”കരുതലോടെയാവട്ടെ കൗമാരം”; പേരാമ്പ്രയില്‍ കൗമാരക്കാര്‍ക്കായി ബോധവത്കരണ ക്ലാസ്


പേരാമ്പ്ര: ഗ്രാമപഞ്ചായത്തിലെ 140 , 141,146,147,153,156,162,164 അങ്കണവാടികളും പേരാമ്പ്ര ജി.യു.പി സ്‌കൂള്‍ ജാഗ്രതാ സമിതിയും സംയുക്തമായി കൗമാരക്കാര്‍ക്കായി ‘കൗമാരം കരുതലോടെ’ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.

ബി.ആര്‍.സി ഹാളില്‍ നടന്ന പരിപാടി HM ഗജരാജന്‍ മാസ്റ്റര്‍ ഉദ്ഘാടനംചെയ്തു.പ്രകാശന്‍ മാസ്റ്റര്‍ അധ്യക്ഷം വഹിച്ച യോഗത്തില്‍ വി.എം.ഷീജ സ്വാഗതവും എന്‍.എം.കമല നന്ദിയും പറഞ്ഞു. എന്‍.പി, ഷിജില.കെ എന്നിവര്‍ പ്രസംഗിച്ചു.
ഫയര്‍ഫോഴ്‌സ് അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസറായി വിരമിച്ച ദിലീപ് കണ്ടോത്ത് ക്ലാസെടുത്തു.