Sana

Total 1615 Posts

തിക്കോടിയില്‍ റെയില്‍വേ ഗേറ്റ് ക്രോസ് ചെയ്യുന്നതിനിടെ ട്രെയിന്‍ തട്ടി വൃദ്ധ ദമ്പതികള്‍ക്ക് പരിക്ക്

തിക്കോടി: തിക്കോടി പഞ്ചായത്ത് ബസാറിനടുത്ത് റെയില്‍വേ ഗേറ്റ് മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍തട്ടി വൃദ്ധ ദമ്പതികള്‍ക്ക് പരിക്ക്. കല്ലകത്ത് ബീച്ച് പള്ളിപ്പറമ്പില്‍ മമ്മു (68), ഭാര്യ മൈമൂന (62) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ നാട്ടുകാര്‍ ചേര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഇന്ന് രാത്രി 7.15നാണ് സംഭവം. ഒരു ട്രെയിന്‍കടന്ന പോയതിന് പിന്നാലെ റെയില്‍വേ ട്രാക്ക് മുറിച്ച് മറുവശത്ത് പോകവെ

അർജുന്റെ കുടുംബത്തിനെതിരെയുണ്ടായ സൈബർ ആക്രമണം; ലോറി ഉടമ മനാഫിനെതിരെ പോലിസ് കേസെടുത്തു

കോഴിക്കോട്: സൈബർ ആക്രമണത്തിനെതിരെ ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച ലോറി ഡ്രൈവർ അർജുൻറെ കുടുംബം നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. ലോറി ഉടമ മനാഫ്, സോഷ്യൽ മീഡിയയിലെ പ്രചരണം നടത്തിയവർ തുടങ്ങിയവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമം നടത്തിയെന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാ​ഗമായി സോഷ്യൽ മീഡിയ പേജുകൾ പരിശോധിക്കും. കൂടാതെ അർജുന്റെ കുടുംബത്തിൻറെ

പയ്യോളിയിലെ വക്കീൽ ക്ലർക്കായിരുന്ന അയനിക്കാട് എളോടി കണാരൻ നായർ അന്തരിച്ചു

അയനിക്കാട്: അയനിക്കാട് എളോടി കണാരൻ നായർ അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസായിരുന്നു. പയ്യോളിയിലെ വക്കീൽ ക്ലർക്കായിരുന്നു. ഭാര്യ: പരേതയായ ജാനു അമ്മ മക്കൾ: രാമചന്ദ്രൻ (പ്രസ്സ്), ശശീന്ദ്രൻ (മലബാർ ഗോൾഡ് തലശ്ശേരി) ലത, പരേതയായ പ്രസന്ന മരുമക്കൾ: പത്മനാഭൻ (മാക്കൂൽ പീടിക ) കുട്ടികൃഷ്ണൻ (മേമുണ്ട ), പ്രേമ, ജിഷ സഹോദരങ്ങൾ – നാരായണി അമ്മ, കുഞ്ഞിരാമൻ

മണിയൂര്‍ കോളേജ് ഓഫ് എഞ്ചിനിയറിങ് ഹോസ്റ്റലില്‍ പാചക തൊഴിലാളികളെ നിയമിക്കുന്നു; വിശദമായി അറിയാം

മണിയൂര്‍: മണിയൂര്‍ കോളേജ് ഓഫ് എഞ്ചിനിയറിങ് ലേഡീസ് ഹോസ്റ്റലിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ പാചക തൊഴിലാളികളെ നിയമിക്കുന്നു. 40നും 60നും ഇടയിൽ പ്രായമുള്ള സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റ് സഹിതം ഒക്ടോബര്‍ ഏഴിന് രാവിലെ പത്തുമണിക്കകം കോളേജ് ഓഫീസില്‍ എത്തണം. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 0496-2536125, 9946485345. Description: Maniyur College

അഴിയൂർ ചുങ്കത്തെ നെല്ലോളി നബീസ അന്തരിച്ചു

അഴിയൂർ: ചുങ്കം ആസ്യ റോഡിൽ നെല്ലോളി നബീസ അന്തരിച്ചു. എൺപത്തി രണ്ട് വയസായിരുന്നു. ഭർത്താവ്: പരേതനായ മുഹമ്മദ് മക്കൾ: നവാസ് നെല്ലോളി , ഫാത്തിമ , സജ്ന , കദീജ, സാജിത, തൻസീറ മരുമക്കൾ: മഹമ്മൂദ്, അബ്ദുൾ റസാഖ്, സിറാജ്, ഫഹദ്, സുഫൈജ ,പരേതനായ അഷ്റഫ്.

