Sana
എഴുത്തുകാരൻ എം.ടി വാസുദേവൻ നായരുടെ കോഴിക്കോട്ടെ വീട്ടിൽ മോഷണം; 26 പവൻ സ്വർണം നഷ്ടമായി, മോഷണത്തിന് പിന്നിൽ വീടുമായി അടുത്ത പരിചയമുള്ള ആളെന്ന് സംശയം
കോഴിക്കോട്: എഴുത്തുകാരൻ എം.ടി.വാസുദേവൻ നായരുടെ വീട്ടിൽ മോഷണം. നടക്കാവ് കൊട്ടാരം റോഡിലെ ‘സിതാര’യിലാണ് മോഷണം നടന്നത്. 26 പവൻ സ്വർണമാണ് മോഷണം പോയത്. എംടിയും ഭാര്യയും വീട്ടിൽ ഇല്ലാത്ത സമയത്താണ് മോഷണം നടന്നതെന്നാണ് സൂചന. കഴിഞ്ഞ മാസം 22നും 30നും ഇടയിലാണ് സംഭവം. കഴിഞ്ഞ ദിവസം വീട്ടിലെത്തി അലമാര പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി മനസിലായത്. തുടർന്ന്
ഗതാഗതനിയമന ലംഘനത്തിനുള്ള പിഴ യഥാസമയം അടയ്ക്കാത്തവരാണോ?; എങ്കില്‍ അടയ്ക്കുവാന്‍ അവസരം, മോട്ടോര്‍ വാഹനവകുപ്പും സംയുക്തമായി ഇ-ചലാന്‍ അദാലത്ത് സംഘടിപ്പിക്കുന്നു
വടകര: ഗതാഗത നിയമലംഘനത്തിനുള്ള പിഴകളില്‍ യഥാസമയം പിഴ അടക്കാന്‍ സാധിക്കാത്ത ചലാനുകള്‍ അടയ്ക്കാന്‍ പൊതുജനങ്ങള്‍ക്കായി പോലീസും മോട്ടോര്‍ വാഹനവകുപ്പും സംയുക്തമായി ഇ-ചലാന്‍ അദാലത്ത് സംഘടിപ്പിക്കുന്നു. കേരള പോലീസും മോട്ടോര്‍ വാഹനവകുപ്പും ഇ-ചലാന്‍ മുഖേന നല്‍കിയിട്ടുള്ള ഗതാഗത നിയമലംഘനത്തിനുള്ള പിഴകളില്‍ യഥാസമയം പിഴ അടക്കാന്‍ സാധിക്കാത്ത ചലാനുകളും, നിലവില്‍ കോടതിയിലുള്ള ചലാനുകളില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് ശുപാര്‍ശ ചെയ്തിട്ടുള്ളവ
ബസലിക്കയായി ഉയർത്തപ്പെട്ടതിന് ശേഷമുള്ള ആദ്യത്തെ തിരുനാൾ; മാഹിപ്പള്ളി പെരുന്നാളിന് നാളെ തുടക്കം
മാഹി: മാഹി സെൻറ് തെരേസാ ബസലിക്ക തീർത്ഥാടന ദേവാലയം തിരുനാൾ നാളെ ആരംഭിക്കും. മാഹി അമ്മ ത്രേസ്യ തീർഥാടന കേന്ദ്രം ബസലിക്കയായി ഉയർത്തപ്പെട്ടതിനുശേഷം ആദ്യമായി നടക്കുന്ന തിരുനാൾ കൂടിയാണ് ഇത്തവണത്തേത്. 18 ദിവസത്തെ തിരുന്നാൾ ഒക്ടോബർ 22 ന് സമാപിക്കും. ഒക്ടോബർ മാസത്തിൽ നടക്കുന്ന മാഹിപ്പെരുന്നാൾ വടകര, കണ്ണൂർ , ഭാഗങ്ങളിലെ ആദ്യ തിരുന്നാളുകളിലൊന്നും കൂടിയാണ്.
