പതിവ് തെറ്റിക്കാതെ ആവളപ്പാണ്ടി; ഇത്തവണയും പിങ്ക് വസന്തം തീര്‍ത്ത് മുള്ളന്‍പായൽ
ചെറുവണ്ണൂര്‍: ഇത്തവണയും ആവളപ്പാണ്ടിയില്‍ പതിവ് തെറ്റിയില്ല. ആളുകളെ ഏറെ ആകര്‍ഷിച്ച മുള്ളന്‍പായല്‍ പൂത്തുകിടക്കുകയാണ്. കുറ്റിയോട്ട് നടയില്‍ പൂത്ത മുള്ളന്‍പായലും അതിന്റെ ദൃശ്യഭംഗിയും നിരവധി പേരെയാണ് അവിടേക്ക് ആകര്‍ഷിച്ചു കൊണ്ടിരിക്കുന്നത്. ലാറ്റിനമേരിക്കന്‍ സ്വദേശിയായ കബോംബ ഫര്‍കാറ്റ എന്ന ചെടിയാണ് ആവളപാണ്ടിയില്‍ പൂത്തു നില്‍ക്കുന്നത്.
മറ്റ് ജല സസ്യങ്ങളെ നശിപ്പിച്ച് അിതിവേഗം പടര്‍ന്നു പിടിക്കുന്ന ജലസസ്യമാണ് നാട്ടുകാര്‍ മുള്ളന്‍പായല്‍ എന്നു പറയുന്ന കബോംബ ഫര്‍കാറ്റ. രാവിലെ പതിനൊന്ന് കൂട്ടത്തോടെ വിരിയുന്ന പൂക്കല്‍ വൈകുന്നേരം നാലുമണിയോടെ കൂമ്പുന്നു. ഉച്ചയോടെയാണ് പൂര്‍ണഭംഗി കൈവരിക്കുന്നത്. ഇലകള്‍ പൂര്‍ണമായി വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന ഇതിന്റെ പൂക്കല്‍ മാത്രമാണ് പുറമേ കാണുക.
സന്ദര്‍ശകരെ ആകര്‍ഷിക്കുമെങ്കിലും ഇത് പരിസ്ഥിതിയെ സംബന്ധിച്ച് അത്ര സുഖകരമുള്ള കാഴ്ചയല്ലെന്നാണ് പരിസ്ഥിതി രംഗത്തെ വിദഗ്ധര്‍ പറയുന്നത്. വളരെ വേഗം വ്യാപിക്കുന്ന സസ്യമാണിത്. സമീപത്തെ വയലുകളിലടക്കം വ്യാപിച്ചാല്‍ അത് കൃഷിക്ക് ഏറെ ദോഷം ചെയ്യും. ജലത്തിന്റെ അടിത്തട്ടിലേക്ക് സൂര്യപ്രകാശത്തെ കടത്തിവിടാത്തവിധം ഇടതൂര്‍ന്ന് വളരുന്നതിനാല്‍ ജീവജാലങ്ങളുടെ നിലനില്‍പ്പിനും ഭീഷണിയാണ്. ജലാശയങ്ങളുടെ ഒഴുക്കിനെ തടസപ്പെടുത്തുന്നതിനാല്‍ നദികള്‍ ചെളിനിറയാനും കാരണമാകും.
പൂക്കള്‍ കാണാനെത്തുന്ന സഞ്ചാരികള്‍ ഈ സസ്യത്തിന്റെ വ്യാപനത്തിന് വഴിവെക്കാന്‍ സാധ്യത ഏറെയാണ്. പൂക്കള്‍ പറിച്ചുകൊണ്ടുപോകുന്നതും മറ്റിടങ്ങളില്‍ ഉപേക്ഷിക്കുന്നതുമെല്ലാം ഈ അധിനിവേശ സസ്യം മറ്റിടങ്ങളിലേക്ക് വ്യാപിക്കാന്‍ കാരണമാകും.
Summary: Avalapandi without breaking the routine; This time too, the pink spring is finished and the nettles