സംസ്ഥാനപാതയില്‍ നടുവണ്ണൂര്‍ വെള്ളോട്ടങ്ങാടിയില്‍ കാര്‍ ബൈക്കിലിടിച്ച് അപകടം; ബൈക്ക് യാത്രക്കാരന് പരിക്ക്


നടുവണ്ണൂര്‍: സംസ്ഥാനപാതയിലെ വെള്ളോട്ടങ്ങാടിയില്‍ കാര്‍ ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. നടുവണ്ണൂരിലെ തച്ചര്‍കണ്ടി മുനീറി(39)നാണ് പരിക്കേറ്റത്.

ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ ആറിനാണ് അപകടമുണ്ടായത്. ആലുവയില്‍നിന്ന് വിലങ്ങാട്ടേക്ക് പോകുകയായിരുന്ന കാര്‍ എതിര്‍ദിശയില്‍ വന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു.