പതിവ് തെറ്റിയില്ല, ചുവന്ന പട്ടുടുത്ത്, കുടമണി കിലുക്കി, മിണ്ടാതെ അവരെത്തി; കടത്തനാട്ടിലെ വീടുകളിൽ ഐശ്വര്യത്തിന്റെ വരവറിയിച്ച് ഓണപ്പൊട്ടന്മാര്‍

വടകര: കുടമണി കിലുക്കി, ഓലക്കുട ചൂടി കടത്തനാട്ടിലെ നാട്ടുവഴികളില്‍ ഓണപ്പൊട്ടന്മാര്‍ എത്തിത്തുടങ്ങി. മലബാറുകാരെ സംബന്ധിച്ച് ഓണമെന്നാല്‍ ഓണപ്പൊട്ടനാണെല്ലാം. ഒരുതരത്തില്‍ പറഞ്ഞാല്‍ മലബാറുകാരുടെ മഹാബലി തമ്പുരാനാണ്‌ ഓണപ്പൊട്ടന്‍. ഉത്രാടം നാളില്‍ മണികിലുക്കി ഓടി വരുന്ന ഓണപ്പൊട്ടന്മാര്‍ നാട്ടുമ്പുറത്തെ മനോഹരമായ ഓണകാഴ്ചകളിലൊന്നാണ്‌. നാല്‍പ്പത്തിയൊന്നു ദിവസത്തെ വ്രതത്തിന് ശേഷം ഉത്രാടം നാളില്‍ പുലര്‍ച്ചെ എഴുന്നേറ്റ് കുളിച്ച്, പിതൃക്കള്‍ക്ക് കലശം സമര്‍പ്പിച്ച

വളയം കുറ്റിക്കാട് മഹല്ലിലെ നബിദിനാഘോഷം: ഡി.വൈ.എസ്.പി വിളിച്ച അനുരഞ്ജനയോഗം തീരുമാനമാകാതെ പിരിഞ്ഞു

നാദാപുരം: വളയം കുറ്റിക്കാട് മഹല്ല് കമ്മിറ്റിയിലെ വിശ്വാസികൾ തമ്മിലുള്ള പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ നാദാപുരം ഡി.വൈ.എസ്.പി. എ.പി ചന്ദ്രൻ വിളിച്ചുചേർത്ത അനുരഞ്ജനയോഗം തീരുമാനമാകാതെ പിരിഞ്ഞു. ചർച്ചയിൽ ഇരുവിഭാഗവും ഒത്തുതീർപ്പിലെത്തിയില്ലെങ്കിൽ പരിപാടിക്ക് പോലീസ് അനുമതി നൽകില്ലെന്ന് ഡി.വൈ.എസ്.പി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്നലെ വൈകിട്ട്‌ നടന്ന മണിക്കൂറുകൾ നീണ്ട യോഗത്തില്‍ ഇരുവിഭാഗവും ഒത്തുതീര്‍പ്പിന് തയ്യാറാകാതെ പിരിയുകയായിരുന്നു. സി.ഐ വിളിച്ചു ചേർത്ത

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും 101 കുപ്പി മദ്യം പിടികൂടി; യുവാവ് അറസ്റ്റില്‍

കോഴിക്കോട്: തിരുനെല്‍വേലിയില്‍ നിന്നും ട്രെയിനില്‍ വന്‍തോതില്‍ മദ്യവുമായി കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെത്തിയ തമിഴ്‌നാട് സ്വദേശി പിടിയില്‍. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സും എക്‌സൈസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാളില്‍ നിന്നും മദ്യം പിടിച്ചെടുത്തത്. 750 മില്ലി ലിറ്ററിന്റെ 101 കുപ്പി മദ്യമാണ് പിടിച്ചെടുത്തത്. വെള്ളിയാഴ്ച വൈകുന്നേരം ആറുമണിയോടെ റെയില്‍വേ സ്‌റ്റേഷന്റെ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലാണ് സംഭവം. 22629

