Sana

Total 1615 Posts

എം ടി വാസുദേവൻ നായരുടെ വീട്ടിലെ സ്വർണം മോഷണംപോയ സംഭവം ; പാചകക്കാരിയും ബന്ധുവും അറസ്റ്റിൽ, പ്രതികൾ പിടിയിലായത് 24 മണിക്കൂറുകൾക്കുള്ളിൽ

കോഴിക്കോട്: കൊട്ടാരം റോഡിലെ എം ടി വാസുദേവൻ നായരുടെ വീട്ടിൽ നിന്ന് സ്വർണാഭരണം മോഷ്ടിച്ച പ്രതികളെ പിടികൂടി. കരുവശ്ശേരി സ്വദേശിനി ശാന്ത (48), സുഹൃത്ത് വട്ടോളി സ്വദേശി പ്രകാശൻ (44) എന്നിവരെയാണ് നടക്കാവ് ഇൻസ്പെക്ടർ എൻ. പ്രജീഷും ടൗൺ അസിസ്റ്റൻറ് കമ്മീഷണർ ടി.കെ അഷ്റഫ്ൻ്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്കോഡും ചേർന്ന് പിടികൂടിയത്. വീടിന്റെ ലോക്ക്

മുക്കാളി ശ്രീവത്സം വീട്ടിൽ ഡോ. എസ് പ്രസാദ് അന്തരിച്ചു

മുക്കാളി: മുക്കാളി ശ്രീവത്സം വീട്ടിൽ ഡോ. എസ് പ്രസാദ് അന്തരിച്ചു. അൻപത്തിയാറ് വയസായിരുന്നു. ദീർഘകാലം ചെറുവണ്ണൂർ ഗവ ആയൂർവേദ ഹോസ്പിറ്റലിൽ സേവനം അനുഷ്ടിച്ചിരുന്നു. അച്ഛൻ: പരേതനായ സുകുമാരൻ അമ്മ: സുശീല സഹോദരങ്ങൾ: ഡോ. എസ് പ്രേം കുമാർ, (ഉണ്ണി ഡോക്ടർ) ,ശശികല, കൃഷ്ണകുമാർ, പരേതനായ നന്ദകുമാർ സംസ്കാരം നാളെ ( 7/10/2024) രാവിലെ 9 മണിക്ക്

അവസാനിക്കാതെ ഓൺലൈൻ തട്ടിപ്പുകൾ;ഷെയർ മാർക്കറ്റിൽ നിക്ഷേപം നടത്തി ലാഭം നൽകാമെന്ന് വാ​​ഗ്ദാനം, നാദാപുരം പേരോട് സ്വദേശിനിക്ക് പതിനേഴര ലക്ഷം രൂപ നഷ്ടമായി

നാദാപുരം: ഓൺലൈൻ തട്ടിപ്പിൽ പേരോട് സ്വദേശിനിക്ക് പതിനേഴര ലക്ഷം രൂപ നഷ്ടമായി. പേരോട് ത്രിക്കലേശ്വരം എൻ ജ്യോതിക്കാണ് പണം നഷ്ടമായത്. വാട്സ്ആപ്പ് ഗ്രൂപ്പ് വഴി ഷെയർ മാർക്കറ്റിൽ നിക്ഷേപം നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ് . 12 തവണകളിലായി ബാങ്ക് ഇടപാട് നടത്തി. ഇതിലൂടെ അക്കൗണ്ടിൽ നിന്ന് 17,55, 780 രൂപ നഷ്ടമായതായാണ് പരാതിയിൽ

ജില്ലയിലെ ബ്ലോക്കുകളിലേക്ക് ഡ്രൈവർ കം അറ്റന്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു; വിശദമായി നോക്കാം

