ഖത്തർ ലോകകപ്പിന്റെ ആവേശം അണുവിട ചോരാതെ പേരാമ്പ്രയിലെത്തും; മത്സരങ്ങൾ തത്സമയം കാണാനായി ബിഗ് സ്ക്രീൻ ഉയരും
പേരാമ്പ്ര: ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ തത്സമയം ആസ്വദിക്കാനായി പേരാമ്പ്രയിൽ ബിഗ് സ്ക്രീൻ ഉയരും. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.പ്രമോദാണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. ഫുട്ബോള്‍ പ്രേമികളുടെ സൗകര്യാര്‍ത്ഥം റസ്റ്റ് ഹൗസ് പരിസരത്താണ് ബിഗ് സ്‌ക്രീന്‍ സ്ഥാപിക്കുക.
പേരാമ്പ്ര ബസ്റ്റ് സ്റ്റാൻ്റ് മുതൽ മാർക്കറ്റ് പരിസരം വരെ നടക്കുന്ന ഘോഷയാത്രയോടെയാണ് ബിഗ് സ്ക്രീനിന് തുടക്കമാവുക. കാൽപ്പന്ത് കളി ചർച്ചകൾ, പഴയകാല താരങ്ങളെ ആദരിക്കൽ, സാംസ്‌കാരിക പരിപാടികൾ എന്നിവയും ഉണ്ടാകും.
മയക്കുമരുന്ന് വിരുദ്ധ പ്രചാരണവും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും. വേദികളില്‍ ലഹരിവിരുദ്ധ പോസ്റ്ററുകളും ബാനറുകളും സ്ഥാപിക്കും
വാർത്താ സമ്മേളനത്തിൽ പഞ്ചായത്ത് അംഗങ്ങളായ സജു മാസ്റ്റർ, വിനോദൻ തിരുവോത്ത്, അർജ്ജുൻ കറ്റയാട്ട്, പഞ്ചായത്ത് സെക്രട്ടറി ഷിജു.എൽ.എൻ, വി.ശ്രീനി എന്നിവർ പങ്കെടുത്തു.