Sana

Total 1580 Posts

ട്രെയിൻ ടിക്കറ്റ് റദ്ദാക്കുന്ന പ്രവണത കൂടി വരുന്നു; ടിക്കറ്റ് മുൻകൂട്ടി റിസർവ് ചെയ്യാനുള്ള സമയപരിധി കുറച്ച ഇന്ത്യൻ റെയിൽവേയുടെ തീരുമാനം പ്രാബല്യത്തിൽ

ദില്ലി: ട്രെയിൻ ടിക്കറ്റ് മുൻകൂട്ടി റിസർവ് ചെയ്യാനുള്ള സമയപരിധി വെട്ടിക്കുറച്ച ഇന്ത്യൻ റെയിൽവേയുടെ തീരുമാനം ഇന്ന് മുതൽ പ്രാബല്യത്തിൽ. 4 മാസം മുമ്പ് ബുക്ക് ചെയ്ത ശേഷം യാത്ര അടുക്കുമ്പോൾ ടിക്കറ്റ് റദ്ദാക്കുന്ന പ്രവണത കൂടി വരുന്നതിനാലാണ് നിയമത്തിൽ മാറ്റം വരുത്തുന്നതെന്നാണ് റെയിൽവേയുടെ വിശദീകരണം.120 ദിവസത്തിൽ നിന്ന് 60 ദിവസമായാണ് സമയപരിധി വെട്ടിച്ചുരുക്കിയത്. അതായത് ഇനി

കൊയിലാണ്ടി നന്തിയിൽ ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു; മരിച്ചത് പേരാമ്പ്ര സ്വദേശി

കൊയിലാണ്ടി: നന്തിയിൽ ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു. പേരാമ്പ്ര ചാലിക്കര സ്വദേശി തലപ്പങ്ങ ബാബുവാണ് മരിച്ചത്. അമ്പത്തിരണ്ട് വയസായിരുന്നു.നന്തി ഫ്ളൈ ഓവറിന് സമീപത്ത് ഇന്നലെ വൈകുന്നേരം 7മണിയോടെയായിരുന്നു സംഭവം. കണ്ണൂർ-കോഴിക്കോട് പാസഞ്ചർ ട്രെയിനാണ് തട്ടിയത്. ട്രാക്കിലേക്ക് വീണ ഇയാളെ നാട്ടുകാരും കൊയിലാണ്ടി പോലീസും ചേർന്ന് ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ചോറോട് പഞ്ചായത്തിൽ ജലനിധി പദ്ധതി പ്രവർത്തനം വൈകുന്നു; ജലവിതരണം ഉടൻ തുടങ്ങണമെന്ന് ജനങ്ങൾ

വടകര: ചോറോട് പഞ്ചായത്തിൽ ജലനിധി പദ്ധതി പ്രവർത്തനം വൈകുന്നു. ജലവിതരണം ഉടൻ തുടങ്ങണമെന്നആവശ്യവുമായി ജനങ്ങൾ രം​ഗത്ത്. കുരിക്കിലാട് മലയിൽ 20 ലക്ഷം ലീറ്റർ ശുദ്ധജലം സംഭരിക്കുന്ന ടാങ്ക് നിർമ്മിച്ചിട്ട് ഏറെയായി. എന്നാൽ ശുദ്ധീകരണശാലയുടെ പണി തുടങ്ങാത്തതാണ് ജലനിധി പദ്ധതി പ്രവർത്തനം വൈകാൻ കാരണമാകുന്നത്. പുതുതായി 7,543 പേർ ഗുണഭോക്താക്കളായുള്ള പദ്ധതിക്കു വേണ്ടി 40 കോടിയോളം രൂപയാണ്

ദീപാവലി സ്പെഷ്യൽ വെറൈറ്റി ലഡു; തരം​ഗമായി ​ഗൂ​ഗിൽ പേയുടെ ലഡു ​ഗെയിം, 1001 രൂപ വെറുതേ കിട്ടും

ദീപാവലി സ്പെഷ്യൽ വെറൈറ്റി ലഡുവുമായി ​ഗൂ​ഗിൾ പേ. ഫെസ്റ്റിവൽ സീസണിനോടനുബന്ധിച്ച് ​ഗൂ​ഗിൾ പേ അവതരിപ്പിച്ച ​ഗെയിമാണ് ദീപാവലി സ്പെഷ്യൽ ലഡു. മണിക്കൂറുകൾക്കുള്ളിൽ തന്നെ ഏവർക്കും താല്പര്യമുള്ള ​ഗെയിമായി ഇത് മാറിക്കഴിഞ്ഞു. സ്പെഷ്യൽ ലഡു കിട്ടാനായി ഗൂഗിൾ പേയിൽ മിനിമം 100 രൂപയുടെ ട്രാൻസാക്ഷൻ എങ്കിലും നടത്തണം. മർച്ചന്റ് പേയ്മെന്റ് , മൊബൈൽ റീചാർജിങ് , അല്ലെങ്കിൽ

ഇരിങ്ങലിലും അയനിക്കാടും ക്ഷേത്രങ്ങളിൽ കവർച്ച; ഭണ്ഡാരങ്ങളുടെയും ക്ഷേത്രം ഓഫീസിന്റെയും പൂട്ട് തകർത്തു

