Sana

Total 927 Posts

വിലങ്ങാട് ഉരുൾപൊട്ടൽ: രേഖകൾ നഷ്ടപ്പെട്ടവർക്കായുള്ള പ്രത്യേക അദാലത്ത് ആ​ഗസ്ത് 16 ന് വിലങ്ങാട് സെന്റ് ജോർജ് ഹൈസ്കൂളിൽ

കോഴിക്കോട്: വിലങ്ങാട് ഉരുൾപൊട്ടലിൽ സർട്ടിഫിക്കറ്റുകൾ അടക്കമുള്ള രേഖകൾ നഷ്ടപ്പെട്ടവർക്കായി പ്രത്യേക അദാലത്ത് ആഗസ്റ്റ് 16ന് വിലങ്ങാട് സെന്റ് ജോർജ് ഹൈസ്കൂളിൽ സംഘടിപ്പിക്കാൻ ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ജില്ലാ ഐടി മിഷൻ ആണ് അദാലത്തിന് നേതൃത്വം നൽകുക. എല്ലാ വകുപ്പുകളും പങ്കെടുക്കുന്ന അദാലത്തിൽ നഷ്ടപ്പെട്ട രേഖകൾക്ക് പകരം രേഖകൾ നൽകാൻ സംവിധാനമുണ്ടാക്കും.

മുക്കാളി കുനിയിൽ അനീഷ് അന്തരിച്ചു

മുക്കാളി: കുനിയിൽ അനീഷ് അന്തരിച്ചു. മുപ്പത്തിയെട്ട് വയസായിരുന്നു.ദീർഘകാലമായി പ്രമേഹ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. അച്ഛൻ: അനന്തൻ. അമ്മ: ശാന്ത. സഹോദരങ്ങൾ – അനിൽകുമാർ,അനിത. സംസ്ക്കാരം വീട്ടുവളപ്പിൽ നടന്നു.  

പ്രശസ്ത തെയ്യം കലാകാരൻ പുതുപ്പണം നടുക്കണ്ടിയിൽ രാമദാസൻ അന്തരിച്ചു

വടകര: പ്രശസ്ത തെയ്യം കലാകാരൻ പുതുപ്പണം നടുക്കണ്ടിയിൽ രാമദാസൻ അന്തരിച്ചു. എൺപത് വയസായിരുന്നു. ഭാര്യ: പരേതയായ ലീല. മകൻ: അജയഘോഷ്. മരുമകൾ : ലിഷ (ഇന്ത്യൻ റെയിൽവേ ) സഹോദരങ്ങൾ : ജാനു, വസന്ത, കാർത്യായനി, ലീല, വിജയലക്ഷ്മി, പരേതരായ സത്യൻ, സദാനന്ദൻ.

നാദാപുരം പാറക്കടവിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; മുടവന്തേരി സ്വദേശിക്ക് ദാരുണാന്ത്യം

നാദാപുരം: പാറക്കടവിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. മുടവന്തേരി സ്വദേശി അരയാമ്മൽ ഹൗസിൽ തറുവയി ആണ് മരിച്ചത്. അറുപത്തിയെട്ട് വയസായിരുന്നു. രാവിലെ 9 മണിയോടെയാണ് സംഭവം .പാറക്കടവ് ഭാ​ഗത്ത് നിന്ന് മുടവന്തേരിയിലേക്ക് പോകുന്നതിനിടെ തറുവയി സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം . ഇയാളെ ഉടൻ നാദാപുരം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പേരാമ്പ്ര വാളൂരില്‍ യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി

പേരാമ്പ്ര: പേരാമ്പ്ര വാളൂരില്‍ യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി. വാളൂര്‍ കൊയിലോത്ത് മീത്തല്‍ ബാലന്റെ മകന്‍ നിബിന്‍ ആണ് മരിച്ചത്. മുപ്പതുവയസായിരുന്നു. നിബിന്റെ അച്ഛന്‍ സുഖമില്ലാതെ ആശുപത്രിയിലായതിനാല്‍ വീട്ടില്‍ നിബിന്‍ ഒറ്റയ്ക്കായിരുന്നു. അച്ഛന്റെ സഹോദരന്‍ രാവിലെ വീട്ടില്‍ വന്നു നോക്കിയപ്പോഴാണ് അടുക്കളയില്‍ നിബിനെ മരിച്ച നിലയിൽ കണ്ടത്. വയറിങ് തൊഴിലാളിയാണ്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം

സ്കൂളിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങി, മേപ്പയ്യൂര്‍ സ്വദേശിനിയായ പതിനാറുകാരിയെ കാണാനില്ലെന്ന് പരാതി; സംഭവത്തിൽ വടകര സ്വദേശികൾ കസ്റ്റഡിയിൽ

