Sana

Total 1615 Posts

മയ്യഴിക്ക് ഇനി ഭക്തിയുടേയും ആഘോഷത്തിന്റെയും രാവുകൾ; മാഹി സെന്റ് തെരേസ ബസിലിക്ക ദേവാലയത്തിൽ തിരുനാളിന് കൊടിയേറി, വിശുദ്ധ അമ്മ ത്രേസ്യയുടെ പൊതുവണക്കത്തിനായി പ്രതിഷ്ഠിച്ചു

മാഹി: മാഹി സെന്റ് തെരേസ ബസിലിക്ക ദേവാലയത്തിൽ വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുനാളിന് കൊടിയേറി. ഇന്ന് രാവിലെ കോഴിക്കോട് രൂപത വികാരി ജനറാൾ റവറൽ ഡോ. ജെൻസെൻ പുത്തൻവീട്ടിൽ കൊടിയേറ്റ കർമ്മം നിർവഹിച്ചു. തുടർന്ന് അൾത്താരയിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുസ്വരൂപം പൊതുവണക്കത്തിനായി ദേവാലയത്തിനകത്ത് പ്രതിഷ്ഠിച്ചതോടെ പെരുനാളാഘോഷങ്ങൾക്ക് തുടക്കമായി. മാഹി എം

വടയത്തെ എൻ.കെ കുമാരൻ ചരമവാർഷികം; പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി

കുറ്റ്യാടി : വടയത്തെ കോൺഗ്രസ് നേതാവ് എൻ കെ കുമാരന്റെ ആറാം ചരമവാർഷികത്തോടനുബന്ധിച്ച് സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് അനുസ്മരണ സമ്മേളനം നടന്നു. കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. കെ വി സജീഷ് അധ്യക്ഷത വഹിച്ചു. ടി. സുരേഷ് ബാബു, എസ് ജെ സജീവ് കുമാർ, രാഹുൽ ചാലിൽ,

മടപ്പള്ളി അറക്കൽ കടപ്പുറത്ത് ഭഗവതി ക്ഷേത്രത്തിലും നവരാത്രി ആഘോഷം; 13 വരെ വിപുലമായ പരിപാടികൾ

മടപ്പള്ളി: അറക്കൽ കടപ്പുറത്ത് ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തിന് തുടക്കമായി. 13 വരെ എല്ലാ ദിവസവും ദീപാരാധനയും വാദ്യമേളവും ഉണ്ടാകും. 10 നാണ് പൂജവെപ്പ്. പൂജവെപ്പിനുള്ള സാധനങ്ങൾ 10 ന് വൈകീട്ട് 6:00 ക്ക് മുമ്പായി ക്ഷേത്രത്തിൽ എത്തിക്കണം. 11 ന് രാത്രി അനുമോദനം നടക്കും. തുടർന്ന് ഭക്തി ഗാനസുധ അരങ്ങേറും. 12ന് രാത്രി നൃത്താർച്ചന

അറിഞ്ഞോ,വാട്സ് ആപ്പിൽ പുതിയ അപ്ഡേഷനുകൾ എത്തുന്നു; ലൗ ലൈക്ക് ബട്ടണ് പുറമേ ഇതാ സ്റ്റാറ്റസിൽ ഇനി മുതൽ മറ്റൊരാളെ സ്വകാര്യമായി മെൻഷൻ ചെയ്യാനുള്ള ഓപ്ഷനും

തിരുവനന്തപുരം: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വാട്‌സ്ആപ്പിലേക്ക് അടുത്ത നിര അപ്‌ഡേറ്റുകൾ വരുന്നു. സ്റ്റാറ്റസുകൾ ലൈക്ക് ചെയ്യാനും റീഷെയർ ചെയ്യാനും പ്രൈവറ്റ് മെൻഷൻ ചെയ്യാനുമുള്ള സംവിധാനങ്ങളാണ് വാട്‌സ്ആപ്പിലേക്ക് മെറ്റ കൊണ്ടുവരുന്നത്. സ്റ്റാറ്റസിൽ ഇനി മുതൽ മറ്റൊരാളെ സ്വകാര്യമായി മെൻഷൻ ചെയ്യാൻ കഴിയും. എന്നാൽ മൂന്നാമതൊരാൾക്ക് ഇക്കാര്യം കാണാൻ കഴിയില്ല. മെൻഷൻ ചെയ്തുകഴിഞ്ഞാൽ ആ കോൺടാക്റ്റിന് ഈ സ്റ്റാറ്റസ്

പഴങ്കാവ് പുത്തലത്ത്കണ്ടി കദീജ അന്തരിച്ചു

വടകര: പഴങ്കാവ് പുത്തലത്ത്കണ്ടി കദീജ അന്തരിച്ചു.തൊണ്ണൂറ്റിയഞ്ച് വയസായിരുന്നു. ഭർത്താവ്: പരേതനായ പടയൻ്റെവിട മഹമൂദ് മക്കൾ: ആസ്യ, അബ്ദുൾ അസീസ് (ഖത്തർ ) മുസ്തഫ, അബ്ദുൾ ഖാദർ , പരേതനായ മെയ്തീൻ ഖബറടക്കം താഴങ്ങാടി ജുമാമസ്ജിദിൽ നടന്നു.

