നന്തി മേല്‍പ്പാലത്തില്‍ ഓട്ടോ ടാക്‌സിയും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്


മൂടാടി: നന്തിയില്‍ ഓട്ടോ ടാക്‌സിയും ലോറിയും കൂട്ടിയിടിച്ച് അപകടം. ഇന്നലെ രാത്രി 10.30 തോടെയാണ് സംഭവം. അപകടത്തില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മോളി, ജയശ്രീ, ഷറഫു എന്നിവര്‍ക്കാണ് പരിക്കേറ്റത്.

നന്തി മേല്‍പ്പാലത്തില്‍ വെച്ച് പയ്യോളി ഭാഗത്തേക്ക് പോകുന്ന ലോറിയില്‍ കൊയിലാണ്ടി ഭാഗത്തേക്ക് വരുന്ന ഓട്ടോ ടാക്‌സി ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഒരാള്‍ക്ക് തലയ്ക്ക് ഗുരുതരമായി പരിക്കും മറ്റൊരാള്‍ക്ക് കൈയ്ക്കും കാലിനും പരിക്കേറ്റിട്ടുണ്ട്. ഓട്ടോ ടാക്‌സിക്കുള്ളില്‍ കുടുങ്ങിപ്പോയ ഇവരെ നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് പുറത്തെടുത്ത് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.

പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഇവരെ തുടര്‍ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി. വിവരം ലഭിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍ അനൂപ് ബി കെ യുടെ നേതൃത്വത്തില്‍ അഗ്നിരക്ഷാ സേനയെത്തി ഗതാഗതം പുനസ്ഥാപിച്ചു.

Summary: Auto taxi and lorry collide on Nandi flyover; three people, including two women, injured