Sana
വില്ല്യാപ്പള്ളി എം ജെ ഹയർസെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്തം; 19 വിദ്യാർത്ഥികൾക്കാണ് രോഗ ബാധ, പഞ്ചായത്തിൽ അടിയന്തര യോഗം ചേർന്നു
വില്ല്യാപ്പള്ളി: വില്ല്യാപ്പള്ളി ഗ്രാമ പഞ്ചായത്ത് പരിധിയിലെ എം ജെ ഹയർസെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്ത രോഗ ബാധ. 19 കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെല്ലാം വീടുകളിൽ ചികിത്സയിലാണെന്നും വിദ്യാർത്ഥികളുടെ ആരോഗ്യ നില തൃപ്തികരമാണെന്നും പഞ്ചായത്ത് പ്രസിഡന്റ് ബിജുള വടകര ഡോട് ന്യൂസിനോട് പറഞ്ഞു. സ്കൂളിലെ വിദ്യാർത്ഥികൾ മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സ്കൂളിലെ കിണർ സൂപ്പർ
ഇന്ന് രാത്രി ഏഴ് മണിയോടെ ബീവറേജടക്കും; രണ്ട് ദിവസം മദ്യം കിട്ടില്ല
തിരുവനന്തപുരം: ഇന്ന് രാത്രിയോടെ ബീവറേജടച്ചാൽ ഇനി രണ്ട് ദിവസം മദ്യം കിട്ടില്ല. രണ്ട് ദിവസം സമ്പൂർണ ഡ്രൈ ഡേ ആയിരിക്കും. സ്റ്റോക്കെടുപ്പ് പ്രമാണിച്ചാണ് ഇന്ന് വൈകിട്ട് 7 മണിയോടെ സംസ്ഥാനത്തെ ബെവ്കോ മദ്യവിൽപ്പന ശാലകൾ അടയ്ക്കുന്നത്. നാളെ ഒന്നാം തിയതി ഡ്രൈ ഡേയും മറ്റന്നാൾ ഗാന്ധി ജയന്തി ആയതിനാലും ഡ്രൈ ഡേയുമാണ്. ഇന്ന് 11 മണിവരെ
കലാകേളി 2024; കല്ലാച്ചി ഗവൺമെന്റ് യുപി സ്കൂൾ കലോത്സവത്തിന് തുടക്കമായി
കല്ലാച്ചി: നൂറാം വാർഷികം ആഘോഷിക്കുന്ന കല്ലാച്ചി ഗവൺമെന്റ് യുപി സ്കൂളിൽ വിദ്യാർത്ഥികളുടെ കലാമാമാങ്കത്തിന് തുടക്കമായി. നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി ഉദ്ഘാടനം നിർവഹിച്ചു. സ്കൂളിലെ ഭൂരിഭാഗം വിദ്യാർത്ഥികളും കലോത്സവത്തിൽ മാറ്റുരയ്ക്കുന്നുണ്ട്. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം സി സുബൈർ മുഖ്യാതിഥിയായി. പിടിഎ പ്രസിഡണ്ട് അനൂപ് സി.ടി അധ്യക്ഷത വഹിച്ചു. പ്രധാന
ഒക്ടോബർ നാലിന് ചരക്കുലോറി പണിമുടക്ക്; സംസ്ഥാനത്ത് ചരക്ക് ഗതാഗതം സ്തംഭിക്കും
പാലക്കാട് : ചരക്കുഗതാഗത മേഖലയിലെ തൊഴിലാളികളും ഉടമകളും ഒക്ടോബർ നാലിന് 24 മണിക്കൂർ പണിമുടക്കും. ഒക്ടോബർ രണ്ടിന് തൊഴിലാളികളും തൊഴിലുടമകളും സംയുക്തമായി പ്രതിജ്ഞയെടുക്കും. പണിമുടക്ക് ദിവസം രാവിലെ ഒൻപതിന് വാളയാർ അതിർത്തിയിൽ സംയുക്തധർണ നടത്തും. ഒരു ചരക്ക് ലോറിയും കേരള അതിർത്തിയിൽ പ്രവേശിപ്പിക്കില്ലെന്ന് ലോറി ഉടമകളുടെ സംഘടന അറിയിച്ചു. കേന്ദ്ര മോട്ടോർവ്യവസായ നിയമം പിൻവലിക്കുക, സംസ്ഥാനതലത്തിലുണ്ടാക്കിയ
കേരളത്തിലെ എല്ലാവർക്കും സിപിആർ പരിശീലനം; കർമ്മ പദ്ധതി ഉടനെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സിപിആർ അഥവാ കാർഡിയോ പൾമണറി റെസസിറ്റേഷൻ സംബന്ധിച്ച പരിശീലനം കേരളത്തിലെ എല്ലാവർക്കും നൽകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇതിനായുള്ള കർമ്മപദ്ധതി സംസ്ഥാന ആരോഗ്യ വകുപ്പ് ഈ വർഷം ഏറ്റെടുക്കുന്നതായി മന്ത്രി അറിയിച്ചു. ഹൃദയസ്തംഭനം (കാർഡിയാക് അറസ്റ്റ്) അല്ലെങ്കിൽ പെട്ടെന്ന് ബോധക്ഷയം സംഭവിക്കുന്ന വ്യക്തികളിൽ നടത്തുന്ന ഒരു അടിയന്തിര പ്രഥമ ശുശ്രൂഷയാണ് സിപിആർ. ശരിയായ
നാദാപുരം റോഡിലെ കാറപകടം ; പരിക്കേറ്റ കൊയിലാണ്ടി സ്വദേശിയായ പത്തൊമ്പതുകാരൻ മരിച്ചു
നാദാപുരം റോഡ് : നാദാപുരം റോഡിൽ ഇന്ന് രാവിലെയുണ്ടായ കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പത്തൊമ്പതുകാരൻ മരിച്ചു. കൊയിലാണ്ടി കേയന്റെ വളപ്പില്‍ സ്വദേശി അയ്ഷ ബെയ്തിൽ മുഹമ്മദ് സിനാനാണ് മരിച്ചത്. പരിക്ക് ഗുരുതരമായതിനാൽ സിനാനെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും കോഴിക്കോടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഉച്ചയോടെണ് മരണം സംഭവിച്ചത്. ഇന്ന് രാവിലെ 8.45ഓടെയാണ് അപകടം നടന്നത്.