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ സ്വദേശിനിയായ പതിനാറുകാരിയെ കാണാനില്ലെന്ന് പരാതി. തിങ്കളാഴ്ച രാവിലെ സ്‌കൂളിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതാണ് പെണ്‍കുട്ടി. അതിനുശേഷം തിരിച്ചുവന്നില്ലെന്നാണ് ബന്ധുക്കളുടെ പരാതി. പെണ്‍കുട്ടിയുടെ കൂടെയുണ്ടായിരുന്ന മൂന്നുപേരില്‍ വടകര സ്വദേശികളായ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മംഗലാപുരത്തുനിന്നും കാറില്‍ വടകരയിലേക്ക് തിരിച്ചുവരവെയാണ് രണ്ടുപേര്‍ പിടിയിലായത്. കാണാതായ പെണ്‍കുട്ടിയും മൂന്നുപേരും മംഗലാപുരത്തേക്ക് ട്രെയിന്‍ കയറിയെന്നും അവിടെ നിന്നും

കോഴിക്കോട്, കണ്ണൂർ ജില്ലകൾ കേന്ദ്രീകരിച്ച് ചൂതാട്ടം ; വടകര പുതുപ്പണം സ്വദേശികൾ ഉൾപ്പടെ 7 അംഗ സംഘം പാനൂരിൽ പിടിയിൽ

പാനൂർ: കണ്ണൂർ, കോഴിക്കോട് ജില്ലകൾ കേന്ദ്രീകരിച്ച് ചൂതാട്ടം നടത്തുന്ന സംഘത്തിലെ ഏഴുപേർ പാനൂരിൽ പിടിയിലായി. വടകര പുതുപ്പണം കാനാങ്കോട്ടെ ബി.പി. നാസർ , പുതുപ്പണം കോട്ടക്കടവിലെ പി.ടി. പ്രദീപൻ , പന്ന്യന്നൂർ കുന്നോത്തു വീട്ടിൽ എം.കെ. നിജി , അരയാക്കൂൽ ജമ്മിൻറവിട ജെ. ബിജു , ചമ്പാട് അരയാക്കൂലിലെ ടി.പി. പ്രിയേഷ് , ശിവപുരം കാഞ്ഞിലേരിയിലെ

ജനകീയ സമരങ്ങളിൽ മുന്നിൽ നിന്ന നേതാവ്, ട്രഞ്ചിം​ഗ് ​ഗ്രൗണ്ടിലെ മാലിന്യ പ്രശ്നത്തിന് ശ്വാശത പരിഹാരം കണ്ടെത്തിയ ജനപ്രതിനിധി; അന്തരിച്ച കെ പി ബാലൻ വടകരയുടെ പ്രിയപ്പെട്ട നേതാവ്

വടകര: വടകരയുടെ ജനകീയ സമരങ്ങളിൽ മുന്നിൽ നിന്ന നേതാവ് . കെ.പി. ബാലനെന്ന രാഷ്ട്രീയ നേതാവിനെ വടകരയിലെ ജനങ്ങൾക്ക് മറക്കാനാകില്ല. വടകര ന​ഗരസഭയിൽ ജനപ്രതിനിധിയായി എത്തിയ സമയം പുതിയാപ്പിലെ ട്രഞ്ചിം​ഗ് ​ഗ്രൗണ്ടിന്റെ വിവാദങ്ങൾക്ക് ശ്വാശത പരിഹാരം കണ്ടെത്തി. ഇത് ജനങ്ങൾക്കിടയിൽ കെ പി ബാലന് കൂടുതൽ സ്വീകാര്യത നൽകി. നടക്കുതാഴെ സർവ്വീസ് സഹകരണ ബാങ്ക്

ഫേസ്ബുക്കിൽ വർഗീയ വിദ്വേഷം പരത്തുന്ന രീതിയിൽ കമന്റ്; പേരാമ്പ്ര എടവരാട് സ്വദേശിക്ക് നേരെ അക്രമണം

പേരാമ്പ്ര: ഫേസ്ബുക്കില്‍ വര്‍ഗീയ വിദ്വേഷം പരത്തുന്ന രീതിയില്‍ കമന്റിട്ടയാള്‍ക്ക് നേരെ അക്രമണം. ചേനായി കൂഞ്ഞാമ്പറത്ത് ചന്ദ്രന് നേരെയാണ് അക്രമണം ഉണ്ടായത്. ഇന്നലെ രാത്രി 12മണിയോടെ മുഖം മറച്ചെത്തിയ രണ്ടുപേര്‍ വീട്ടില്‍ കയറി അക്രമിച്ചെന്നാണ് ലഭിക്കുന്ന വിവരം. അക്രമണത്തില്‍ കൈകയ്ക്ക് പരിക്കേറ്റ ചന്ദ്രനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. എടവരാട് സ്വദേശിയായ ഒരാള്‍ കഴിഞ്ഞ ദിവസം

error: Content is protected !!