Sana

Total 1580 Posts

സിപിഐഎം ഒഞ്ചിയം ഏരിയാ സമ്മേളനം; ടി.പി ബിനീഷ് വീണ്ടും ഏരിയാ സെക്രട്ടറി

അഴിയൂർ: സി.പി.ഐ.എം 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി ചോമ്പാൽ മിനി സ്റ്റേഡിയത്തിലെ കോടിയേരി ബാലകൃഷ്ണൻ ന​ഗറിൽ ചേർന്ന പ്രതിനിധി സമ്മേളനത്തിൽ ടിപി ബിനീഷിനെ ഒഞ്ചിയം ഏരിയാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഇത് രണ്ടാം തവണയാണ് ബിനീഷ് ഏരിയാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്. ഇന്നലെ രാവിലെ മുതിർന്ന അം​ഗം ഇകെ നാരായണൻ പതാക ഉയർത്തിയതോടെയാണ് സിപിഐഎം ഒഞ്ചിയം ഏരിയാ സമ്മേളനത്തിന്

വടകര അഴിത്തല ഉതിരംപറമ്പത്ത് മൂസ അന്തരിച്ചു

വടകര: അഴിത്തല ഉതിരംപറമ്പത്ത് മൂസ അന്തരിച്ചു. എഴുപത് വയസായിരുന്നു. ഭാര്യ: സഫിയ മക്കൾ: മുംതാസ്, സഫീർ, സഫ്നാദ് മരുമക്കൾ: സൈനുദ്ദീൻ സഹോദരങ്ങൾ: മജീദ്, അസീസ്, മമ്മു, ജമീല, സെക്കീന, ഫാത്തിമ, സീനത്ത്, ബഷീർ, പരേതനായ ഹാഷിം മയ്യത്ത് നിസ്കാരം 3 മണിക്ക് അഴിത്തല ജുമാ മസ്ജിദിൽ നടക്കും.

പോലിസ് സേവനത്തിനിടയിലും കലയെ ജീവവായുപോലെ കൊണ്ടുനടന്നു, തെയ്യക്കോലങ്ങൾ കെട്ടിയാടാൻ കുഞ്ഞിരാമപ്പണിക്കർ ഇനിയില്ല; വിട നൽകി മൊകേരി നാട്

മൊകേരി: തെയ്യം, ചെണ്ടമേളം കലാകാരൻ അപ്പത്താംമാവുള്ളതിൽ കുഞ്ഞിരാമപ്പണിക്കർക്ക് വിട നൽകി നാട്. പൊലീസ് സേനയിൽ സേവനമനുഷ്ഠിക്കുന്നതിനിടയിലും തെയ്യവും ചെണ്ടമേളവും അദ്ദേഹത്തിന് ജീവവായുവായിരുന്നു. ഓടിപ്പിടിച്ച് തെയ്യാട്ടങ്ങൾക്ക് എത്തുമായിരുന്നു. കടത്തനാട്ടിലെയും പരിസര പ്രദേശങ്ങളിലുമുള്ള കുറ്റ്യാടി നടോൽ മുത്തപ്പൻ ക്ഷേത്രം, ഓർക്കാട്ടേരി കുമുള്ളി ക്ഷേത്രം, മാന്തോ ടി ഭഗവതി ക്ഷേത്രം, തച്ചോളി ക്ഷേത്രം, മരക്കുളത്തിൽ ക്ഷേത്രം, നടുക്കണ്ടി ഭഗവതി ക്ഷേത്രം,

വ്യാജ സർട്ടിഫിക്കറ്റ് നൽകി വിദ്യാർത്ഥികളെ വഞ്ചിച്ചു; കുറ്റ്യാടിയിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മാനേജർ റിമാൻഡിൽ

കുറ്റ്യാടി: വ്യാജ സർട്ടിഫിക്കറ്റ് നൽകി വിദ്യാർത്ഥികളെ വഞ്ചിച്ചതായി പരാതി. കുറ്റ്യാടിയിലെ ഗേറ്റ് അക്കാദമി എന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മാനേജർ റിമാൻഡിൽ. നാദാപുരം വരിക്കോളി കൂർക്കച്ചാലിൽ ലിനീഷാണ് റിമാൻഡിലായത്. ലാബ് ടെക്നിഷ്യൻ കോഴ്‌സ്, നഴ്സിങ് അസിസ്‌റ്റന്റ് കോഴ്‌സ് എന്നിവയ്ക്ക് വിദ്യാർഥികളെ ചേർത്തു വ്യാജ സർട്ടിഫിക്കറ്റുകൾ നൽകി വഞ്ചിച്ചെന്നാണ് പരാതി. കുറ്റ്യാടിയിൽ ഗേറ്റ് അക്കാദമി എന്ന പേരിൽ

സംസ്ഥാനത്ത് തുലാവർഷം ശക്തിപ്രാപിക്കുന്നു; ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം ശക്തിപ്രാപിക്കുന്നു. ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു . തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തെക്കൻ ജില്ലകളിൽ കനത്ത മഴ പ്രതീക്ഷിക്കുമ്പോൾ വടക്കൻകേരളത്തിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ എന്നിവയ്ക്ക് സാധ്യതയുള്ള

വടകര പുതിയ ബസ് സ്റ്റാൻഡ് പുതുമോടിയിലേക്ക്; സ്റ്റാൻഡ് നവീകരണത്തിന് 2.5 കോടി രൂപയുടെ പദ്ധതി, രൂപരേഖ തയ്യാറാക്കാൻ എൻഐടി സംഘം സ്ഥലപരിശോധന നടത്തി

