വാഹനയാത്രികരുടെ ശ്രദ്ധയ്ക്ക്; വള്ള്യാട് മുതൽ ആയഞ്ചേരി വരെ ഗതാഗതം നിരോധിച്ചു
വടകര: വാഹനയാത്രികരുടെ ശ്രദ്ധയ്ക്ക്. വില്ല്യാപ്പള്ളി-ആയഞ്ചേരി റോഡിൽ വള്ള്യാട് മുതൽ ആയഞ്ചേരി വരെ ഗതാഗതം നിരോധിച്ചു.
റോഡ് ടാറിങ്ങ് പ്രവൃത്തി നടക്കുന്നതിനാലാണ് ഗതാഗതം നിരോധനം. നാളെ (വെള്ളി) മുതൽ പ്രവൃത്തി പൂർത്തിയാകുന്നത് വരെ ഇത് വഴിയുള്ള ഗതാഗതം നിരോധിച്ചതായും വാഹനയാത്രികർ സഹകരിക്കണമെന്നും പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം തോടന്നൂർ അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
