റിഫൈന്‍ഡ് ഓയില്‍ ആണോ അടുക്കളയില്‍ ഉപയോഗിക്കുന്നത്? നിങ്ങളുടെ ആരോഗ്യം അപകടത്തിലാവാം


പാചകത്തിന് റിഫൈന്‍ഡ് ഓയില്‍ ഉപയോഗിക്കുന്നവരാണ് ഏറെയും. ചിലര്‍ ആഹാര സാധനങ്ങള്‍ പൊരിച്ചെടുക്കാനായി റിഫൈന്‍ഡ് ഓയില്‍ ഉപയോഗിക്കുന്നവരുണ്ട്. എന്നാല്‍, ചിലരാകട്ടെ മൊത്തത്തില്‍ പാചകം ചെയ്യുന്നതിനായി റിഫൈന്‍ഡ് ഓയില്‍ മാത്രമായിരിക്കും ഉപയോഗിക്കുന്നുണ്ടാവുക. ഇത്തരത്തില്‍ പാചകം മുഴുവന്‍ റിഫാന്‍ഡ് ഓയിലില്‍ ചെയ്യുന്നത് ആരോഗ്യത്തിന് നിരവധി പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്.

നാച്വറലായി ഉല്‍പാദിപ്പിക്കുന്ന ഓയിലിനെ റിഫൈന്‍ഡ് ചെയ്ത് എടുക്കുന്നതാണ് റിഫൈന്‍ഡ് ഓയില്‍ എന്ന് പറയുന്നത്. ഇത്തരത്തില്‍ റിഫൈന്‍ഡ് ചെയ്ത് എടുക്കുന്നതിന് കെമിക്കല്‍സും ധാരാളം ചേര്‍ക്കുന്നുണ്ട്. കാരണം റിഫൈന്‍ഡ് ഓയിലിന് മണവും രുചിയും ഉണ്ടായിരിക്കുകയില്ല. ഇത്തരത്തിലുള്ള ഓയില്‍ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. സണ്‍ഫ്ളവര്‍ ഓയില്‍, പീനട്ട് ഓയില്‍, റൈസ് ബ്രാന്‍ ഓയില്‍, സോയാബീന്‍ ഓയില്‍, കോണ്‍ ഓയില്‍ എന്നിങ്ങനെയുള്ളവയെല്ലാം പ്രശ്നമാണ്.

ഓയില്‍ റിഫൈന്‍ഡ് ചെയ്ത്എടുക്കുന്നത് ഉയര്‍ന്ന താപനിലയലാണ്. ഇത് ഓയിലില്‍ അടങ്ങിയിരിക്കുന്ന എല്ലാവിധ പോഷക മൂല്യങ്ങളും ഇല്ലാതാക്കുന്നു. എന്നുമാത്രമല്ല ഉപയോഗിക്കും തോറും കൊഴുപ്പ് അമിതമായി ശരീരത്തിലേയ്ക്ക് എത്തുന്നു.

നിങ്ങള്‍ ഈ ഓയിലുകള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് കാന്‍സര്‍, പ്രമേഹം, ഗ്യാസ്ട്രിക് പ്രശ്‌നങ്ങള്‍, അമിതവണ്ണം, പ്രത്യുല്‍പാദന ശേഷി, രോഗപ്രതിരോധശേഷിയില്‍ ഉണ്ടാകുന്ന പ്രശ്‌നം എന്നിങ്ങനെ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

വെളിച്ചെണ്ണ, നെയ്യ്, എള്ളെണ്ണ, കടുകെണ്ണ എന്നിവ പാചക ആവശ്യത്തിന് ഉപയോഗിക്കാം. നമ്മുടെ തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനത്തിന് ആവശ്യമായ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ ഓയില്‍ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്.