Sana
സിപിഐഎം നാദാപുരം ഏരിയ സമ്മേളനത്തിന് ഉജ്വല തുടക്കം; സമ്മേളനം നടക്കുന്നത് ഇരിങ്ങണ്ണൂർ ഹയർസെക്കണ്ടറി സ്കൂളിൽ പ്രത്യേകം സജ്ജമാക്കിയ കോടിയേരി ബാലകൃഷ്ണൻ നഗറിൽ
ഇരിങ്ങണ്ണൂർ: സിപിഐഎം നാദാപുരം ഏരിയ സമ്മേളനത്തിന് ഉജ്വല തുടക്കം. ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂളിൽ സജ്ജമാക്കിയ കോടിയേരി ബാലകൃഷ്ണൻ നഗറിൽ എം കുഞ്ഞിരാമൻ പതാക ഉയർത്തിയാണ് സമ്മേളനത്തിന് തുടക്കം കുറിച്ചത്. സിപിഐഎം ജില്ല സെക്രട്ടറി പി മോഹനൻ ഉദ്ഘാടനം ചെയ്തു. എ മോഹൻദാസ്, പി താജുദ്ദീൻ, എം സുമതി, ഇ വി നാണു എന്നിവരടങ്ങിയ പ്രസീഡിയമാണ്
കോഴിക്കോട് ജില്ലയില്‍ നാളെ കോണ്‍ഗ്രസ് ഹർത്താല്‍
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ചേവായൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറുമണിവരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്്. ഡി.സി.സി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍, എം.കെ.രാഘവന്‍ എം.പി എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്ന് എം
പയ്യോളി തച്ചന്‍കുന്നില്‍ നിന്നും കാണാതായ 14കാരനെ വടകരയില്‍ കണ്ടെത്തി
പയ്യോളി: നവംബര്‍ 15 വെള്ളിയാഴ്ച ഉച്ചയോടെ തച്ചന്‍കുന്നില്‍ നിന്നും കാണാതായ 14കാരനെ വടകരയില്‍ കണ്ടെത്തി. ബന്ധുവിനൊപ്പം പള്ളിയില്‍ നിസ്‌കരിക്കാന്‍ പോയ കുട്ടി ആരുടെയും ശ്രദ്ധയില്‍പ്പെടാതെ നാടുവിടുകയായിരുന്നു. കുട്ടിയെ കാണാതായ വാര്‍ത്ത സോഷ്യല്‍ മീഡിയകളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. വടകരയില്‍ കുട്ടിയെ കണ്ടവര്‍ വിവരം പൊലീസിനെയും ബന്ധുക്കളെയും അറിയിക്കുകയായിരുന്നു.
വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന് പേരാമ്പ്ര സ്വദേശിനിയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം; പ്രതി അറസ്റ്റില്‍
പേരാമ്പ്ര: വിവാഹഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവതിയെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. കൊടക്കല്ലില്‍ പെട്രോള്‍ പമ്പിന് സമീപം വാടക വീട്ടില്‍ താമസിക്കുന്ന വെള്ളയില്‍ സ്വദേശി മഷൂദ് (33) നെയാണ് അത്തോളി പൊലീസ് അറസ്റ്റ് ചെയ്തത്. അത്തോളി സഹകരണ ആശുപത്രിക്ക് സമീപം മഠത്തില്‍ കണ്ടിയില്‍ വാടകയ്ക്ക് താമസിക്കുന്ന പേരാമ്പ്ര സ്വദേശിനിയാണ് ആക്രമിക്കപ്പെട്ടത്. വ്യാഴാഴ്ച
ജില്ലാ മദ്റസ സർഗവസന്തം; നവംബർ 24 ന് അഴിയൂരിൽ
കൊയിലാണ്ടി: വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ വിദ്യാഭ്യാസ ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന മദ്റസാ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ജില്ലാതല സർഗവസന്തം നവംബർ 24 ന് അഴിയൂരിൽ നടക്കും. 7 വിഭാഗങ്ങളിൽ കോംപ്ലക്സ് തലത്തിൽ എ ഗ്രേഡോഡുകൂടി ഒന്നാം സ്ഥാനം ലഭിച്ച അഞ്ഞൂറോളം പ്രതിഭകൾ മാറ്റുരക്കും. 7 വേദികളിലായാണ് മത്സരം നടക്കുക. സർഗവസന്തത്തോടനുബസിച്ച് അഴിയൂർ അൽ ഹിക്മ സെൻ്ററിൽ മുജാഹിദ്
