പേരാമ്പ്രയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ക്ക് പരിക്ക്
പേരാമ്പ്ര: സംസ്ഥാനപാതയില്‍ കൈതക്കലില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രക്കാരായ മൂന്നു പേർക്ക് പരിക്കേറ്റു. ഭീമ ഫര്‍ണിച്ചറിന് സമീപത്ത് ഇന്നലെ രാത്രി 11.45 ഓടെയായിരുന്നു സംഭവം.
വാളൂര്‍ സ്വദേശികളായ അഭയ്, മജീന്‍, കരുവണ്ണൂര്‍ സ്വദേശി ശരണ്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കെ.എൽ 56 ആർ 7507 നമ്പര്‍ ബുള്ളറ്റും കെ.എൽ 56 ജി 8867 നമ്പർ ഹീറോ പാഷന്‍ പ്രോ ബൈക്കും ആണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ മൂന്നു പേരെയും പേരാമ്പ്ര ഇ.എം.എസ് സഹകരണ ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം മെഡിക്കല്‍ കോളേജിലേക്കയച്ചു.

Summary: Bikes collide in Perambra; three injured