വടകര റെയിൽവേ മെയിൽ സർവീസ് ഓഫീസ് അടച്ചു പൂട്ടുന്നതിനെതിരെ പ്രതിഷേധം ശക്തം; 26ന് ബഹുജനപ്രക്ഷോഭം

വടകര: റെയിൽവേ സ്റ്റേഷൻ പരിസരത്തെ ആർ.എം.എസ് (റെയിൽവേ മെയിൽ സർവീസ്) കെട്ടിടം ഒഴിപ്പിക്കുന്നതിനെതിരെ ബഹുജന പ്രക്ഷോഭം നടത്താൻ ആർ.എം.എസ്. സംരക്ഷണസമിതിയുടെ തീരുമാനം. 26ന് വൈകീട്ട് വടകര കോട്ടപ്പറമ്പ് മൈതാനിയിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം സംഘടിപ്പിക്കുന്നത്‌. ജൂലായ് 23-ന് റെയിൽവേ ഡിവിഷണൽ എൻജിനിയർ ആർ.എം.എസ്. കാലിക്കറ്റ് ഡിവിഷൻ സൂപ്രണ്ടിന് അയച്ച കത്തിലാണ് ‘അമൃത് ഭാരത്’ പദ്ധതിപ്രകാരം നവീകരണം

കുരിയാടി പാണൻ്റവിട രതീശൻ അന്തരിച്ചു

ചോറോട്: കുരിയാടി പാണൻ്റവിട രതീശൻ അന്തരിച്ചു. അച്ഛൻ: പരേതനായ ബാലൻ അമ്മ: കമല ഭാര്യ: മിനി മകൾ: ശിവനന്ദ

ദേശീയപാതയില്‍ കൊയിലാണ്ടി കൊല്ലത്ത് ബൈക്ക് കാറില്‍ ഇടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവിന് പരിക്ക്

കൊയിലാണ്ടി: ദേശീയപാതയില്‍ കൊല്ലം സില്‍ക്ക് ബസാറില്‍ ബൈക്ക് കാറില്‍ ഇടിച്ച് ബൈക്ക് യാത്രികനായ യുവാവിന് പരിക്ക്. ഇന്ന് രാത്രി 9 മണിയോടെയായിരുന്നു സംഭവം. കൊയിലാണ്ടി ഭാഗത്തു നിന്നും വടകര ഭാഗത്തേക്ക് പോകുന്ന വാഗണര്‍ കാറിന്റെ പിറകില്‍ അതേ ദിശയില്‍ തന്നെ പോകുകയായിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. പരിക്കേറ്റ യുവാവിനെ നാട്ടുകാര്‍ ചേര്‍ന്ന് ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക്

പത്തം​ഗ സംഘത്തിന്റെ പരീക്ഷണം വിജയം കണ്ടു; മണിയൂർ പതിയാരക്കര ഒതയോത്ത് പ്രദേശത്ത് ചെണ്ടുമല്ലി വസന്തം

മണിയൂർ: പത്തൊമ്പതാം വാർഡിലെ പച്ചപ്പ് , ഹരിതാമൃതം എന്നീ ​ഗ്രൂപ്പുകളിലെ അം​ഗങ്ങളുടെ പരീക്ഷണം വിജയം കണ്ടു. മണിയൂർ പതിയാരക്കര ഒതയോത്ത് പ്രദേശത്ത് ചെണ്ടുമല്ലി വസന്തം വിരിഞ്ഞു. ഇത്തവണ ഓണത്തിന് മറുനാടൻ പൂക്കൾ വേണ്ടെന്ന തീരുമാനമായിരുന്നു ചെണ്ടുമല്ലി കൃഷി ചെയ്യാൻ ഇരു ​ഗ്രൂപ്പുകളും തയ്യാറാവാൻ കാരണം. ഒതയോത്ത് ഭാ​ഗത്ത് പലവ്യക്തികളിൽ നിന്നായി പാട്ടത്തിനെടുത്ത സ്ഥലത്താണ് സംഘം കൃഷി

