടിക്കാൻ പാടില്ല. ചൊവ്വാഴ്ച ഹാർബറിൽ ഫിഷറീസ് ഓഫീസർ ശ്യാമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കുഞ്ഞൻ മത്തി വ്യാപകമായി പിടിക്കുന്നതുമൂലമുള്ള പ്രശ്നങ്ങൾ യോഗത്തിൽ ചർച്ചയായി. ചോമ്പാല കേന്ദ്രീകരിച്ച് വൻതോതിൽ കുഞ്ഞൻമത്തി പിടിച്ച് ഫിഷ് മില്ലുകളിലേക്ക്

മേപ്പയൂര്‍ കോ – ഓപ്പറേറ്റീവ് ബാങ്കിന്റെ സഹകരണ ഓണ ചന്തയ്ക്ക് തുടക്കമായി

മേപ്പയൂർ: മേപ്പയൂർ കോ – ഓപ്പറേറ്റീവ് ടൗൺ ബാങ്ക് കണ്‍സ്യൂമര്‍ ഫെഡുമായി സഹകരിച്ച് നടത്തുന്ന സഹകരണ ഓണ ചന്തയ്ക്ക് മേപ്പയൂരിൽ തുടക്കമായി. മേപ്പയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് കെ.കെ രാഘവൻ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.പി ശോഭ, ബാങ്ക് വൈസ് പ്രസിഡണ്ട്

കുറ്റ്യാടി മരുതോങ്കരയില്‍ പട്ടാപ്പകല്‍ വീട്ടില്‍ മോഷണം; സ്വര്‍ണവും പണവും കവര്‍ന്നു

കുറ്റ്യാടി: മരുതോങ്കരയില്‍ പട്ടാപ്പകല്‍ വീട്ടില്‍ മോഷണം. കള്ളാട് നവോദയ വായനശാലയ്ക്ക് സമീപത്തെ പാലോത്ത് കുളങ്ങര ചന്ദ്രന്റെ വീട്ടിലാണ് മോഷണം നടന്നത്. സ്വര്‍ണാഭരണങ്ങള്‍ ഉള്‍പ്പെടെ നാലര ലക്ഷത്തോളം രൂപയുടെ സാധനങ്ങള്‍ മോഷണം പോയിട്ടുണ്ട്. ഞായറാഴ്ച വീട്ടുകാര്‍ ബന്ധുവീട്ടിലെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് സംഭവം. നാലുപവന്റെ പാദസരം, രണ്ടുപവന്റെ വള, അൻപതിനായിരം രൂപയുടെ ഡയമണ്ട് മാല, കമ്മൽ,

വാഹനത്തിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് തൂണേരിയിൽ പഞ്ചായത്ത് അംഗത്തിനും മകൾക്കും മർദ്ദനം; കേസെടുത്ത് പോലീസ്

നാദാപുരം: തൂണേരിയിൽ വാഹനത്തിന് സൈഡ് നല്‍കിയില്ല എന്ന് ആരോപിച്ച്‌ ഓട്ടോ ഡ്രൈവറായ പഞ്ചായത്ത് അംഗത്തിനും മകള്‍ക്കും മർദ്ദനം. തൂണേരി പഞ്ചായത്ത് അംഗവും സി.പി.എം കണങ്കൈ ഈസ്റ്റ് ബ്രാഞ്ച് അംഗവുമായ കാനന്തേരി കൃഷ്ണൻ (49) മകള്‍ അശ്വതി (22) എന്നിവർക്കാണ് മദ്ദനമേറ്റത്. തൂണേരി സൂപ്പർമാർക്കറ്റിന് സമീപത്ത് വെച്ച്‌ കാർ യാത്രികനായ കുമ്മങ്കോട് സ്വദേശി റാഫിയാണ് മർദ്ദിച്ചത്. ഓട്ടോ

അഴിയൂർ പൂഴിത്തല സുരേഷ് ഭവനിൽ പി.പി.ശശിധരൻ അന്തരിച്ചു

അഴിയൂർ: പൂഴിത്തല സുരേഷ് ഭവനിൽ പി.പി.ശശിധരൻ (72 വയസ്) അന്തരിച്ചു. അഴിയൂർ ശ്രീ വേണുഗോപാല ക്ഷേത്രം മുൻ പ്രസിഡൻ്റും, നിലവിൽ ഡയറക്ടറുമാണ്. പൂഴിത്തലയിലെ പഴയ കാല വ്യാപാരി പരേതനായ കുഞ്ഞാണ്ടിയുടെയും പരേതയായ നാരായണിയുടെയും മകനാണ്. ഭാര്യ ശോഭന. മക്കൾ: സമിത്, ഷമിലി. മരുമക്കൾ: നിതീഷ്, മമത. സഹോദരങ്ങൾ: അശോകൻ, ഡോ. സതി വേണുഗോപാൽ,സുരേഷ് ബാബു, പരേതരായ

എൺപത് കുപ്പി വിദേശ മദ്യവുമായി ചെക്യാട് സ്വദേശിയായ യുവാവ് എക്സൈസ് പിടിയിൽ

നാദാപുരം: വിദേശ മദ്യവുമായി ചെക്യാട് സ്വദേശിയായ യുവാവ് എക്സൈസ് പിടിയിൽ. 80 കുപ്പി വിദേശ മദ്യവുമായി ചെക്യാട് നെല്ലിക്കാപറമ്പിൽ സുധീഷ് (38) ആണ് എക്സൈസ് പിടിയിലായത്. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി തുണേരി വച്ച് നടത്തിയ വാഹന പരിശോധനക്കിടയിലാണ് ഇയാൾ പിടിയിലായത്. എക്സൈസ് ഇൻസ്പെക്ട‌ർ അനിമോൻ ആന്റണിയുടെ നേതൃത്വത്തിലുള്ള എക്സൈസ് പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ വിജയൻ.സി,

‘ജനകീയ സമരങ്ങളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താൻ അനുവദിക്കില്ല’; സംഘർഷം നടന്ന കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെത്തി ഷാഫി പറമ്പിൽ

കൊയിലാണ്ടി: തിക്കോടി അടിപ്പാത സമരവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത സമരസമിതി പ്രവർത്തകരായ ജില്ല പഞ്ചായത്ത് അംഗം ദുൽക്കിഫിൻ ഉൾപ്പടെയുള്ള യു.ഡി.എഫ് പ്രവർത്തകരെ കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ വെച്ച് പോലീസ് കയ്യേറ്റം ചെയ്യുകയും വലിച്ചിഴയ്ക്കുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധവുമായി കൊയിലാണ്ടി സ്റ്റേഷനിൽ എത്തി ഷാഫി പറമ്പിൽ എം.പി. സംഭവത്തിൽ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള പ്രവർത്തകരെ കയ്യേറ്റം ചെയ്തതിൽ പോലീസുകാർക്കെതിരെ

error: Content is protected !!