വീട്ടുമുറ്റത്ത് കഞ്ചാവ് കൃഷി; പ്രതി കുറ്റക്കാരനല്ലെന്ന് വടകര നാർകോട്ടിക് സ്പെഷ്യൽ കോടതി
വടകര: വീട്ടുമുറ്റത്ത് കഞ്ചാവ് കൃഷി നടത്തിയെന്ന കേസില്‍ പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. ബാലുശ്ശേരി പനായി ആശാരിക്കല്‍ പറമ്ബില്‍ വെങ്ങളാകണ്ടി അബ്ദുല്‍ അസീസിനെയാണ് (46) വടകര നാർകോട്ടിക് സ്പെഷല്‍ കോടതി വെറുതെ വിട്ടത്.
2017 ജൂണ്‍ ഒന്നിന് വൈകീട്ട് നാലിന് ബാലുശ്ശേരി എക്സൈസ് ഇൻസ്പെക്ടറും സംഘവും അബ്ദുല്‍ അസീസിന്റെ വീട്ടുമുറ്റത്ത് മൂന്നു കഞ്ചാവു ചെടികള്‍ നട്ടുവളർത്തിയ നിലയിൽ കണ്ടെത്തുകയും അവ പിഴുതെടുക്കുകയും ചെയ്തിരുന്നു. വീട്ടുമുറ്റത് കഞ്ചാവ് ചെടി നട്ടുവളർത്തിയതിന് ഇയാൾക്കെതിരെ കേസെടുക്കുകയായിരുന്നു.
പ്രതിക്കെതിരെയുള്ള കുറ്റം നിയമാനുസൃതം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷൻ പരാജയപ്പെട്ടതായി വിധിയില്‍ പറയുന്നു. പ്രതിക്കുവേണ്ടി അഡ്വ. പി.പി.സുനില്‍ കുമാർ കോടതിയിൽ ഹാജരായി.
Summary: backyard cannabis cultivation; Vadakara Narcotics Special Court found the accused not guilty