ആവള യു.പി സ്‌കൂള്‍ ബസ് ഡ്രൈവര്‍ ചാത്തം കണ്ടി സുഷാന്ത് അന്തരിച്ചു


ആവള: ആവള ചാത്തം കണ്ടി സുഷാന്ത് അന്തരിച്ചു. നാല്‍പ്പത്തൊന്ന് വയസ്സായിരുന്നു. ആവള യു.പി സ്‌കൂളിലെ ബസ് ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു.

അച്ഛന്‍: പരേതനായ കുഞ്ഞിരാമന്‍. അമ്മ: നാണി. ഭാര്യ: രേഷ്മ.

മക്കള്‍: ആദ്‌വിക്, തന്മയ. സഹോദരങ്ങള്‍: സുഗേഷ്, ശരണ്യ.

സംസ്‌കാരം വൈകുന്നേരം 4.30 ഓടെ വീട്ടുവളപ്പില്‍ നടന്നു.