Sana

Total 1568 Posts

അന്താരാഷ്ട്ര കലാ-കരകൗശലമേളയ്ക്കൊരുങ്ങി ഇരിങ്ങൽ സർഗാലയ ആർട്സ് ആന്റ് ക്രാഫ്റ്റ് വില്ലേജ്; മേള ഡിസംബർ 20 മുതൽ

ഇരിങ്ങൽ: അന്താരാഷ്ട്ര കലാ-കരകൗശലമേളയ്ക്കൊരുങ്ങി സർഗാലയ ആർട്സ് ക്രാഫ്റ്റ് വില്ലേജ്. ഡിസംബർ 20 മുതൽ മേള ആരംഭിക്കും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾക്ക് പുറമേ പതിനഞ്ചിലധികം രാജ്യങ്ങളിൽ നിന്നുള്ള കരകൗശല വിദഗ്ദ്ധരും കലാകാരന്മാരും പങ്കെടുക്കും. കലാ-കരകൗശലമേള(SIACF)യുടെ പുതിയ എഡിഷന്റെ ലോഗോ പ്രകാശനം പിടി ഉഷ എംപി നിർവ്വഹിച്ചു. സർഗാലയ ജനറൽ മാനേജർ ടി. കെ. രാജേഷ്, ഓപ്പറേഷൻസ് മാനേജർ

സ്വാന്തന പരിചരണത്തിന്റെ ​ഗുണപാഠങ്ങൾ; മണിയൂർ ഹയർസെക്കണ്ടറി സ്കൂളിൽ നടന്ന സ്റ്റുഡന്റ് ഇനിഷിയറ്റീവ് ഇൻ പാലിയേറ്റിവ് ഏകദിന പരിശീലനം ശ്രദ്ധേയമായി

മണിയൂർ: പാലയാട് പ്രവർത്തിക്കുന്ന കാരുണ്യം പെയിൻ ആന്റ് പാലിയേറ്റിവും മണിയൂർ ഗവ:ഹയർ സെക്കണ്ടറി സ്കൂൾ എൻഎസ് എസ് യൂണിറ്റും ചേർന്ന് നടപ്പിലാക്കി വരുന്ന സ്റ്റുഡന്റ് ഇനിഷിയറ്റീവ് ഇൻ പാലിയേറ്റിവിന്റെ ഈ വർഷത്തെ പരിപാടിയുടെ ഭാഗമായുള്ള ഏകദിന പരിശീലനം നടന്നു. മണിയൂർ ഹയർസെക്കണ്ടറി സ്കൂളിൽ നടന്ന പരിശീലന പരിപടി പഞ്ചായത്ത് പ്രസിഡന്റ്‌ ടി കെ അഷ്‌റഫ്‌ ഉദ്ഘാടനം

കോഴിക്കോട് സൗത്ത് ബീച്ചിന് സമീപത്തെ ഒഴിഞ്ഞ കടമുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് പയ്യോളി സ്വദേശി

പയ്യോളി: കോഴിക്കോട് സൗത്ത് ബീച്ചിന് സമീപം ഒഴിഞ്ഞ കടമുറിയിൽ പയ്യോളി സ്വദേശിയായ യുവാവ് മരിച്ച നിലയിൽ. അയനിക്കാട് പുന്നോലക്കണ്ടി അർഷാദ് (24) ആണ് മരിച്ചത്. കൊപ്ര ബസാറിന് സമീപത്തുള്ള ഒഴിഞ്ഞ കെട്ടിടത്തിലാണ് മൃതദേഹം കണ്ടത്. വിരലടയാള വിദഗ്ദരും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് പൊലീസ് പറയുന്നത്. അർഷാദ് ലഹരി ഉപയോഗിക്കാറുണ്ടെന്നാണ് നാട്ടുകാരിൽ നിന്ന്

ശരീരത്തിലൂടെ ബസ് കയറിയിറങ്ങി; പേരാമ്പ്ര ബസ് സ്റ്റാൻഡിൽ ബസ് ഇടിച്ച് വയോധികന് ദാരുണാന്ത്യം

പേരാമ്പ്ര: സ്വകാര്യ ബസ് ഇടിച്ച് വയോധികൻ മരിച്ചു. വാകയാട് സ്വദേശി അമ്മദ് (85) ആണ് മരിച്ചത്‌. ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. കോഴിക്കോട് നിന്നും കുറ്റ്യാടിക്ക് പോവുകയായിരുന്ന എസ്റ്റീം ബസ് സ്റ്റാൻഡിൽ അമിതവേഗതയിൽ കയറിയപ്പോൾ സ്റ്റാൻഡിലൂടെ നടന്നു പോകുകയായിരുന്ന അമ്മദിന്റെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ബസിൻ്റെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച്

കോഴിക്കോട് മെഡിക്കൽ കോളേജിൽ മതിയായ ചികിത്സ ലഭിക്കാതെ പേരാമ്പ്ര സ്വദേശിനി മരിച്ചെന്ന പരാതി; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ വൈകിയതിനെ തുടർന്ന് പേരാമ്പ്ര സ്വദേശിനിയായ രോഗി മരിച്ചെന്ന പരാതിയിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. പേരാമ്പ്ര കൂത്താളി സ്വദേശിനി രജനി മരിച്ച സംഭവത്തിലാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് കേസെടുത്തത്. സംഭവത്തിൽ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിൽ നിന്നും അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടു. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ്

കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു; മത്സരങ്ങളിൽ മാറ്റുരയ്ക്കുന്നത് 8000ത്തോളം വിദ്യാർത്ഥികൾ

