കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ നിന്നും അരിക്കുളം സ്വദേശിയുടെ ബൈക്ക് മോഷ്ടിച്ചു, എലത്തൂരെത്തിയപ്പോള് പെട്രോള്‍ തീര്‍ന്നു; മോഷ്ടാവിനെ പിടികൂടി പൊലീസിലേല്‍പ്പിച്ച് നാട്ടുകാര്‍
കൊയിലാണ്ടി: റെയില്‍വേ സ്റ്റേഷന് പരിസരത്ത് നിര്‍ത്തിയിട്ട അരിക്കുളം സ്വദേശിയുടെ ബൈക്ക് മോഷ്ടിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി മുഹമ്മദ് ഹക്കീംബ് (24) ആണ് പിടിയിലായത്.
ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് അരിക്കുളം സ്വദേശി റെയില്‍വേ സ്റ്റേഷനില്‍ ബൈക്ക് നിര്‍ത്തിയിട്ടത്. രാത്രിയോടെ ഇതുമായി ഹക്കീംബ് കടന്നുകളയുകയായിരുന്നു. എലത്തൂരെത്തിയപ്പോള് വണ്ടിയിലെ പെട്രോള്‍ തീര്‍ന്നതിനാല്‍ വാഹനം നിന്നുപോയി. ഇതോടെ ടാങ്ക് കുത്തിത്തുറക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
ഇയാള്‍ നേരത്തെയും മോഷണക്കേസുകളില്‍ പ്രതിയായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സി.ഐ ശ്രീലാല്‍ ചന്ദ്രശേഖരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ എസ്.ഐമാരായ കെ.എസ്.ജിതേഷ്, മനോജ്, എ.എസ്.ഐ അബ്ദുല്‍ റക്കീബ്, എസ്.സി.പി.ഒമാരായ സതീശന്, ഒ.കെ.സുരേഷ് എന്നിവരാണ് ഉള്ളത്.
Summary: Bike stolen from Koyilandy railway station, ran out of petrol on reaching Elathur; The locals caught the thief and handed him over to the police