പയ്യോളി: ഇരിങ്ങൽ ധർമ്മശാസ്ത്ര ക്ഷേത്രത്തിലും അയനിക്കാട് മമ്പറംഗേറ്റ് ഭഗവതി കോട്ടക്കൽ ദേവീക്ഷേത്രത്തിലും കവർച്ച. ഇന്ന് രാവിലെയോടെയാണ് സംഭവം പുറത്തറിയുന്നത്. അയനിക്കാട് മമ്പറംഗേറ്റ് ഭഗവതി ക്ഷേത്രത്തിലെ ചുറ്റുമതിലിന് പുറത്തുള്ള രണ്ട് സ്റ്റീൽ ഭണ്ഡാരങ്ങളുടെ പൂട്ട് തകർത്താണ് കവർച്ച നടത്തിയിരിക്കുന്നത്. രാവിലെ ക്ഷേത്രത്തിലെത്തിയ ഭക്തനാണ് ഭണ്ഡാരത്തിന്റെ പൂട്ട് തകർന്ന് കിടക്കുന്നത് ക്ഷേത്ര ഭാരവാഹികളെ അറിയിക്കുന്നത്. തുടർന്ന് ഇവർ പയ്യോളി

സിപിഐഎം നാദാപുരം ഏരിയ സമ്മേളനം 16,17 തിയ്യതികളിൽ ഇരിങ്ങണ്ണൂരിൽ; ലോ​ഗോ പ്രകാശനം ചെയ്തു

നാദാപുരം: സിപിഐഎം 24ാം പാർട്ടി കോൺഗ്രസിൻ്റ ഭാഗമായി നവംമ്പർ 16, 17 തിയ്യതികളിൽ ഇരിങ്ങണ്ണൂരിൽ നടക്കുന്ന നാദാപുരം ഏരിയ സമ്മേളനത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു. കല്ലാച്ചി ഇ.വി കൃഷ്ണൻ സ്മാരക ഹാളിൽ മന്ത്രി മുഹമ്മദ് റിയാസ് പ്രകാശനം നിർവ്വഹിച്ചു. ചിത്രകാരനും ശില്പിയുമായ സത്യൻ നീലിമയാണ് ലോഗോ രൂപകല്പ്പന ചെയ്തത്. സിപിഐഎം ഏരിയ സെക്രട്ടറി പി പി

പ​തി​യാ​ര​ക്ക​ര തൈ​ക്കൂ​ട്ട​ത്തി​ൽ മ​മ്മു അന്തരിച്ചു

മണിയൂർ: പ​തി​യാ​ര​ക്ക​ര ഉ​പ്പം തൊ​ടി താ​മ​സി​ക്കു​ന്ന തൈ​ക്കൂ​ട്ട​ത്തി​ൽ മ​മ്മു അന്തരിച്ചു. എൺപത്തിയാറ് വയസായിരുന്നു. ഭാ​ര്യ: ബീ​വി മ​ക്ക​ൾ: അ​ഷ്‌​റ​ഫ്‌, സ​ലാം, സ​റീ​ന, ന​സീ​മ, റ​ഊ​ഫ് മ​രു​മ​ക്ക​ൾ: അ​ബ്ദു​റ​ഹ്മാ​ൻ , ക​രീം, സാ​റ , ഷാ​ഹി​ന, ഫ​ർ​സാ​ന

പുറമേരി വിലാതപുരം ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ ക്ഷീര കർഷക സംഗമം നടന്നു; വളപ്പിൽ അബ്ദുള്ള ഹാജി മികച്ച കർഷകൻ

പുറമേരി: വിലാതപുരം ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ ക്ഷീര കർഷകസംഗമവും ജനറൽ ബോഡി യോഗവും നടന്നു. പുറമേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ ജ്യോതി ലക്ഷ്മി ഉദ്ഘാടനം ചെയ്തു. സംഘത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷം ഏറ്റവും കൂടുതൽ പാൽ അളന്ന വളപ്പിൽ അബ്ദുള്ള ഹാജിക്ക് മികച്ച കർഷകനുള്ള ഉപഹാരം സമ്മാനിച്ചു. ചടങ്ങിൽ സംഘം പ്രസിഡൻ്റ് എ.പി

ഗവണ്മെന്റ് കോണ്ട്രാക്ടർസ് നാദാപുരം മേഖല സമ്മേളനം ; പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

മൊകേരി: കേരള ഗവണ്മെന്റ് കോണ്ട്രാക്ടർസ് നാദാപുരം മേഖലാ സമ്മേളനം നടന്നു. കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീമതി വി.കെ.റീത്ത ഉദ്‌ഘാടനം ചെയ്തു .മേഖലാ പ്രസിഡണ്ട് കെ.എൻ രഘുദാസ് അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് സുരേന്ദ്രൻ, ജില്ലാ സെക്രട്ടറി കെ.എം സഹദേവൻ, പി.വി ജലാലുദ്ദീൻ, ഡൊമിനിക് വിലങ്ങാട്, പി.ദീപേഷ്, കുഞ്ഞാലി, എം.കെ ബാലൻ, ടി ശൈലേഷ്, കെ.സുനിൽ, ടി.കെ.റഫീഖ്,

കോഴിക്കോട് മെത്താഫെറ്റാമിനുമായി മൂന്ന് യുവാക്കൾ പിടിയിൽ; കടത്താൻ ശ്രമിച്ചത് പത്ത് ലക്ഷം രൂപയുടെ മയക്കുമരുന്ന്

കോഴിക്കോട്: കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് മെത്താഫെറ്റാമിനുമായി മൂന്ന് യുവാക്കൾ പിടിയിൽ. മലപ്പുറം സ്വദേശികളായ മുനവർ, സിനാൻ, അജ്മൽ എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്. സംഘത്തിന്റെ പക്കൽ നിന്നും പത്ത് ലക്ഷം രൂപ വില വരുന്ന 220 ഗ്രാം മെത്താഫെറ്റമിൻ പിടിച്ചെടുത്തു. രഹസ്യ വിവരത്തെ തുടർന്ന് എക്‌സൈസ് നടത്തിയ പരിശോധനയിലാണ് മൂവർ സംഘം പിടിയിലായത്.

error: Content is protected !!