പണം ഗൂഗിൾ പേ ചെയ്യാമെന്ന് പറയും, വ്യാജ സ്ക്രീൻഷോട്ട് കാണിച്ച് തട്ടിപ്പ്; കോഴിക്കോട് യുവതിയും സുഹൃത്തും പിടിയിൽ

കോഴിക്കോട്: പണം അയച്ചതായി വ്യാജ സ്ക്രീൻ ഷോട്ട് കാണിച്ചു കബളിപ്പിക്കൽ നടത്തിയ യുവതിയും സുഹൃത്തും പിടിയിൽ. നടക്കാവ് സ്വദേശി സെയ്ത് ഷമീം, കുട്ടിക്കാട്ടൂർ സ്വദേശി അനീഷ എന്നിവരാണ് കോഴിക്കോട് കസബ പൊലീസിന്റെ പിടിയിലായത്. എടിഎമ്മിൽ നിന്ന് പണം എടുക്കാൻ വരുന്നവരെ കാത്ത് എടിഎം കൗണ്ടറിന് മുന്നിൽ നിൽക്കും. പണം എടുക്കാൻ വരുന്നവരോട് എടിഎം കാർഡ് എടുക്കാൻ

മടപ്പള്ളി ​ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ അധ്യാപക ഒഴിവ്

വടകര: മടപ്പള്ളി ​ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ അധ്യാപക ഒഴിവ്. ഹയർ സെക്കൻഡറി വിഭാഗത്തിൽ കംപ്യൂട്ടർ സയൻസ് ജൂനിയർ അധ്യാപക ഒഴിവാണുള്ളത്. നിയമന കൂടിക്കാഴ്ച ചൊവ്വാഴ്ച (ഒക്ടോബർ 8) രാവിലെ 10 മണിക്ക് നടക്കും. ഉദ്യോഗാർത്ഥികൾ യോ​ഗ്യതാ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. Description: Madapally Govt. Vocational Higher Secondary School Teacher Vacancy

റേഷന്‍ കാര്‍ഡ് മസ്റ്ററിംങ് ഇനിയും പൂര്‍ത്തിയാക്കിയില്ലേ?; ഇല്ലെങ്കില്‍ അടുത്ത മാസം മുതല്‍ റേഷന്‍ ലഭിക്കില്ലെന്ന് കേന്ദ്രമുന്നറിയിപ്പ്, ഇനി മൂന്ന് നാള്‍ കൂടി

കോഴിക്കോട്: റേഷന്‍ കാര്‍ഡ് മസ്റ്ററിങ് പൂര്‍ത്തിയാക്കാന്‍ ഇനി മൂന്ന് നാള്‍കൂടി. ഒക്ടോബര്‍ 3 മുതല്‍ എട്ട് വരെയാണ് മസ്റ്ററിങിനായി അനുവധിച്ച സമയം. രണ്ടുനാള്‍ പിന്നിടുമ്പോഴും മസ്റ്ററിംങിനായി എത്തുന്ന ഉപഭോക്താക്കളുടെ എണ്ണം കുറവാണെന്നാണ് റേഷന്‍ വ്യാപാരികള്‍ പറയുന്നത്. മുന്‍ഗണന വിഭാഗങ്ങളായ മഞ്ഞ, പിങ്ക്, കാര്‍ഡ് അംഗങ്ങള്‍ക്കാണ് കെ.വൈ.സിക്കായി (മസ്റ്ററിങ്) 3 മുതല്‍ 8 വരെ അനുവദിച്ച സമയം.

തൂണേരി ഷിബിൻ വധക്കേസ് ശിക്ഷാ വിധി 15 ന്; നാദാപുരം മേഖലയിൽ സുരക്ഷ ശക്തമാക്കി, ഫെയ്സ്ബുക്ക്, വാട്സ് ആപ് ​ഗ്രൂപ്പുകൾ പോലിസ് നിരീക്ഷണത്തിൽ

  നാദാപുരം : ഡി.വൈ.എഫ്.ഐ. പ്രവർത്തകൻ സി.കെ. ഷിബിൻ വധക്കേസിലെ പ്രതികളെ ഹൈക്കോടതി ശിക്ഷിച്ചതോടെ നാദാപുരം മേഖലയിൽ പോലീസിന്റെ പട്രോളിങ്‌ ശക്തമാക്കി. നാദാപുരം, കുറ്റ്യാടി പോലീസ് സ്റ്റേഷൻ പരിധിയിലാണ് പട്രോളിങ്‌ ശക്തമാക്കിയത്. നാദാപുരം മേഖലയിൽ കൂടുതൽ പോലീസിനെ നിയോഗിച്ചിട്ടുണ്ട് നാദാപുരം, തൂണേരി, വെള്ളൂർ, വേറ്റുമ്മൽ, പുറമേരി, ചാലപ്പുറം, പേരോട്, ഇരിങ്ങണ്ണൂർ ഭാഗങ്ങളിലാണ് പോലീസ് കൂടുതൽ ജാഗ്രതാനിർദേശം

മേപ്പയിൽ ചെറിയ ഇല്ലത്ത് രത്നാകരൻ അന്തരിച്ചു

വടകര: മേപ്പയിൽ ചെറിയ ഇല്ലത്ത് രത്നാകരൻ അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു. ഭാര്യ: അനിത മക്കൾ: രജിന, രജീഷ്. രമീഷ് മരുമക്കൾ: സുനിൽകുമാർ, സിന്ധു, സിൻസി സംസ്ക്കാരം വീട്ടുവളപ്പിൽ

error: Content is protected !!