മാഹി ബൈപാസിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം


ചൊക്ലി: മാഹി ബൈപാസിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. തൃക്കണ്ണാപുരം ഒളവിലത്തെ കോമത്ത് വീട്ടിൽ വി.സി ഗോകുൽ രാജ് (28) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് അപകടം.

ബൈപാസിൽ പാറാൽ പറമ്പത്ത് വെച്ച് നിർത്തിയിട്ട ലോറിക്ക് പിറകിൽ ബൈക്ക് ഇടിക്കുകയായിരുന്നു. ഉടൻ തലശേരി ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അച്ഛൻ: ബാബുരാജ്
അമ്മ: ശ്രീലത
സഹോദരൻ: അതുൽരാജ്