ഫറൂഖ് കോളേജിലെ അതിരുവിട്ട ഓണാഘോഷം; ഹൈക്കോടതി സ്വമേധയാ കേസെടുത്തു

കോഴിക്കോട്: ഫറൂഖ് കോളേജിൽ ഓണാഘോഷത്തിനിടെ അപകടകരമായ രീതിയിൽ വാഹനങ്ങളോടിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. മാധ്യമ വാർത്തകൾ കണ്ടതിനെ തുടർന്നാണ് കോടതി സ്വമേധയാ കേസെടുത്തത്. ഓണാഘോഷത്തിനിടെ വാഹനങ്ങൾക്ക് മുകളിലും ഡോറിലും ഇരുന്നാണ് വിദ്യാർത്ഥികൾ അപകട യാത്ര നടത്തിയത്. സംഭവത്തിൽ പൊലീസും മോട്ടോർ വാഹന വകുപ്പും കേസെടുത്തിട്ടുണ്ട്. ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് മോട്ടോർ വാഹന വകുപ്പ് നടപടി

മത്സ്യസമ്പത്ത് വർധനവും പരിപോഷണവും; മണിയൂർ പാലയാട് തുരുത്തിന് സമീപം പുഴയിൽ ഒരു ലക്ഷത്തി മുപ്പത്തിഅയ്യായിരം കരിമീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു, മീൻകുഞ്ഞുങ്ങൾക്ക് ഇനി സ്വതന്ത്രമായി കുറ്റ്യാടി പുഴയിലൂടെ നീന്തിതുടിക്കാം

മണിയൂർ : മത്സ്യസമ്പത്ത് വർധനവും പരിപോഷണവും ലക്ഷ്യമിട്ട് മണിയൂർ പാലയാട് തുരുത്തിന് സമീപം പുഴയിൽ കരിമീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഫിഷറീസ് വകുപ്പ് മണിയൂർ പഞ്ചായത്തിന് നൽകിയ ഒരു ലക്ഷത്തി മുപ്പത്തിഅയ്യായിരം കരിമീൻ കുഞ്ഞുങ്ങളെയാണ് പുഴയിൽ നിക്ഷേപിച്ചത്. അനിയന്ത്രിതവും അശാസ്ത്രീയവുമായ മത്സ്യബന്ധനരീതികളും ജലമലിനീകരണത്താലും മത്സ്യസമ്പത്ത് കുറയുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതിന് ഒരു പരിഹാരം കൂടിയാണിത്. മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നത്

അപകടകരമാംവിധം ബസ്സ് ഇന്നോവയിലേയ്ക്ക് ഓടിച്ചുകയറ്റി; വടകര – കൊയിലാണ്ടി റൂട്ടിലോടുന്ന ശ്രീരാം ബസ് നാട്ടുകാര്‍ തടഞ്ഞു

കൊയിലാണ്ടി: വടകര – കൊയിലാണ്ടി റൂട്ടിലോടുന്ന ബസ് ഇന്നോവ കാറിനെ ഇടിച്ചുകേറ്റി. കൊയിലാണ്ടി സ്‌റ്റേഡിയത്തിന് സമീപത്ത് വെച്ച് ഇന്ന് ഇന്ന് വെെകീട്ട് 6 മണിയോടെയായിരുന്നു സംഭവം. വടകര – കൊയിലാണ്ടി റൂട്ടിലോടുന്ന KL 56 Y 1123 ശ്രീരാം ബസ്സാണ് ഇന്നോവ കാറിനെ മറികടക്കുന്നതിനിടയില്‍ ഇടിച്ചത്. ഏതാണ്ട് കെ.ഡി.സി ബാങ്ക് മുതല്‍ ഈ ബസ്സ് ഇന്നോവയുടെ

error: Content is protected !!