നൂറിന്റെ നിറവില്‍ അഴിയൂർ അഞ്ചാംപീടിക എംഎൽപി സ്കൂൾ; വാർഷികാഘോഷം നാളെ
വടകര: അഴിയൂർ അഞ്ചാംപീടിക എംഎൽപി സ്കൂൾ നൂറാം വാർഷികാഘോഷം ശനിയാഴ്ച വിവിധ പരിപാടികളോടെ നടക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് ആറിന് നടക്കുന്ന സാംസ്കാരിക സമ്മേളനം രജിസ്‌ട്രേഷന്‍, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.
ഷാഫി പറമ്പില്‍ എംപി, കെ.കെ രമ എംഎല്‍എ തുടങ്ങിയ രാഷ്ട്രീയ സാംസ്‌കാരിക സാമൂഹ്യ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

കാലത്ത് 11 മണി മുതല്‍ വിദ്യാര്‍ഥികളുടെയും പൂര്‍വ വിദ്യാര്‍ഥികളുടെയും വിവിധ കലാപരിപാടികള്‍ അരങ്ങേറും. പത്രസമ്മേളനത്തിൽ എ.വിജയരാഘവൻ, ഇ.ടി. അയൂബ്, ടി.കെ. സാജിത, മുബാസ് കല്ലേരി എന്നിവർ പങ്കെടുത്തു.
Description: Azhiyur anajaampeedika MLP School celebrates its 100th anniversary