കോഴിക്കോട്: മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കിവരുന്ന രാത്രികാല അടിയന്തര വെറ്ററിനറി സേവനം പദ്ധതിയിൽ വെറ്ററിനറി ഡോക്ടറുടെ സഹായത്തിനായി ജില്ലയിലെ ബ്ലോക്കുകളിലേക്ക് ഡ്രൈവർ കം അറ്റന്റന്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. പ്രതിമാസം 20,060 രൂപ നിരക്കിൽ ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. വാക് ഇൻ ഇന്റർവ്യൂ കോഴിക്കോട് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ഒക്ടോബർ എട്ടിന് രാവിലെ 11 മുതൽ ഒരു

കോഴിക്കോട്ടുകാർ മറന്ന് പോകുന്ന രാഷ്‌ട്രതന്ത്രജ്ഞൻ; വി കെ കൃഷ്ണമേനോന്റെ ഓർമ്മകൾക്ക് 50 വർഷം

കോഴിക്കോട്‌: രാഷ്‌ട്രതന്ത്രജ്ഞൻ, സ്വാതന്ത്ര്യസമരപോരാളി, ആദ്യ വിദേശമന്ത്രി, രാജ്യാന്തര പ്രശസ്‌തനായ നയതന്ത്രജ്ഞൻ എന്നിങ്ങനെ വി കെ കൃഷ്ണമേനോന് വിശേഷണങ്ങൾ നിരവധി. പക്ഷെ ജന്മനാടായ കോഴിക്കോട് കൃഷ്ണമേനോനെ മറന്ന് പോകുന്നു. രാഷ്‌ട്രതന്ത്രജ്ഞന്റെ ഓർമ നിലനിർത്തുന്ന ഒറ്റ സ്‌മാരകം കോഴിക്കോട്ടില്ലെന്നത് വേദാനാജനകമാണ്. കൃഷ്ണ മേനോന്റെ പേരിൽ ഈസ്റ്റ്‌ഹില്ലിൽ മ്യൂസിയമുണ്ട്. അവിടെ മഹാനായ അദ്ദേഹത്തിന്റെ ഓർമ തുടിക്കുന്ന ഒന്നുമില്ല. 1974 ഒക്ടോബർ

കെല്‍ട്രോണിലും കോഴിക്കോട് ഗവ. ഐടി.ഐ യിലും വിവിധ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു; കോഴ്‌സുകള്‍ വിശദമായി അറിയാം

കോഴിക്കോട്: കെല്‍ട്രോണ്‍ നടത്തുന്ന മൂന്ന് മാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫൈബര്‍ ഒപ്റ്റിക് ടെക്നോളജിയിലേക്ക് കോഴിക്കോട് കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ പ്രവേശനം ആരംഭിച്ചു. കോഴ്‌സിന്റെ കാലാവധി മൂന്ന് മാസം. എസ്എസ്എല്‍സി ആണ് അടിസ്ഥാന യോഗ്യത. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 9526871584. ഡിപ്ലോമ ഇന്‍ ഓയില്‍ ആന്റ് ഗ്യാസ് ടെക്നോളജി കോഴിക്കോട് ഗവ.

തീയും പുകയും ഉയരുന്നത് കണ്ട് യാത്രക്കാർ പുറത്തിറങ്ങി, ഒരു നിമിഷം കൊണ്ട് വാഹനം തീ​ഗോളമായി; കുറ്റ്യാടി ചുരത്തിൽ ട്രാവലർ കത്തിനശിച്ചു

കുറ്റ്യാടി: കുറ്റ്യാടി ചുരത്തിൽ ട്രാവലറിന് തീ പിടിച്ചു. ചുരത്തിലെ നാലാം വളവിലാണ് സംഭവം. തീയും പുകയും ഉയരുന്നത് കണ്ട് വാഹനം നിർത്തി ഡ്രൈവറും യാത്രക്കാരും പുറത്തിറങ്ങുകയായിരുന്നു. തൊട്ടടുത്ത നിമിഷം ട്രാവലർ പൂർണമായും തീപടർന്ന് പിടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. നാദാപുരം അഗ്നി രക്ഷാനിലയത്തിൽ നിന്ന് രണ്ട് യൂണിറ്റ് എത്തിയാണ് തീ അണച്ചത്. തലനാരിഴയ്ക്കാണ് വൻ അപകടം

