Sana
കൊയിലാണ്ടി നന്തിയിൽ യുവാവിന് വെട്ടേറ്റ സംഭവം; പയ്യോളി സ്വദേശി റിമാന്റിൽ
കൊയിലാണ്ടി: നന്തിയിൽ യുവാവിന് വെട്ടേറ്റ സംഭവത്തിൽ പ്രതി റിമാന്റിൽ. പയ്യോളി പെരുമാൾപുരം സ്വദേശി വിനോദ് കുമാറാണ് പിടിയിലായത്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതിയെ വെള്ളിയാഴ്ചയാണ് കൊയിലാണ്ടി പോലീസ് പിടികൂടിയത്. ഒക്ടോബർ 17ന് രാത്രി ഏഴുമണിയോടെയാണ് നന്തി സ്വദേശി ഒറ്റക്കണ്ടത്തിൽ രോഹിത്തി (26) നെയാണ് പ്രതി വെട്ടിയത്. ദേശീയപാതയുടെ ഭാഗമായുള്ള അടിപ്പാതയുടെ നിർമ്മാണം നടക്കുന്നതിന് അടിഭാഗത്തുവെച്ചായിരുന്നു സംഭവം.
കൊയിലാണ്ടി കീഴരിയൂരിലെ കുറ്റിക്കാടുകളിൽ ഒളിപ്പിച്ച നിലയിൽ 240 ലിറ്റർ വാഷ്; പരിശോധന നടത്തിയത് എക്‌സൈസ് സംഘം
കൊയിലാണ്ടി: കീഴരിയൂരിൽ നിന്നും വൻതോതിൽ വാഷ് പിടിച്ചെടുത്തു. കുറ്റിക്കാടുകളിൽ ഒളിപ്പിച്ച നിലയിലാണ് 240ലിറ്റർ വാഷ് കണ്ടെടുത്തത്. ഇന്ന് ഉച്ചയ്ക്ക് 12.15 ഓടെയായിരുന്നു സംഭവം. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കൊയിലാണ്ടി എക്‌സൈസ് റെയ്ഞ്ചിലെ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ പ്രവീൺ ഐസക്കും പാർട്ടിയുമാണ് കല്ലങ്കി മേഖലയിൽ പരിശോധന നടത്തിയത്. ഉടമസ്ഥനില്ലാത്ത നിലയിൽ കാടുകൾക്കുള്ളിൽ കന്നാസുകളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു വാഷ്.
ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പ്; കമ്പോഡിയയിൽ കുടുങ്ങിയ കോഴിക്കോട് സ്വദേശി ഉൾപ്പടെയുള്ളവരെ നാട്ടിലേക്ക് എത്തിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കുറ്റ്യാടി എംഎൽഎയുടെ കത്ത്
കോഴിക്കോട്: മികച്ച ജോലി വാഗ്ദാന തട്ടിപ്പിനിരയായ കോഴിക്കോട് സ്വദേശി ഉൾപ്പടെയുള്ളവരെ നാട്ടിലേക്ക് എത്തിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്ക് കെപി കുഞ്ഞമ്മദ് കുട്ടി എംഎൽഎ കത്ത് നൽകി. മലപ്പുറം, കോഴിക്കോട് സ്വദേശികളും, മംഗലാപുരം സ്വദേശിയുമാണ് തട്ടിപ്പിനിരയായത്. കമ്പോഡിയയിലെ അനധികൃത തൊഴിൽ തട്ടിപ്പ് സംഘത്തിൽ നിന്നും സാഹസികമായി ഇവർ ഇന്ത്യൻ എംബസിയിൽ അഭയം പ്രാപിച്ചിരിക്കുകയാണ്. കമ്പോഡിയയിലെ ഇന്ത്യൻ എംബസിയിൽ രക്ഷപ്പെട്ടെത്തിയവരെ
കെഎസ്ആർടിസി ബസ് സർവീസുകൾ; കോഴിക്കോട്- കുറ്റ്യാടി, കുറ്റ്യാടി – മാനന്തവാടി റൂട്ടുകളിൽ ആവശ്യാനുസരണം ക്രമീകരിച്ചതായി മന്ത്രി കെ.ബി ഗണേഷ് കുമാർ
കുറ്റ്യാടി: കോഴിക്കോട്- കുറ്റ്യാടി, കുറ്റ്യാടി – മാനന്തവാടി റൂട്ടുകളിൽ കെഎസ്ആർടിസി ബസ് സർവീസുകൾ ആവശ്യാനുസരണം ക്രമീകരിച്ചതായി മന്ത്രി കെ.ബി ഗണേഷ് കുമാർ. കുറ്റ്യാടി വഴി മൈസൂരിലേക്കുള്ള കെഎസ്ആർടിസി ബസ് നിർത്തലാക്കിയതിനെത്തുടർന്ന് ജനങ്ങൾ നേരിടുന്ന ഗതാഗത പ്രശ്നം കുഞ്ഞമ്മദ് കുട്ടി എം എൽ എ നിയമസഭയിൽ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതേ തുടർന്നാണ് മന്ത്രിയുടെ മറുപടി. അന്തർ സംസ്ഥാന