വടകര: വടകര പുതിയ ബസ് സ്റ്റാൻഡ് പുതിയ രൂപത്തിലേക്ക് മാറാനൊരുങ്ങുന്നു. ബസ് സ്റ്റാൻഡ് നവീകരണത്തിന് 2.5 കോടി രൂപയുടെ പദ്ധതിയായി.റീബിൽഡ് കേരള പദ്ധതിയിലാണ് ഫണ്ട് അനുവദിച്ചത്. രൂപരേഖ തയ്യാറാക്കാൻ കോഴിക്കോട് എൻഐടിക്ക് നഗരസഭ കത്തുനൽകി. എൻഐടി സംഘം സ്ഥലപരിശോധന നടത്തി നിർദേശങ്ങൾ നഗരസഭക്ക് സമർപ്പിച്ചിരുന്നു. ദേശീയപാത നിർമാണം പൂർത്തിയായാൽ സർവീസ് റോഡ് ലെവലിൽനിന്ന്‌ ഏകദേശം മുക്കാൽ

കോഴിക്കോട് ​ഗവ. മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ജോലി ഒഴിവുകൾ; വിശദമായി നോക്കാം

കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ കാസ്പിനു കീഴിൽ ഐവിഎഫ് ടെക്നിഷ്യൻ ഒഴിവിലേക്ക് നിയമനം നടത്തുന്നു. നിയമന അഭിമുഖം നവംബർ 6 ന് രാവിലെ 11.30ന് സൂപ്രണ്ട് ഓഫിസിൽ നടക്കും. മെഡിക്കൽ ഗ്യാസ് ടെക്നിഷ്യൻ കം ബയോമെഡിക്കൽ ടെക്നിഷ്യന്റെ ഒഴിവിലേക്കും നിയമനം നടത്തപ്പെടുന്നു. നിയമനത്തിനുള്ള അഭിമുഖം നവംബർ 11ന് രാവിലെ 11.30ന്

ഒരു നിമിഷത്തെ അശ്രദ്ധ; കണ്ണൂരിൽ ട്രെയിനിൽ ഓടിക്കയറുന്നതിനിടെ യുവതി പിടിവിട്ട് ട്രാക്കിലേക്ക് വീണു, പിന്നീട് സംഭവിച്ചത് ഞെട്ടിക്കുന്നത്

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിനിൽ ഓടിക്കയറുന്നതിനിടെ യുവതി പിടിവിട്ട് ട്രാക്കിലേക്ക് വീണു. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. പുതുച്ചേരി എക്സ്പ്രസ്സിലാണ് യുവതി ഓടി കയറാൻ ശ്രമിച്ചത്. കണ്ണൂരിലെത്തിയപ്പോൾ സാധനം വാങ്ങിക്കുന്നതിനായി ട്രെയിനിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയതായിരുന്നു. സാധനം വാങ്ങിക്കുന്നതിനിടെ ട്രെയിൻ നീങ്ങി തുടങ്ങിയപ്പോൾ യുവതി ഓടിക്കയറാൻ ശ്രമിച്ചു. എന്നാൽ വാതിൽപിടിയിലെ പിടുത്തം

പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ സർക്കാർ ഹോമിയോ ഡിസ്പൻസറി മാറ്റാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം; ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് നാട്ടുകാർ

പേരാമ്പ്ര: ഗ്രാമപഞ്ചായത്തിലെ പഴയ പെട്രോൾ പമ്പിന് സമീപം കഴിഞ്ഞ 17 വർഷമായി പ്രവർത്തിച്ചു വരുന്ന ഹോമിയോ ഡിസ്പൻസറി മറ്റൊരു സ്ഥലത്തേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ സർവ്വകക്ഷി യോഗം പ്രതിഷേധിച്ചു. വർഷങ്ങളായി നാട്ടുകാരുടെ സാമ്പത്തിക സാമൂഹ്യ സംരക്ഷണത്തിൽ നിലനിന്നുപോന്ന സ്ഥലത്തെ ഏക സർക്കാർ സ്ഥാപനം സ്വന്തമായി സ്ഥലം സൗജന്യമായി ലഭ്യമാക്കിയിട്ടും അതുപയോഗപ്പെടുത്താതെ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് മറ്റൊരിടത്തേക്ക് മാറ്റാനുള്ള

റേഷൻകാർഡ് മസ്റ്ററിം​ഗ് പൂർത്തിയാക്കാത്തവരുടെ ശ്രദ്ധയ്ക്ക്; മസ്റ്ററിം​ഗിന്റെ സമയപരിധി വീണ്ടും നീട്ടി

തിരുവനന്തപുരം: റേഷൻകാർഡ് മസ്റ്ററിം​ഗിന്റെ സമയപരിധി വീണ്ടും നീട്ടി. നവംബർ 30വരെയാണ് സമയം നീട്ടി നൽകിയത്. മസ്റ്ററിംഗ് പൂർത്തിയാക്കാത്തവർക്ക് ഈ സമയം ഉപയോ​ഗിക്കാമെന്ന് മന്ത്രി ജി ആർ അനിൽ‍ അറിഞ്ഞു. മുൻ​ഗണനാ വിഭാ​ഗത്തിൽപ്പെട്ട മഞ്ഞ, പിങ്ക് കാർഡുകാരുടെ മസ്റ്ററിം​ഗ് സമയമാണ് പുതുക്കിയിരിക്കുന്നത്. മുഴുവൻ പേരുടേയും മസ്റ്ററിം​ഗ് പൂർത്തീകരിക്കുന്നതിന് വേണ്ടിയാണ് നവംബർ 30വരെ സമയപരിധി നീട്ടിയതെന്നും മന്ത്രി പറഞ്ഞു.

error: Content is protected !!