തലശ്ശേരിയിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് അപകടം; ന്യൂ മാഹി പുന്നോൽ സ്വദേശി മരിച്ചു


തലശ്ശേരി :നിർത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് ന്യൂ മാഹി പുന്നോൽ സ്വദേശി മരിച്ചു. പള്ളിക്കുന്നിലെ പറക്കാട്ട് ബഷീറിന്റെ മകൻ ബഷാഹിറാണ് മരിച്ചത്. ഇരുപത്തിയഞ്ച് വയസായിരുന്നു.

ഇന്നലെ ചിറക്കര കീഴന്തിമുക്ക് റോഡിലാണ് അപകടം. നിർത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്ക് ഇടിക്കുകയായിരുന്നു. ബഷാഹിറിന് ഒപ്പം ബൈക്കിൽ സഞ്ചരിച്ച സുഹൃത്ത് ​ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.