റേഷൻ കാർഡുടമകളുടെ ശ്രദ്ധക്ക്; മഞ്ഞ, പിങ്ക് കാർഡുകാർക്ക് മസ്റ്ററിംഗിന് അനുവധിച്ച സമയം വീണ്ടും നീട്ടി
തിരുവനന്തപുരം: മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള റേഷൻ കാർഡ് ഉടമകളുടെ മസ്റ്ററിംഗിനുള്ള സമയ പരിധി വീണ്ടും നീട്ടി. നവംബർ അഞ്ച് വരെയാണ് നീട്ടിയത്. മുൻഗണനാ റേഷൻ കാർഡുകളുള്ള 16ശതമാനത്തോളം പേർ കൂടി സംസ്ഥാനത്ത് മസ്റ്ററിംഗ് പൂർത്തിയാക്കാനുള്ള സാഹചര്യത്തിലാണ് തീയതി നീട്ടിയതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആർ അനിൽ അറിയിച്ചു. റേഷൻ കാർഡും ആധാർ കാർഡുമായി കടകളിൽ
എക്സൈസ് പ്രിവൻ്റീവ് ഓഫീസറെ കാറിൽ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയായ കോഴിക്കോട് സ്വദേശി കഞ്ചാവുമായി അറസ്റ്റിൽ
കണ്ണൂർ: കൂട്ടുപുഴ ചെക്പോസ്റ്റിൽ ജൂൺ എട്ടിന് വാഹന പരിശോധനയ്ക്കിടെ എക്സൈസ് പ്രിവന്റീവ് ഓഫീസറെ കാറിൽ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയെ കഞ്ചാവുമായി പേരാവൂർ എക്സൈസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് നോർത്ത് ബേപ്പൂരിൽ വലിയകത്ത് വീട്ടിൽ യാസർ അരാഫത്താണ് കാഞ്ഞിരപ്പുഴയിൽ നിന്ന് അറസ്റ്റിലായത്. നാലു ഗ്രാം കഞ്ചാവ് ഇയാളിൽ നിന്നും പിടികൂടി. പ്രിവൻ്റീവ് ഓഫീസറെ തട്ടിക്കൊണ്ടുപോയ കേസിൽ റിമാൻ്റിലായി
ചുവപ്പ് അണിഞ്ഞ് മേപ്പയിൽ; സിപിഐഎം വടകര ഏരിയാ സമ്മേളനത്തിന് തുടക്കമായി
വടകര: സിപിഐഎം 24-ാം പാർടി കോൺഗ്രസിന് മുന്നോടിയായുള്ള വടകര ഏരിയ സമ്മേളനത്തിന് തുടക്കമായി. മേപ്പയിൽ പ്രത്യേകം സജ്ജമാക്കിയ ടി.കെ കുഞ്ഞിരാമൻ എം.സി പ്രേമചന്ദ്രൻ നഗറിലാണ് സമ്മേളനം നടക്കുന്നത്. സിപിഐഎം ജില്ലാ സെക്രട്ടറി പി. മോഹനൻ ഉദ്ഘാടനം ചെയ്തു. എം. നാരായണൻ, പി.കെ ശശി, കെ.പി ബിന്ദു, ടി.പി അമൽ രാജ് എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്.
കുതിച്ചുചാടി സ്വർണവില; ഇന്ന് പവന് കൂടിയത് 520 രൂപ
തിരുവനന്തപുരം: കുതിച്ചുചാടി സ്വർണവില പുതിയ റെക്കോർഡ് കുറിച്ചു. പവന് 520 രൂപ കൂടി ഒരു പവൻ സ്വർണത്തിന് ഇന്ന് 58,880 രൂപയിലെത്തി. ഗ്രാമിന് 65 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 7360 രൂപയായി. ഒക്ടോബർ 10ന് രേഖപ്പെടുത്തിയ 56,200 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണ നിരക്ക്. ഈ മാസത്തിന്റെ
പേരാമ്പ്ര ഗവ. ഐടിഐയിൽ ജൂനിയർ ഇൻസ്ട്രക്ടറുടെ ഒഴിവ്
പേരാമ്പ്ര: മുതുകാടിലെ പേരാമ്പ്ര ഗവ. ഐടിഐയിൽ ജൂനിയർ ഇൻസ്ട്രക്ടറുടെ ഒഴിവ്. അരിത്തമെറ്റിക് കം ഡ്രോയിങ് ഇൻസ്ഡ്രകറുടെ താൽക്കാലിക ഒഴിവാണുള്ളത്. നിയമന അഭിമുഖം ഒക്ടോബർ 30ന് രാവിലെ 11 മണിക്ക് നടക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ 9400127797 Description: Perampra Govt. Vacancy of Junior Instructor in ITI