തൊഴിൽ മേഖലയിലെ പ്രശ്നങ്ങളെ ഒന്നിച്ചു നേരിടാനുറച്ച് വടകരയിലെ ഓട്ടോ കൂട്ടായ്മ; മൂന്നാം വാർഷികത്തിൽ അവർ വീണ്ടും ഒത്തുകൂടി


വടകര: വടകര ഓട്ടോ കൂട്ടായ്മയുടെ മൂന്നാം വാർഷികത്തിൽ ഓട്ടോ തൊഴിലാളികൾ ഒത്തു കൂടി. യോഗത്തിൽ ശ്രീപാൽ മാക്കൂൽ അധ്യക്ഷത വഹിച്ചു. ശ്യാം തോടന്നൂർ, സുനിൽ ആശ്രമം, രാജേഷ് മേമുണ്ട , എന്നിവർ സംസാരിച്ചു. പ്രദീപൻ കുട്ടോത്ത് സ്വാഗതവും മിഥുൻ കൈനാട്ടി നന്ദിയും പറഞ്ഞു.

അറുപത് വയസ്സ് കഴിഞ്ഞ ഓട്ടോ തൊഴിലാളി പി.കെ.രമേശനെ യോഗത്തിൽ ആദരിച്ചു. വടകര മുൻസിപ്പാലിറ്റിയിലെ പോക്കറ്റ് റോഡുകളും ഇടറോഡുകളും അടിയന്തിരമായി യാത്രായോഗ്യ മാക്കാനുള്ള നടപടി സ്വീകരിക്കാൻ വടകര മുൻസിപാലിറ്റി അധികൃതരോട് യോഗം ആവശ്യപ്പെട്ടു.

വടകര ഓട്ടോ തൊഴിലാളികളുടെ മേൽ അടിച്ചേൽപ്പിക്കുന്ന റെയിൽവേയുടെ കാർട്ട് ഫീസ് ലൈസൻസ് എന്ന പേരിൽ ഉള്ള കൊള്ള അവസാനിപ്പിക്കണമെന്നും, വടകര വി.എം പെർമിറ്റ് ഇല്ലാത്ത ഓട്ടോറിക്ഷകൾക്കെതിരെ കൊടുത്ത പരാതികളിൽമേൽ ആർ.ടി.ഒ അധികാരികൾ നടപടികൾ സ്വീകരിക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

Summery: Auto Association of Vadakara to face problems in the labor sector together; They reunited on the third anniversary