വെള്ളികുളങ്ങരയിലെ ബൈക്ക് അപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
പയ്യോളി: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഇരിങ്ങൽ കോട്ടക്കൽ വടക്കേ പാറയരുവിൽ വി പി മുഹമ്മദ് റാഷിദ് (29) ആണ് മരിച്ചത്. ജനുവരി 9 ന് ആണ് അപകടം നടന്നത്.
റാഷിദ് സഞ്ചരിച്ച ബൈക്ക് വെള്ളികുളങ്ങരയിൽ വച്ച് വൈദ്യുതി തൂണിലിടിചാണ് അപകടം. കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് മരിച്ചത്.
ഉപ്പ: പരേതനായ അബ്‌ദുള്ള.
ഉമ്മ: ആയിഷ.
ഭാര്യ: സുനൈന. മകൾ: ഫാത്തിമ ഹിസ്ഹ റാഷിദ്.
സഹോദരങ്ങൾ: മുഹമ്മദ് റാഫി, അർഷിന, അസ്ന.