ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ആയുര്‍വേദ തെറാപിസ്റ്റ് കൂടിക്കാഴ്ച 23ന്; വിശദമായി അറിയാം
കോഴിക്കോട്: ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റി മുഖേന ദിവസവേതനത്തിന് ആയുര്‍വേദ തെറാപിസ്റ്റ് (മെയില്‍ & ഫീമെയില്‍) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടിക്കാഴ്ച ജനുവരി 23 ന് ഉച്ച 12 മണി. പ്രായം 18 നും 45 നും മദ്ധ്യേ.
യോഗ്യത: ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എജുക്കേഷനില്‍ നിന്നും ലഭിക്കുന്ന ഒരു വര്‍ഷത്തെ തെറാപ്പിസ്റ്റ് കോഴ്സ് സര്‍ട്ടിഫിക്കറ്റ്
അല്ലെങ്കില്‍ ചെറുതുരുത്തി എന്‍ആര്‍ഐപി യില്‍നിന്ന് ലഭിച്ച ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സ്.
വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും ആധാര്‍ കാര്‍ഡും സഹിതം വെസ്റ്റ്ഹില്ലിലെ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നേരിട്ട് എത്തണം. ഫോണ്‍: 0495-2382314.
Description: Ayurveda therapist meeting at District Ayurveda Hospital on 23rd; Know in detail