ഏറാമല പഞ്ചായത്തിലെ മുഴുവൻ കുടിവെള്ള സ്രോതസുകളും ക്ലോറിനേഷൻ നടത്തും; പഞ്ചായത്തിൽ ജാഗ്രതാ മീറ്റിംഗ്
ഏറാമല: ഓർക്കാട്ടേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഇന്റർ സെക്ടർ മീറ്റിംഗ് ചേർന്നു . കഴിഞ്ഞദിവസം നടന്ന യോഗത്തിൽ ഒക്ടോബർ 15 നുള്ളിൽ ഏറാമല ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡ് സാനിറ്റേഷൻ കമ്മിറ്റികളും വിളിച്ചു ചേർക്കാനും, എല്ലാ കുടിവെള്ള സ്രോതസ്സുകളും ക്ലോറിനേഷൻ നടത്താനും തീരുമാനമായി. എല്ലാ അയൽക്കൂട്ടങ്ങളിൽ നിന്നും നാല് പേരെ ഉൾപ്പെടുത്തി ക്ലോറിനേഷൻ ചെയ്യുന്നതിനുള്ള പരിശീലനം കൊടുക്കും.
ഇരിങ്ങൽ മങ്ങൂൽ പാറമഠത്തിൽ കണ്ടിയിൽ ഷീബ അന്തരിച്ചു
പയ്യോളി: ഇരിങ്ങൽ മങ്ങൂൽ പാറമഠത്തിൽ കണ്ടിയിൽ ഷീബ അന്തരിച്ചു. നാൽപ്പത്തിരണ്ട് വയസായിരുന്നു. അച്ഛൻ: പരേതനായ കണാരൻ അമ്മ: ചന്ദ്രി ഭർത്താവ്: അനീഷ് മകൾ: സ്നിഗ്ദ സഹോദരങ്ങൾ: റീന,സീന ,റിലേഷ്
തിരുവോണം ബമ്പർ ലോട്ടറി നറുക്കെടുപ്പിന് ഇനി നാല് ദിവസം; വിറ്റഴിക്കാൻ ബാക്കിയുള്ളത് ഏഴുലക്ഷത്തോളം ടിക്കറ്റുകൾ മാത്രം
തിരുവനന്തപുരം: തിരുവോണം ബമ്പർ ലോട്ടറി നറുക്കെടുപ്പിന് ഇനി നാല് ദിവസം മാത്രം. ആകെ 70 ലക്ഷം ടിക്കറ്റുകളാണ് ഭാഗ്യക്കുറി വകുപ്പ് നിലവിൽ വിൽക്കുന്നതിനായി നൽകിയിട്ടുള്ളത്. ഏഴുലക്ഷത്തോളം ടിക്കറ്റുകൾ മാത്രമാണ് ഇനി വിപണിയിലുള്ളതും. നാലു ദിവസം കൂടി മാത്രം അവശേഷിക്കെ ടിക്കറ്റ് മുഴുവൻ വിറ്റുപോകുമെന്ന ഉറച്ച പ്രതീക്ഷയാണ് വകുപ്പിനുള്ളത്. തിരുവനന്തപുരം ജില്ലയിൽ ഇനി ആകെ ഒരു ലക്ഷത്തിൽ
അഴിയൂർ ചുങ്കം ആസിയ റോഡിൽ വാണിയം പറമ്പത്ത് ആസിയ അന്തരിച്ചു
അഴിയൂർ: അഴിയൂർ ചുങ്കം ആസിയ റോഡിൽ എൻ.എൻ.പി. ഹൗസിൽ വാണിയം പറമ്പത്ത് ആസിയ അന്തരിച്ചു. അറുപത്തിയൊമ്പത് വയസായിരുന്നു. ഭർത്താവ്: പരേതനായ ഉമ്മർ മക്കൾ: ഖമറുന്നിസ, സുഹറാബി. മരുമക്കൾ: ഷാഹുൽ ഹമീദ്, ആശിഖ് സഹോദരി: കുഞ്ഞാഞ്ഞു ഖബറടക്കം ഇന്ന് വൈകീട്ട് ഹാജിയാർ പള്ളി ഖബർസ്ഥാനിൽ നടന്നു .
