ആവള കുട്ടോത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി


പേരാമ്പ്ര: ആവള കുട്ടോത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ കാക്കുനി നമ്പാംവയല്‍ സ്വദേശിയെ കാണാനില്ലെന്ന് പരാതി. തറക്കണ്ടി രാജീവന്റെ മകന്‍ ദേവനന്ദ് (16)നെയാണ് കാണാതായത്.

രാവിലെ സ്‌കൂളിലേക്ക് എന്നു പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയതാണെന്ന് രക്ഷിതാക്കള്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. സ്‌കൂളില്‍ എത്തിയിട്ടില്ല. വൈകുന്നേരമായിട്ടും തിരിച്ച് വരാതിരുന്നതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. മെറൂണ്‍ ഷര്‍ട്ട്, നീല ജീന്‍സ്, സൈഡ് ബാഗ് എന്നിവയാണ് ധരിച്ചിരുന്നത്.

കുറ്റ്യാടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രദേശത്തെ സി.സി.ടി.വി പരിശോധിച്ചതില്‍ നിന്നും കുട്ടി വടകര ഭാഗത്തേക്ക് ബസ് കയറി പോയതായി കണ്ടെത്തിട്ടുണ്ടെന്ന് കുറ്റ്യാടി പൊലീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.
കണ്ടുകിട്ടുന്നവര്‍ 9645606464, 9847437896 എന്നീ നമ്പറുകളില്‍ അറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Updaton:

കാണാതായ ആവള കുട്ടോത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ കണ്ടെത്തി

പേരാമ്പ്ര: കാണാതായ ആവള കുട്ടോത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ കണ്ടെത്തി. കുട്ടിയെ തിരുവനന്തപുരത്ത് കണ്ടെത്തിയതായി പൊലീസ് അറിയിച്ചെന്ന് ബന്ധുക്കള്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

രാവിലെ സ്‌കൂളിലേക്ക് എന്നു പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ കുട്ടി വൈകുന്നേരമായിട്ടും തിരിച്ച് വരാതിരുന്നതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ പൊലീസില്‍ വിവരമറിയിച്ചത്.