Sana
പാറക്കടവിൽ കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു; മുടവന്തേരി സ്വദേശിനിക്ക് പരിക്ക്
ചെക്യാട് : പാറക്കടവ് കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു. താഴെ മുടവന്തേരി സ്വദേശിനിക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് 12.45 ഓടെയാണ് അപകടം. പാറക്കടവ് നിന്ന് ചെക്യാട് ഭാഗത്തേക്ക് പോവുകയായിരുന്നു കാർ. നിയന്ത്രണം വിട്ട കാർ റോഡിന് സമീപത്തെ തോട്ടിലേക്ക് തലകീഴായി മറിയുകയായിരുന്നു. തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്. സ്ത്രീകളാണ് കാറിൽ സഞ്ചരിച്ചിരുന്നത്.
വടകര എൻ.ആർ.ഐ ഫോറം ദുബൈ; പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
ദുബൈ: വടകര എൻ.ആർ.ഐ ഫോറം ദുബൈ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇക്ബാൽ ചെക്യാടാണ് പുതിയ പ്രസിഡണ്ട്. റമൽ നാരായണൻ (ജന. സെക്രട്ടറി), മുഹമ്മദ് ഏറാമല (ട്രഷർ) തുടങ്ങിയവരാണ് മറ്റ് ഭാരവാഹികൾ. യോഗത്തിൽ ഇ.കെ. ദിനേശൻ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥി പ്രഭാഷകനും ചരിത്രകാരനുമായ പി. ഹരീന്ദ്രനാഥിനെ പൊന്നാടയണിയിച്ച് ആദരിച്ചു. ഭാസ്കരൻ കല്ലാച്ചി, പ്രേമാനന്ദൻ, പുഷ്പജൻ, മനോജ് കെ.വി,
വളയം എടിയേരിക്കണ്ടി ഉസ്മാൻഹാജി സലാലയിൽ അന്തരിച്ചു
നാദാപുരം : വളയം കുയ്തേരിയിലെ പുതിയോട്ടിൽ എടിയേരിക്കണ്ടി ഉസ്മാൻ ഹാജി സലാലയിൽ അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു. 50 വർഷത്തോളമായി സലാലയിൽ ബിസിനസ് നടത്തി വരികയായിരുന്നു. ഭാര്യ: ആസ്യ മക്കൾ: സൽമാൻ, ഷാജഹാൻ, ഫാത്തിമ ഖബറടക്കം ഇന്ന് വൈകീട്ട് സലാലയിൽ നടക്കുമെന്ന് കുടുംബം അറിയിച്ചു. നാട്ടിലെ മയ്യിത്ത് നിസ്കാരം ഇന്ന് ശനി ഇശാഅ് നമസ്കാരത്തിന് ശേഷം കുയ്തേരി
വടകര കുട്ടോത്ത് ഓലയാട്ട് കൃഷ്ണൻ അന്തരിച്ചു
വടകര: കുട്ടോത്ത് ഓലയാട്ട് കൃഷ്ണൻ അന്തരിച്ചു. എൺപത്തിമൂന്ന് വയസായിരുന്നു. ഭാര്യ: പരേതയായ യശോദ മക്കൾ: മനോജ്, പ്രമോദ്, പ്രദീപ്, റീന മരുമക്കൾ: സുമ, പ്രീത, നിഷിത, രഘുനാഥൻ
ഉള്ളിയേരിയില്‍ പ്രഭാത നടത്തത്തിനിടെ ബൈക്ക് ഇടിച്ച് വയോധികന്‍ മരിച്ചു
ഉള്ളിയേരി: പ്രഭാത നടത്തത്തിനിടെ ബൈക്ക് ഇടിച്ച് വയോധികന്‍ മരിച്ചു. ഉള്ളിയേരി കന്നൂര്‍ കുന്നോത്ത് ഉണ്ണിനായര്‍(73) ആണ് മരിച്ചത്. റിട്ട:ടി.ടി.ആര്‍ ആയിരുന്നു. ഇന്ന് രാവിലെ 6.30 യോടെയാണ് സംഭവം. ഉള്ളിയേരി – കൊയിലാണ്ടി റോഡില്‍ ആനവാതിലിലാണ് അപകടമുണ്ടായത്. അപകടത്തില്‍ ഉണ്ണിനായരുടെ വയറിനാണ് കൂടുതലായും പരിക്കേറ്റത്. ബാലുശ്ശേരി സ്വദേശിയായ ബൈക്ക് യാത്രക്കാരനും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ ഇരുവരെയും പ്രഭാതനടത്തത്തിന് ഇറങ്ങിയവരും