പി.എം.ജെ.വി.കെ പദ്ധതികളുടെ അവലോകനം; വടകര ജില്ലാ ആശുപത്രിയുടെ രണ്ടാംഘട്ട ശിലാസ്ഥാപനത്തിന് ഒരുക്കങ്ങൾ പൂർത്തിയായി, വടകര, പണിക്കോട്ടി എന്നിവിടങ്ങളിലെ കുടുംബാരോഗ്യ കേന്ദ്രം പുനരുദ്ധാരണ പ്രവൃത്തി മാർച്ചിൽ പൂർത്തിയാകും
വടകര: ജില്ലയിൽ പ്രധാനമന്ത്രി ജൻ വികാസ് കാര്യക്രം (പി.എം.ജെ.വി.കെ) പദ്ധതികളുടെ അവലോകനം നടത്തി. യോഗത്തിൽ നിർമാണത്തിലിരിക്കുന്നതും പ്രവൃത്തി നടക്കുന്നതുമായ പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ തീരുമാനിച്ചു. ജില്ല കലക്ടർ സ്നേഹിൽ കുമാർ സിങ് അധ്യക്ഷത വഹിച്ചു. വടകര ജില്ലാ ആശുപത്രിയുടെ രണ്ടാംഘട്ട ശിലാസ്ഥാപനം നടത്തുന്നതിന് ഒരുക്കങ്ങൾ പൂർത്തിയായതായി യോഗം വിലയിരുത്തി. 83.08 കോടി രൂപ ഭരണാനുമതി ലഭിച്ച
സെക്രട്ടറിയേയും ജീവനക്കാരേയും തുടർച്ചയായി സ്ഥലം മാറ്റുന്നെന്ന് ആരോപണം; തിരുവള്ളൂർ പഞ്ചായത്ത് ഓഫീസിന് മുൻപിൽ യു.ഡി.എഫ് ധർണ
തിരുവള്ളൂർ: തിരുവള്ളൂർ പഞ്ചായത്തിലെ സെക്രട്ടറിയേയും ജീവനക്കാരേയും തുടർച്ചയായി സ്ഥലം മാറ്റുന്നെന്ന് ആരോപിച്ച് യു.ഡി.എഫ് ജനപ്രതിനിധികൾ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി. നിലവിലെ ഭരണസമിതി ചുമതലയേറ്റശേഷം പതിനൊന്നാമത്താളാണ് സെക്രട്ടറി ചുമതലയിലേക്ക് വന്നത്. ഒരു വർഷത്തിനിടെ തന്നെ നാല് തവണയാണ് സെക്രട്ടറി സ്ഥലം മാറ്റപ്പെട്ടത്. സപ്തംബർ 13 ന് ചുമതലയേറ്റ നിലവിലെ സെക്രട്ടറിക്ക് സപ്തംബർ 29 ന് സ്ഥലംമാറ്റ
അങ്കണവാടിയിൽ നിന്ന് വീണ് മൂന്നരവയസുകാരന് പരിക്ക്; കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ, പരിക്കേറ്റത് ടീച്ചർ രക്ഷിതാക്കളെ അറിയിച്ചില്ലെന്ന് ആരോപണം
കോഴിക്കോട്: അങ്കണവാടിയിൽ നിന്ന് വീണ് മൂന്നര വയസുകാരന് ഗുരുതര പരിക്കേറ്റു. കണ്ണൂർ നെരുവമ്പ്രം സ്വദേശി ധനേഷിന്റെ മകനാണ് പരിക്കേറ്റത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി. ഇന്നലെ ഉച്ചക്ക് കളിക്കുന്നതിനിടെയാണ് കുട്ടിക്ക് വീണ് പരിക്ക് പറ്റിയത്. അങ്കണവാടി അധികൃതർ വിവരം വീട്ടുകാരെ അറിയിച്ചില്ലെന്നും കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ ടീച്ചർ തയാറായില്ലെന്നും രക്ഷിതാക്കൾ ആരോപിച്ചു. വൈകീട്ട്