വടകര അരൂരില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് തീവെച്ച് നശിപ്പിച്ചു; അന്വേഷണം ആരംഭിച്ച് നാദാപുരം പൊലീസ്


വടകര: അരൂര്‍ പെരുമുണ്ടശേരിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട മോട്ടോര്‍ ബൈക്ക് സാമൂഹ്യ വിരുദ്ധര്‍ തീവെച്ച് നശിപ്പിച്ചു. പെരുമുണ്ടശേരിയിലെ കുയ്യാലില്‍ സുധീഷിന്റെ ഉടമസ്ഥതയിലുള്ള പാഷന്‍ പ്ലസ് ബൈക്കാണ് വീട്ട് മുറ്റത്ത് നിന്നിറക്കി കൊണ്ട് പോയി സമീപത്തെ റോഡിലിറക്കി തീ വെച്ച് നശിപ്പിച്ചത്.

പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. നാദാപുരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സുധീഷിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.