സംസ്ഥാന സ്‌കൂൾ കലോത്സവം;ജനുവരി ആദ്യവാരം തിരുവനന്തപുരത്ത്

തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരി ആദ്യവാരം തിരുവനന്തപുരത്ത് നടത്തുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. നേരത്തെ ഡിസംബർ മൂന്നു മുതൽ ഏഴു വരെ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. നാഷണൽ അച്ചീവ്‌മെന്റ് എക്‌സാം ഡിസംബർ നാലിന് നടക്കുന്ന സാഹചര്യത്തിലാണ് തീയതി മാറ്റിയത്. ഇതനുസരിച്ച് സ്‌കൂൾ, ഉപജില്ല, ജില്ലാതല മത്സരങ്ങളും മാറ്റും. സ്‌കൂൾതല മത്സരങ്ങൾ ഒക്ടോബർ

കോഴിക്കോട് ജില്ലയിലെ തൊഴിലന്വേഷകർക്ക് സുവർണ്ണാവസരം; മെഗാ ജോബ്ഫെയർ ശനിയാഴ്ച, നിരവധി മേഖലകളിൽ മൂവായിരത്തോളം ഒഴിവുകൾ

കോഴിക്കോട്: ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ ഒക്ടോബർ 5ന് മെഗാ ജോബ്ഫെയർ സംഘടിപ്പിക്കും. രാവിലെ 9 മണിക്ക് വെസ്റ്റ്‌ ഹിൽ ഗവ: എഞ്ചിനീയറിംഗ് കോളേജിലാണ് ജോബ്ഫെയർ ആരംഭിക്കും. ഐ ടി, ഓഫീസ് അഡ്മിനിസ്ട്രേഷൻ, ഹോട്ടൽ മാനേജ്മെന്റ്, സെയിൽസ്, ടെക്നിക്കൽ, അക്കൗണ്ടിങ്, നഴ്സിംഗ്, മറൈൻ എഞ്ചിനീയറിംഗ് തുടങ്ങി നിരവധി മേഖലകളിൽ നിന്നായി 3000 ത്തോളം

വടകര മണ്ഡലത്തിലെ വില്ലേജ് ഓഫീസുകൾക്ക് കമ്പ്യൂട്ടറുകൾ കൈമാറി; കമ്പ്യൂട്ടറുകൾ അനുവദിച്ചത് എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്ന്

വടകര: വടകര മണ്ഡലത്തിലെ വില്ലേജ് ഓഫീസുകൾക്ക് ലാപ്ടോപ്പുകളും ഡസ്ക്ടോപ്പ് കമ്പ്യൂട്ടറുകളും കൈമാറി. കെ.കെ രമ എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നുമാണ് കമ്പ്യൂട്ടറുകൾ അനുവദിച്ചത്. ഏഴ് ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് വിതരണം ചെയ്തത്. വടകര താലൂക്ക് ഓഫിസിൽ നടന്ന ചടങ്ങിൽ കെ.കെ രമ എം.എൽ.എ വിതരണോദ്​ഘാടനം നിർവ്വഹിച്ചു. തഹസിൽദാർ ഡി. രഞ്ജിത്ത് അധ്യക്ഷനായി. ഡപ്യൂട്ടി തഹസിൽദാർ

കൊയിലാണ്ടി കൊല്ലത്ത് ട്രെയിന്‍തട്ടി മധ്യവയസ്‌കന്‍ മരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി കൊല്ലത്ത് ട്രെയിന്‍തട്ടി മധ്യവയസ്‌കന്‍ മരിച്ചു. ഇന്ന് രാത്രി 7.15 ഓടെ കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന നേത്രാവതി എക്‌സ്പ്രസ് തട്ടിയാണ് ഇയാള്‍ മരിച്ചു. അരിക്കുളം സ്വദേശിയാണ് മരിച്ചത്. കൊല്ലം റെയില്‍വേ ഗേറ്റില്‍ നിന്നും 200 മീറ്റര്‍ മാറി ആനക്കുളം ഭാഗത്ത് റെയില്‍വേ ട്രാക്കിലായിരുന്നു മൃതദേഹം. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

സി.പി.എം നാദാപുരം ഏരിയ സമ്മേളനം; നവംബർ 16,17 തിയ്യതികളിൽ ഇരിങ്ങണ്ണൂരിൽ നടക്കും, 501 അംഗ സംഘാടക സമിതിയായി

ഇരിങ്ങണ്ണൂർ: നവംബർ 16,17 തിയ്യതികളിൽ ഇരിങ്ങണ്ണൂരിൽ നടക്കുന്ന സി.പി.എം നാദാപുരം ഏരിയ സമ്മേളനത്തിന് സംഘാടക സമിതി രൂപീകരിച്ചു. 16 ന് ഇരിങ്ങണ്ണൂർ ഹയർസെക്കണ്ടറി സ്കൂളിൽ ഒരുക്കുന്ന കോടിയേരി ബാലകൃഷ്ൻ ന​ഗറിലാണ് പ്രതിനിധി സമ്മേളനം നടക്കുക. 17 ന് വളണ്ടിയർ മാർച്ച്, ബഹുജന പ്രകടനം പൊതു സമ്മേളനം എന്നിവ നടക്കും. ഇരിങ്ങണ്ണൂർ ടൗൺ പരിസരത്തെ സീതാറാം യച്ചൂരി

error: Content is protected !!