വോളിബോൾ ആരവങ്ങൾക്ക് കാതോർത്ത് ഒരു നാട്; കുന്നുമ്മൽ വോളിബോൾ അക്കാദമിയുടെ ഒന്നാം ഘട്ട പ്രവൃത്തി ജനുവരിയിൽ പൂർത്തിയാകും
കുന്നുമ്മൽ: വോളിബോൾ അക്കാദമിയുടെ ഒന്നാം ഘട്ട പ്രവൃത്തി 2025 ജനുവരി മാസം പൂർത്തിയാക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ. 1 കോടി രൂപാ ചെലവിലാണ് ഒന്നാംഘട്ട പ്രവൃത്തി. പ്രവർത്തിയുടെ ഭാഗമായി കാടുവെട്ടി തെളിക്കലും, ഗ്രൗണ്ട് ലെവലിംഗ് പ്രവർത്തിയും പൂർത്തിയാക്കിയതായും മന്ത്രി നിയമസഭയിൽ പറഞ്ഞു. വോളിബോൾ അക്കാദമിയുടെ പ്രവർത്തി സമയബന്ധിതമായി പൂർത്തിയാക്കുന്നത് സംബന്ധിച്ച് നിയമസഭയിൽ കെ പി
നാടിന്റെ നന്മക്ക് കളിക്കളങ്ങൾ ഉണരണം; നാട്ടുകാരുടെ നേതൃത്വത്തിൽ തിരുവള്ളൂരിൽ കളിക്കളം ഒരുങ്ങുന്നു
തിരുവള്ളൂർ : കളിയിടങ്ങളിൽ രൂപപ്പെട്ട സ്നേഹവും വിശ്വാസവുമാണ് ഇന്നലകൾക്ക് കരുത്തായി മാറിയതെന്ന് ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടർ ഗോകുലം ഗോപാലൻ. ജനകീയ വിഭവശേഖരണത്തിലൂടെ തിരുവള്ളൂരിൽ ഒരുക്കുന്ന കളിക്കളത്തിന്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കളിക്കാൻ സൗകര്യങ്ങൾ കുറഞ്ഞത് ബാല്യ, കൗമാര, യൗവ്വനങ്ങൾ വഴിമാറി നടക്കാൻ കാരണമായിട്ടുണ്ട്. സമൂഹത്തിന് അപകടം
കാൽപ്പന്ത് കളിയുടെ ആവേശം; നടുവണ്ണൂർ ബ്രെയിൻ പ്ലസ് അക്കാദമി ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു
നടുവണ്ണൂർ: നടുവണ്ണൂർ ബ്രെയിൻ പ്ലസ് അക്കാദമിയുടെ നേതൃത്വത്തിൽ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. നടുവണ്ണൂർ ഫുട്ബോൾ അക്കാദമിയിൽ നടന്ന മത്സരം പ്രിൻസിപ്പാൾ സുരേഷ് എസ്.ആർ.ഉദ്ഘാടനം ചെയ്തു. അഷറഫ് പനച്ചിയിൽ, ജഗത്കൃഷ്ണ എന്നിവർ കളിക്കാരെ പരിചയപ്പെട്ടു. കാൽപ്പന്ത് കളിയുടെ ആവേശവും ആരവുംഅക്കാദമിയിൽ നിറഞ്ഞു. വാശിയേറിയ മത്സരത്തിൽ എസ്.എസ്.എൽ.സി. എ ടീം വിജയികളായി. വിജയികൾക്കുള്ള ട്രോഫി അഷറഫ് പനച്ചിയിലും റണ്ണറപ്പിനുള്ള
റംബൂട്ടാൻ തൊണ്ടയിൽ കുടുങ്ങി; അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
തിരുവനന്തപുരം: റംബൂട്ടാൻ തൊണ്ടയിൽ കുടുങ്ങി അഞ്ച് മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. കരവാരം തോട്ടയ്ക്കാടു മംഗ്ലാവിൽ വീട്ടിൽ അനേഷ് സുധാകരന്റെ മകൻ ആദവാണ് മരിച്ചത്. കല്ലമ്പലത്ത് ഇന്നലെ വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. കളിക്കുന്നതിനിടെ റംബൂട്ടാൻ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ഉടൻ തന്നെ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ്
വടകര കീഴൽ കുറിയത്താഴ നാരായണി അന്തരിച്ചു
വടകര: കീഴൽ കുറിയത്താഴ നാരായണി അന്തരിച്ചു. എൺപത്തിയൊന്ന് വയസായിരുന്നു. ഭർത്താവ്: പരേതനായ പുളിയുള്ള മലയിൽ ഗോപാലൻ മക്കൾ : കെ.ടി ദിവാകരൻ , സുധ, അജിത, അനിത മരുമക്കൾ: രാജിനി, മോഹനൻ, കുമാരൻ, മനോജൻ