കോഴിക്കോട്: റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവ കലാമത്സരങ്ങള്‍ക്ക് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തുടക്കമായി. വൈക്കം മുഹമ്മദ് ബഷീര്‍, എസ്.കെ.പൊറ്റക്കാട്, പി.വത്സല, യു.എ.ഖാദര്‍ തുടങ്ങി 20 വേദികളിലാണ് മത്സരം നടക്കുന്നത്. 23നാണ് സമാപനം. പ്രധാന വേദിയായ മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരന്‍ ബെന്ന്യാമിന്‍ കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം

പതിനൊന്നുകാരനെ ലൈം​ഗീകമായി പീഡിപ്പിച്ചു; വടകര മന്തരത്തൂർ സ്വദേശി റിമാൻഡിൽ

വടകര: പതിനൊന്നുകാരനെ ലൈം​ഗീകമായി പീഡിപ്പിച്ച കേസിൽ മന്തരത്തൂർ സ്വദേശി റിമാൻഡിൽ. പുന്നോൽ മീത്തൽ രാമദാസൻ പണിക്കർ ആണ് റിമാൻഡിലായത്. വീട്ടിൽ പൂജയ്ക്കെത്തിയ രാമദാസൻ കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. എസ്ഐ പവനനും സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വടകര പോക്സോ കോടതി 14 ദിവസത്തേക്ക് പ്രതിയെ റിമാൻഡ് ചെയ്തു. Description: 11-year-old sexually assaulted;mandharathur native remanded

പാനൂരിൽ എക്‌സൈസിന്റെ വൻ മയക്കുമരുന്ന് വേട്ട; വില്പനയ്ക്കെത്തിച്ച ബ്രൗൺ ഷു​ഗറുമായി മധ്യവയസ്ക്കൻ അറസ്റ്റിൽ

പാനൂർ: പാനൂരിൽ ബ്രൗൺ ഷുഗറുമായി മധ്യവയസ്ക്കനെ എക്സൈസ് അറസ്റ്റ് ചെയ്തു. പാനൂരിലെ മീത്തലെ വീട്ടിൽ നജീബാണ് അറസ്റ്റിലായത്. കൂത്തുപറമ്പ് എക്‌സൈസ് റെയിഞ്ച് ഇൻസ്‌പെക്ടർ ജിജിൽ കുമാറിന്റെ നേതൃത്വത്തിൽ പാനൂർ ടൗണിനടുത്ത് നടത്തിയ പരിശോധനയിൽ ഇയാൾ പിടിയിലാകുന്നത്. വില്പനക്കായി കൊണ്ടുവന്ന 19.30ഗ്രാം ബ്രൗൺ ഷുഗർ എക്സൈസ് പിടിച്ചെടുത്തു. അറസ്റ്റ് ചെയ്തത്. എക്‌സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്ക്വഡിന് ലഭിച്ച

അഞ്ച് വർഷത്തെ കാത്തിരിപ്പിന് വിരാമം; കുറ്റ്യാടി ടൗൺ നവീകരണം പൂർത്തിയാകുന്നു, പ്രവൃത്തി നടന്നത് 1 കോടി 90 ലക്ഷം രൂപാ ചെലവിൽ

കുറ്റ്യാടി: കുറ്റ്യാടി ടൗൺ നവീകരണം പൂർത്തിയാകുന്നു. ഇതോടെ 5 വർഷത്തെ കാത്തിരിപ്പിനാണ് വിരാമമാകുന്നത്. കരാറുകാരന്റെ അനാസ്ഥ കാരണം തുടക്കത്തിൽ ഇഴഞ്ഞ് നീങ്ങിയ പ്രവർത്തികൾക്ക് കെ പി കുഞ്ഞമ്മദ് കുട്ടി എം എൽഎയുടെ ഇടപെടലിനെ തുടർന്നാണ് വേ​ഗം വച്ചത്. ടൗൺ നവീകരണ പ്രവൃത്തിയിൽ ടൗണിന്റെ ഭാഗമായ സംസ്ഥാനപാതയിലും, കുറ്റ്യാടി – തൊട്ടിൽപ്പാലം റോഡിലുമായി അഴുക്ക് ചാലും, അഴുക്ക്

മലയാളികളുടെ പ്രിയപ്പെട്ട ജയിൽ ചപ്പാത്തിക്ക് നാളെ മുതൽ വിലകൂടും; വർധനവ് 13 വർഷത്തിന് ശേഷം ആദ്യമായി

കോഴിക്കോട്: ജയിൽ ചപ്പാത്തിക്ക് നാളെ മുതൽ വില കൂടും. പ​ത്ത് എണ്ണത്തിന്റെ പാ​ക്ക​റ്റി​ന് ഇനി 30 രൂ​പ. ഒ​രു ചപ്പാത്തിക്ക് ര​ണ്ടു രൂ​പ എന്ന​ത് മൂ​ന്നു രൂ​പ​യാ​യി. ഗോതമ്പുപൊടിയുടെ​യും മ​റ്റും വി​ല ഉ​യ​ർ​ന്ന പശ്ചാത്ത​ല​ത്തി​ലാ​ണ് വിലവർധന​. 2011ലാ​ണ് ചപ്പാ​ത്തി നി​ർ​മാ​ണ യൂണി​റ്റു​ക​ൾ സ്ഥാ​പി​ച്ച​ത്. അ​ന്ന്​ മു​ത​ൽ ര​ണ്ടു രൂപ​യാ​യിരുന്നു വി​ല. തിരുവനന്തപുരം, ക​ണ്ണൂ​ർ, വി​യ്യൂ​ർ സെൻട്ര​ൽ

error: Content is protected !!