പേരാമ്പ്ര ചാലിക്കര ബൈക്കുകള്‍ കൂട്ടിയിടിച്ചുള്ള അപകടം; ഗുരുതരമായി പരിക്കേറ്റ ഉള്ള്യേരി സ്വദേശി മരിച്ചു
ഉള്ള്യേരി: ബൈക്കുകള്‍ കൂട്ടിയിടിച്ചുള്ള അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഉള്ള്യേരി സ്വദേശി ചികിത്സയിലിരിക്കെ മരിച്ചു. ഒള്ളൂര്‍ പള്ളിക്കുന്നുമ്മല്‍ താമസിക്കുന്ന കരിമ്പാറമ്മല്‍ മമ്മദ്‌കോയയാണ് മരിച്ചത്. അന്‍പത്തിയഞ്ച് വയസായിരുന്നു.
ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ പേരാമ്പ്ര-ഉള്ള്യേരി റോഡില്‍ ചാലിക്കരയായിരുന്നു അപകടം. പരിക്കേറ്റ മമ്മദ്‌കോയ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അപകടത്തില്‍പ്പെട്ട രണ്ടാമത്തെ ബൈക്കിലെ യാത്രക്കാരന്‍ മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
ഭാര്യ: സുബൈദ. മക്കള്‍: ഫാസില, ഫര്‍സാന, ഫഹീമ. മരുമക്കള്‍: റഫീഖ്, അസ്‌ലം, ആരിഫ്.