നാദാപുരം ഗവൺമെന്റ് കോളജിൽ സീറ്റൊഴിവ്
നാദാപുരം: നാദാപുരം ഗവൺമെന്റ് കോളജിൽ സീറ്റൊഴിവ്. ഒന്നാം വർഷ എംഎ ഇംഗ്ലിഷ് കോഴ്സിന് എസ്ടി വിഭാഗത്തിലാണ് ഒരു സീറ്റ് ഒഴിവുള്ളത്. വിദ്യാർഥികളുടെ കൂടികാഴ്ച നാളെ(സെപ്തംബർ 30) ഉച്ചയ്ക്ക് 2 മണിക്ക് നടക്കും.
ചങ്ങരോത്ത് ചെറിയ കുമ്പളത്ത് പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ മരിച്ചു; ഒരാളെ കണ്ടെത്തിയത് മണിക്കൂറുകള്‍ക്ക് ശേഷം
ചങ്ങരോത്ത്: പുഴയിൽ കുളിക്കുന്നതിനിടെ അപകടത്തിൽപെട്ട രണ്ട് വിദ്യാർഥികളും മരിച്ചു. കുറ്റ്യാടി ഹയർസെക്കന്ററി സ്‌കൂൾ പത്താം ക്ലാസ് വിദ്യാർഥികളായ പാലേരി പാറക്കടവ് കുളമുള്ളകണ്ടി റിസ്‌വാൻ, കുളായി പൊയിൽ സിനാൻ എന്നിവരാണ് മരിച്ചത്. ചെറിയ കുമ്പളം മേമണ്ണിൽ താഴെ ഇന്ന് ഉച്ചയ്ക്കാണ് സംഭവം. കുളിക്കാൻ പുഴയിൽ ഇറങ്ങിയപ്പോൾ ഇരുവരും ഒഴുക്കിൽ പെടുകയായിരുന്നു. പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് ഫയർ
അഴിയൂർ ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂളിൽ അധ്യാപക ഒഴിവ്
അഴിയൂർ: അഴിയൂർ ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂളിൽ അധ്യാപക ഒഴിവ്. എച്ച്എസ്എ ഗണിതം വിഷയത്തിൽ താൽക്കാലിക ഒഴിവിലേക്കാണ് അധ്യാപകരെ നിയമിക്കുന്നത്. നിയമന കൂടിക്കാഴ്ച നാളെ(സെപ്തംബർ 30 ) രാവിലെ 11 മണിക്ക് നടക്കും. Description: Teacher Vacancy in Azhiyur Government Higher Secondary School
ചങ്ങരോത്ത് ചെറിയ കുമ്പളത്ത് പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥികളെ രക്ഷപ്പെടുത്തി; ഇരുവരുടെയും നില ഗുരുതരം
കുറ്റ്യാടി: ചങ്ങരോത്ത് ചെറിയ കുമ്പളത്ത് പുഴയിലിറങ്ങിയ വിദ്യാർത്ഥികൾ അപകടത്തിൽപ്പെട്ടു. ചെറിയ കുമ്പളം മേമണ്ണിൽ താഴെ ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. സ്കൂൾ വിട്ടു വരുന്ന വഴി കുട്ടികൾ പുഴയിലേക്കിറങ്ങുകയും തുടർന്ന് അപകടത്തിൽപ്പെടുകയായിരുന്നെന്ന് വാർഡംഗം വടകര ഡോട് ന്യൂസിനോട് പറഞ്ഞു. കുറ്റ്യാടി പാറക്കടവിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. ആദ്യം ഒരു കുട്ടിയെ രക്ഷപ്പെടുത്തി കുറ്റ്യാടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് അടിയന്തര