ദേശീയ പാത നിർമാണ പ്രവർത്തി; വടകര താലൂക്കിലെ സർവ്വീസ് റോഡുകളിലെ അപാകം പരിഹരിച്ചില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങുമെന്ന് ജനപ്രതിനിധികൾ

വടകര : ദേശീയപാത നിർമ്മാണ പ്രവർത്തിയെ തുടർന്ന് വടകര മേഖലയിലുണ്ടാകുന്ന ഗതാ​ഗതക്കുരുക്ക് പരിഹരിക്കാൻ സർവീസ് റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് താലൂക്ക് വികസനസമിതി യോഗത്തിൽ ചർച്ചയായി. ദേശീയ പാതയിൽ മൂരാട് മുതൽ അഴിയൂർ വരെയുള്ള പലയിടത്തും സർവീസ് റോഡ് തകർന്നതാണ് ഗതാഗതക്കുരുക്കിന് വഴിയൊരുക്കുന്നത്. സർവീസ് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ചില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങുമെന്ന് യോഗത്തിൽ പങ്കെടുത്ത ജനപ്രതിനിധികൾ വ്യക്തമാക്കി.

എഴുത്തുകാരൻ എംടി വാസുദേവൻ നായരുടെ കോഴിക്കോട്ടെ വീട്ടിലെ മോഷണം; പാചകക്കാരി ഉൾപ്പടെ രണ്ട് പേർ കസ്റ്റഡിയിൽ, മോഷണം പോയത് ഡയമണ്ട് ആഭരണം ഉൾപ്പടെ 26 പവൻ

കോഴിക്കോട്: സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ കോഴിക്കോട് നടക്കാവിലെ വീട്ടിലെ മോഷണത്തിൽ രണ്ടു പേർ പൊലീസ് കസ്റ്റഡിയിൽ. എംടിയുടെ വീട്ടിലെ പാചകക്കാരിയായ കരുവിശ്ശേരി സ്വദേശിനി, ഇവരുടെ ബന്ധു എന്നിവരെയാണ് നടക്കാവ് പോലിസ് കസ്റ്റഡിയിലെടുത്തത്. ഇവരെ നടക്കാവ് പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്തു വരികയാണ്. 26 പവൻ്റെ സ്വർണഭരണങ്ങളാണ് എംടിയുടെ വീട്ടിൽ നിന്നും കഴിഞ്ഞ ആഴ്ച മോഷണം

മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട് വിവാഹം ഉറപ്പിച്ചു, വീട് വയ്ക്കാൻ 96 ലക്ഷം രൂപ നൽകി; പ്രവാസിയെ കബളിപ്പിച്ച് കോഴിക്കോട് സ്വദേശിനി പണം തട്ടിയതായി പരാതി

കോഴിക്കോട്: പ്രവാസിയെ വിവാഹ വാഗ്ദാനം നൽകി കബളിപ്പിച്ച് പണം തട്ടിയ യുവതിക്കെതിരെ കേസെടുത്തു. കോഴിക്കോട് കുന്ദമംഗലം സ്വദേശിനി ജസ്‌ലയ്‌ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. വീട് വാങ്ങാൻ എന്നുപറഞ്ഞ് 96 ലക്ഷം രൂപ പ്രവാസി യുവാവിൽ നിന്ന് കൈപ്പറ്റി കബളിപ്പിച്ചുവെന്നാണ് പരാതി. മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട യുവതിയുമായി പ്രവാസി യുവാവിന്റെ വിവാഹം ഉറപ്പിച്ചിരുന്നു. തുടർന്നാണ് വീട് വാങ്ങാനെന്ന

error: Content is protected !!