തിളക്കമാര്‍ന്ന വിജയവുമായി ആവള കുട്ടോത്ത് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍; പ്ലസ് ടു പരീക്ഷയില്‍ 84 ശതമാനം വിജയം, എട്ട് പേര്‍ക്ക് ഫുള്‍ എപ്ലസ്


പേരാമ്പ്ര: ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ മികച്ച വിജയം നേടി ആവളയിലെ സര്‍ക്കാര്‍ സ്‌കൂള്‍. 84 ശതമാനം വിജയമാണ് ആവള കുട്ടോത്ത് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കരസ്ഥമാക്കിയത്. എട്ട് വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി.

സയന്‍സ് വിഭാഗത്തില്‍ പരീക്ഷയെഴുതിയവരില്‍ 58 പേര്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. അവരില്‍ മുന്ന് പേര്‍ക്ക് ഫുള്‍ എപ്ലസും, ഏഴ് പേര്‍ അഞ്ച് വിഷയങ്ങളില്‍ എപ്ലസും നേടി. 96.67 ആണ് സയന്‍സിലെ വിജയ ശതമാനം.

കൊമേഴ്സില്‍ 57 വിജയിച്ചു. ഒരാള്‍ മുഴുവന്‍ വിഷയത്തിനും എപ്ലസ് നേടിയപ്പോള്‍ അഞ്ചുപേര്‍ ഒരു എപ്ലസ് നഷ്ടമായി അഞ്ചില്‍ ഒതുങ്ങി. 95 ശതമാനം വിജയം കോമേഴ്‌സില്‍ സ്‌കൂളിന് നേടാനായി.

59 പേര്‍ പരീക്ഷയെഴുതിയ ഹ്യൂമാനിറ്റീസില്‍ 53 പേര്‍ ഉപരി പഠനത്തിന് യോഗ്യരായി. നാല് പേര്‍ ഫുള്‍ എപ്ലസ് നേടി. 88.33 ന്റെ മിന്നും വിജയമാണ് സ്‌കൂള്‍ നേടിയത്.

കംമ്പ്യൂട്ടര്‍ സയന്‍സില്‍ 49 ശതമാനം വിജയമാണുള്ളത്. പരീക്ഷയെഴുതിയ 51 പേരില്‍ 25 പേര്‍ വിജയിച്ചു.