ചെന്നൈയില്‍ ബൈക്ക് അപകടം; മാഹി പന്തക്കല്‍ സ്വദേശിയായ പത്തൊമ്പതുകാരന്‍ മരിച്ചു
മാഹി: ചെന്നൈ ചെങ്കല്‍പേട്ടയില്‍ ബൈക്ക് വൈദ്യുതി തൂണിലിടിച്ച് മാഹി പന്തക്കല്‍ സ്വദേശിയായ പത്തൊമ്പതുകാരന്‍ മരിച്ചു. ചെങ്കല്‍പേട്ട ഐടി കമ്പനിയിലെ ജീവനക്കാരന്‍ പന്തക്കല്‍ നടുവില്‍ നമ്പ്യാര്‍ വീട്ടില്‍ ഹരിയാണ് മരിച്ചത്. ഞായറാഴ്ച രാത്രി 10മണിയോടെയായിരുന്നു അപകടം.
ചെന്നൈ തഞ്ചാവൂര്‍ മണ്ണാര്‍ക്കുടിയില്‍ കുടുംബത്തോടൊപ്പം സ്ഥിരതാമസമാണ് ഹരി. ഞായറാഴ്ച താമസിക്കുന്ന സ്ഥലത്തുനിന്നും ബൈക്കില്‍ സുഹൃത്തിനൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് അപകടം. ഇവര്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി തൂണില്‍ ഇടിക്കുകയായിരുന്നു.
ബൈക്ക് ഓടിച്ച ഹരി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. കാലിന് പരിക്കേറ്റ സുഹൃത്ത് തഞ്ചാവൂര്‍ സ്വദേശി അമര്‍നാഥിനെ (230 സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹം തഞ്ചാവൂര്‍ മണ്ണാര്‍ക്കുടി ശ്മശാനത്ത് സംസ്‌കരിച്ചു.
അമ്മ: നമ്പ്യാര്‍വീട്ടില്‍ സത്യഭാമ.
അച്ഛന്‍: ശേഖര്‍ (ലോറി ഡ്രൈവര്‍).
സഹോദരന്‍: വിഷ്ണു.
Description: Bike accident in Chennai; A nineteen-year-old resident of Mahi Pantakkal died