പേരാമ്പ്ര മൂരികുത്തിയില്‍ വില്‍പ്പനയ്ക്കായി എത്തിച്ച എം.ഡി.എം.എയുമായി ആവള സ്വദേശി പിടിയില്‍


പേരാമ്പ്ര: മൂരികുത്തിയില്‍ കരിങ്ങാറ്റിപ്പറമ്പ് പള്ളിക്ക് സമീപം മാരക ലഹരി മരുന്നായ എം.ഡി.എം.എ വില്‍പ്പനക്കായി എത്തിക്കുന്നതിനിടെ ആവള സ്വദേശി പൊലീസ് പിടിയില്‍. ആവള പെരിഞ്ചേരിക്കടവ് പട്ടേരിമണ്ണില്‍ മുബഷീറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഉപഭോക്താക്കള്‍ക്ക് എം.ഡി.എം.എ എത്തിച്ചു കൊടുക്കുന്ന ആളാണ് മുബഷീര്‍ എന്ന് പോലീസ് പറഞ്ഞു. ഇയാളില്‍നിന്ന് 1.50 ഗ്രാം എം.ഡി.എം.എയും പോലീസ് കണ്ടെടുത്തു. പേരാമ്പ്ര പോലീസ് ഇന്‍സ്‌പെക്ടര്‍ പി.ജംഷീദിന്റെ നിര്‍ദ്ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ പി.ഷമീറിന്റെ നേതൃത്വത്തില്‍ ജൂനിയര്‍ എസ്.ഐ.സനേഷ്, ഡ്രൈവര്‍ സി.പി.ഒ.ബൈജു, ഹോം ഗാര്‍ഡ് രാമചന്ദ്രന്‍ പേരാമ്പ്ര ഡി.വൈ.എസ്.പിയുടെ കീഴിലുള്ള ഡാന്‍സഫ് സ്‌ക്വാഡ് തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കും.

Summary: Avala native arrested with MDMA brought for sale in Murikuthi