കൊയിലാണ്ടിയില്‍ വീണ്ടും ബൈക്ക് മോഷണം; ഓവര്‍ബ്രിഡ്ജിന് ചുവട്ടില്‍ നിര്‍ത്തിയിട്ട ബൈക്ക് രണ്ട് യുവാക്കള്‍ ചേര്‍ന്ന് മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ വീണ്ടും ബൈക്ക് മോഷണം. ഓവര്‍ ബ്രിഡ്ജിന് ചുവട്ടില്‍ നിര്‍ത്തിയിട്ട ബൈക്ക് രണ്ട് യുവാക്കള്‍ ചേര്‍ന്ന് മോഷ്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. മൂടാടി സ്വദേശി രാജീവന്റെ KL56 U1815 എന്ന സ്‌കൂട്ടിയാണ് മോഷ്ടിച്ചത്.
ഇന്ന് ഉച്ചയ്ക്ക് 12.20 ഓടെയാണ് സംഭവം. കോഴിക്കോട് ജോലി ആവശ്യത്തിനായി പോയ രാജീവന്‍ സ്‌കൂട്ടി ഓവര്‍ബ്രിഡ്ജിന് സമീപം രാവിലെ 7.30 ന് നിര്‍ത്തിയിട്ടതായിരുന്നു. ചാവി സ്‌കൂട്ടിയില്‍ വെച്ച് മറന്നു പോയതിനെ തുടര്‍ന്ന് ഉച്ചയ്ക്ക് വാഹനം നിര്‍ത്തിയിട്ട സമീപത്തെ വീടുകാരോട് അന്വേഷിച്ചപ്പോഴാണ് വാഹനം നഷ്ടമായത് അറിയുന്നത്. രണ്ടുപേര്‍ വാഹനം മോഷ്ടിക്കുന്ന വീഡിയോ സി.സി.ടി.വി ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ബുള്ളറ്റിലെ ഹെല്‍മെറ്റും യുവാക്കള്‍ മോഷ്ടിച്ചിട്ടുണ്ട്.
