ബാലുശ്ശേരിയിൽ ബെെക്കും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു
ബാലുശ്ശേരി: കൊയിലാണ്ടി – എടവണ്ണപ്പാറ സംസ്ഥാന പാതയിൽ കരുമലയിൽ ടിപ്പർ ലോറിയും ബെെക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു. കാരപ്പറമ്പ് നാരോത്ത് ലൈൻ ഉദയന്റെ മകൾ അതുല്യ (18) ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം.
താമരശ്ശേരി ഭാഗത്ത് നിന്നും വരികയായിരുന്ന ബൈക്കും കണ്ണൂരില്‍ നിന്നും ചെങ്കല്ലുമായി വരികയായിരുന്ന ടിപ്പറും കരുമല വളവില്‍ വെച്ചാണ് കൂട്ടി ഇടിച്ചത്. വെള്ളിയാഴ്ച വൈകീട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്. അപകടം സംഭവിച്ചത്. ബൈക്ക് യാത്രികനായ യുവാവ് അപകട ദിവസം തന്നെ മരിച്ചിരുന്നു. വേങ്ങേരി കലൂട്ടി താഴം അഭിലാഷിന്റെ മകൻ അഭിഷേക് (21) ആണ് നേരത്തെ മരിച്ചത്.
അപകടത്തിൽ അതുല്യയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.