ലഹരിക്കെതിരെ വിദ്യാര്‍ഥികളില്‍ അവബോധമുണ്ടാക്കുവാന്‍ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന കര്‍മ്മപരിപാടികള്‍; ബാലജനതയുടെ ബാലകലോത്സവത്തിന് സമാപനം
കോഴിക്കോട്: രണ്ടു ദിവസമായി ബാലജനതയുടെ നേതൃത്വത്തില്‍ കോഴിക്കോട്ടു നടന്നു വരുന്ന ബാലകലോത്സവം സമാപിച്ചു. ലഹരിക്കെതിരെ വിദ്യാര്‍ത്ഥികളില്‍ അവബോധമുണ്ടാക്കുവാന്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന കര്‍മ്മപരിപാടികള്‍ ആവിഷ്‌ക്കരിച്ചു. സമാപന സമ്മേളനവും, സമ്മാനദാനവും എല്‍.ജെ.ഡി. ജില്ലാ പ്രസിഡണ്ട് മനയത്ത് ചന്ദ്രന്‍ ഉല്‍ഘാടനം ചെയ്തു.
പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍ ദിന്രശന്‍ പനങ്ങാട് അദ്ധ്യക്ഷത വഹിച്ചു. ബാല ജനത ഭാരവാഹികളായ ദിയാ ബിജു, ഇ.എസ്.നിഹാര, ശ്രേയസ് മനേഷ്, തേജാ കൃഷ്ണ അഭിനവ് അശോക്, സി.സുജിത്ത്, വസന്തന്‍ മാസ്റ്റര്‍, ആര്‍.എന്‍, രഞ്ജിത്ത്, ബി.ടി.സുധീഷ് കുമാര്‍, രജീഷ് മാണിക്കോത്ത്, നിഷാദ് പൊന്നങ്കണ്ടി, കിരണ്‍ജിത്ത്, രഞ്ജിത്ത് കാരാട്ട്, സര്‍ജാസ്, ബിനു കുന്ദമംഗലം, ഷാജി പന്നിയങ്കര, സംഘാടക സമതി ഭാരവാഹികളായ എന്‍.സി.മോയിന്‍ കുട്ടി, ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍, മനേഷ് കുളങ്ങര എന്നിവര്‍ സംസാരിച്ചു.