നാടകത്തിൽ വീണ്ടും കരുത്തുകാട്ടി പേരാമ്പ്ര ഗവ. യു.പി സ്കൂൾ; കൊക്കൊ.. കൊക്കക്കൊ ജില്ലാ കലോത്സവത്തിലേക്ക്
പേരാമ്പ്ര: പേരാമ്പ്ര സബ്ജില്ല കലോത്സവത്തിൽ നാടക മത്സരത്തിൽ പേരാമ്പ്ര ഗവ. യു.പി സ്കൂളിന്റെ നാടകത്തിന് ഒന്നാംസ്ഥാനം. കൊക്കൊ….. കൊക്കക്കൊ എന്ന നാടകമാണ് ജില്ലാ തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഒന്നാം സ്ഥാനവും എ ഗ്രേഡുമാണ് ടീമിന് ലഭിച്ചത്. കഴിഞ്ഞ തവണയും പേരാമ്പ്ര ഗവ. യു.പി സ്കൂളിലെ നാടകം ജില്ലാ തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കൊക്കൊ….. കൊക്കക്കൊയിലെ അഭിനയത്തിന് ആത്മിക, ജഹനാര
മണിയൂർ കരുവഞ്ചേരി വിലങ്ങിൽ റിട്ട. അധ്യാപകൻ ബാലക്കുറുപ്പ് അന്തരിച്ചു
മണിയൂർ: കരുവഞ്ചേരി വിലങ്ങിൽ റിട്ട. അധ്യാപകൻ ബാലക്കുറുപ്പ് അന്തരിച്ചു. തൊണ്ണൂറ്റിയേഴ് വയസായിരുന്നു. പയ്യോളി ഗവ.ഹൈസ്കൂൾ അധ്യാപകനായും അയനിക്കാട് ഗവ. വെൽഫയർ എൽ പി സ്കൂളിൽ പ്രധാന അധ്യാപകനായും സേവനം അനുഷ്ടിച്ചിരുന്നു. കരുവഞ്ചേരി കൈരളി ഗ്രന്ഥാലയത്തിന്റെ സ്ഥാപകരിൽ ഒരാളും പരദേവതാ ക്ഷേത്രം മുൻ ചെയർമാനുമായിരുന്നു.
അസിസ്റ്റന്റ് എഞ്ചിനീയർ ഒഴിവ്
ചെറുവണ്ണൂർ: ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്തിൽ അസിസ്റ്റന്റ് എൻജിനീയറുടെ ഒഴിവ്. തസ്തികയിലേക്കുള്ള നിയമന അഭിമുഖം 21ന് രാവിലെ 11 മണിക്ക് പഞ്ചായത്ത് ഓഫിസിൽ നടക്കും. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ പഞ്ചായത്ത് ഓഫീസിൽ ഹാജരാകണം. Description: Assistant Engineer Vacancy
ചേവായൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്; കൊയിലാണ്ടിയിൽ വോട്ടര്‍മാരുമായെത്തിയ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്
തിരുവങ്ങൂര്‍: കോഴിക്കോട് ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടര്‍മാരെ കൊണ്ടുപോകാന്‍ വേണ്ടി ഓര്‍ഡര്‍ വിളിച്ച വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്. തിരുവങ്ങൂര്‍ വെങ്ങളം ഭാഗത്ത് നിന്ന് ചേവായൂര്‍ സഹകരണ ബാങ്കിന് സമീപത്തേക്ക് പോകുകയായിരുന്ന വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായത്. കല്ലേറില്‍ നാല് വാഹനങ്ങള്‍ക്ക് കേടുപാട് പറ്റി. നാല് വാഹനങ്ങളുടെ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു. പുലര്‍ച്ചെ 5.15നായിരുന്നു സംഭവം. ഡ്രൈവര്‍
‘ടിയാരി’ ഉപയോഗിക്കേണ്ട; സർക്കുലർ ഇറക്കി ഉദ്യാഗസ്ഥ ഭരണ പരിഷ്കാര വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ ഭരണ രംഗത്ത് ‘ടിയാൻ’ എന്ന പദത്തിന്റെ സ്ത്രീലിംഗമായി ‘ടിയാരി’ എന്ന് ഉപയോഗിക്കേണ്ടെന്ന് ഉദ്യാഗസ്ഥ ഭരണ പരിഷ്കാര വകുപ്പ്. ടിയാരി എന്ന പദപ്രയോഗത്തെ സംബന്ധിച്ച് വകുപ്പ് ജോയിന്റ് സെക്രട്ടറി സർക്കുലറും ഇറക്കി. പ്രസ്തുത വ്യക്തി എന്ന അർത്ഥത്തിലാണ് ‘ടിയാൻ’ എന്ന വാക്ക് ഉപയോഗിക്കുന്നത്. ടിയാൻ എന്നതിന്റെ സ്ത്രീലിംഗമായി ടിയാരി എന്ന് ഉപയോഗിക്കുന്നത് അനുചിതമാണെന്ന വിലയിരുത്തലിന്റെ