പയ്യോളി സ്വദേശി ബഹറൈനില്‍ മരിച്ചത് സ്വിമ്മിങ് പൂളില്‍ നിന്നും നീന്തിക്കഴിഞ്ഞ് സുഹൃത്തുക്കള്‍ക്കൊപ്പം തിരിച്ചുവരാനൊരുങ്ങവെ കാല്‍വഴുതി വീണ്
പയ്യോളി: ബഹ്‌റൈനില്‍ പയ്യോളി സ്വദേശിയായ മൂന്നുകുണ്ടന്‍ചാലില്‍ സിദ്ധാര്‍ത്ഥ് മരിച്ചത് സ്വിമ്മിങ് പൂളില്‍ കാല്‍വഴുതി വീണെന്ന് റിപ്പോര്‍ട്ട്. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം മനസിലായതെന്നാണ് ലഭിക്കുന്ന വിവരം.
ഒരു റിസോര്‍ട്ടിലെ ഓപ്പണ്‍ പൂളിലാണ് സിദ്ധാര്‍ത്ഥ് സജീവ് മുങ്ങിമരിച്ചത്. ഒരു ജന്മദിന പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് സുഹൃത്തുക്കള്‍ക്കൊപ്പം അദ്ദേഹം എത്തിയത്. പാര്‍ട്ടി കഴിഞ്ഞ് പുലര്‍ച്ചെ രണ്ടുമണിയോടെ സിദ്ധാര്‍ത്ഥും മൂന്നാല് സുഹൃത്തുക്കളും പൂളില്‍ നീന്താനായി പോവുകയായിരുന്നു. തുടര്‍ന്ന് എല്ലാവരും തിരിച്ചുകയറി നടക്കുമ്പോള്‍ സിദ്ധാര്‍ത്ഥ് ഏറ്റവും പിന്നിലായിരുന്നു. സുഹൃത്തുക്കള്‍ക്ക് മുന്നോട്ട് നടന്നുനീങ്ങവെ സിദ്ധാര്‍ത്ഥ് കാല്‍വഴുതി പൂളിലേക്ക് തന്നെ വീഴുകയും തലയടിച്ച് പോകുകയുമായിരുന്നെന്നാണ് വിവരം. സിദ്ധാര്‍ത്ഥിന് നീന്തല്‍ അറിയാമായിരുന്നു.
രണ്ട് വയസുകാരിയായ മകളുടെ ചെവിയില്‍ ശസ്ത്രക്രിയ നടത്തുന്നതുമായി ബന്ധപ്പെട്ട് സിദ്ദാര്‍ത്ഥ് അടുത്തിടെ നാട്ടിലേക്ക് വന്നിരുന്നു. പത്തുദിവസം നിന്നശേഷം ആഗസ്റ്റ് ഒന്നിനാണ് തിരിച്ചുപോയത്.
സിദ്ധാര്‍ത്ഥിന്റെ മൃതദേഹം സല്‍മാനിയ മെഡിക്കല്‍ കോപ്ലക്‌സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങള്‍ക്കുശേഷം നാളെ നാട്ടിലേക്ക് കൊണ്ടുവരാനാകുമെന്നാണ് വിവരം.
summery: bahrin a native of paioli, died after slipping in the swiimming pool