Sana

Total 902 Posts

ഗ്രാമീണ റോഡുകൾക്ക് ഫണ്ട് അനുവദിക്കണം; സി.പി.എം ആയഞ്ചേരി ടൗൺ വെസ്റ്റ് ബ്രാഞ്ച് സമ്മേളനം ഈയ്യക്കലിൽ നടന്നു

വടകര: ഗ്രാമീണ റോഡുകൾക്ക് ഫണ്ട് അനുവദിക്കണം. വാഹന ഗതാഗതം ദുഷ്കരമായി മാറിയ ഗ്രാമീണ റോഡുകളുടെ പുനർനിർമാണ പ്രവൃത്തിക്ക് തദ്ദേശ ഭരണ സ്ഥാപനങ്ങളും, സർക്കാറും ഫണ്ട് അനുവദിക്കണമെന്ന് സി.പി.എം ആയഞ്ചേരി ടൗൺ വെസ്റ്റ് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ഈയ്യക്കൽ ചേർന്ന സമ്മേളനം ഏരിയ കമ്മിറ്റി അംഗം ബിനു പുതുപ്പണം ഉദ്ഘാടനം ചെയ്തു. ലിബിൻ കുളമുള്ളതിൽ അധ്യക്ഷത വഹിച്ചു.

സബ്‌സിഡി സാധനങ്ങൾക്ക് വില കൂട്ടി സപ്ലൈക്കോ; വില കൂട്ടിയത് അരി ഉൾപ്പടെ മൂന്ന് സാധനങ്ങൾക്ക്

തിരുവനന്തപുരം: സബ്‌സിഡി സാധനങ്ങൾക്ക് വില കൂട്ടി സപ്ലൈക്കോ. അരി, പരിപ്പ്, പഞ്ചസാര എന്നിവയുടെ വിലയാണ് വർധിപ്പിച്ചത്. കുറുവ അരിയുടെ വില 30 രൂപയിൽ നിന്ന് 33 രൂപയാക്കി. മട്ട അരിക്കും കിലോയ്‌ക്ക് മൂന്നു രൂപ കൂട്ടി. പച്ചരി വില 26 രൂപയിൽ നിന്ന് 29 രൂപയായി. തുവര പരിപ്പിന്റെ വില 111 രൂപയിൽ നിന്ന് 115

മാതാപിതാക്കൾ അടുത്തില്ലാത്ത സമയം കുട്ടികൾ യൂട്യൂബിൽ എന്താണ് കാണുന്നതെന്ന ആശങ്കയുണ്ടോ?; ഇനി കുട്ടികളുടെ യൂട്യൂബ് ആക്ടിവിറ്റി ഞൊടിയിടയിൽ അറിയാം, പുതിയ ഫീച്ചറുമായി യൂട്യൂബ്

ഇന്നത്തെ കാലത്ത് കുട്ടികളുടെ ഫോണിനുള്ളിലെ ലോകത്താണ്. അവർക്ക് ചെറുപ്രായത്തിലെ സോഷ്യൽ മീഡിയ ആപ്പുകൾ കൈകാര്യം ചെയ്യാനറിയാം, എന്നാൽ ഇടയ്ക്ക് കുട്ടികൾ അവയെ തെറ്റായ കാര്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടോ എന്ന സംശയം പലപ്പോഴും ചില മാതാപിതാക്കൾക്ക് എങ്കിലും ഉണ്ടാകാറുണ്ട്. ഇനിമുതൽ മാതാപിതാക്കൾക്ക് തങ്ങളുടെ കുട്ടികളുടെ യൂട്യൂബ് ആക്ടിവിറ്റി ഞൊടിയിടയിൽ അറിയാം. യൂട്യൂബിന്റെ പുതിയ ഫീച്ചർ പ്രകാരം കുട്ടികളുടെ അക്കൗണ്ട്

ജാ​ഗ്രത; കോഴിക്കോട് ജില്ലയിൽ മഞ്ഞപ്പിത്തം പടരുന്നു, ഇരുപത്തിമൂന്നുകാരി ​ഗുരുതരാവസ്ഥയിൽ

കോഴിക്കോട് : ജാ​ഗ്രത പാലിക്കുക. കോഴിക്കോട് ജില്ലയിൽ മഞ്ഞപ്പിത്തം പടരുന്നു. കോഴിക്കോട് കോർപ്പറേഷനിലെ കൊമ്മേരി വാർഡിൽ മഞ്ഞപ്പിത്തം പടരുന്നു. കഴിഞ്ഞ ഒരാഴ്ചയായി 25-ഓളം ആളുകൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സതേടി. ചികിത്സയിലുള്ള 23-കാരി മഞ്ഞപ്പിത്തം കരളിനെ ബാധിച്ചതിനാൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഈ ഭാഗത്തെ പ്രാദേശികമായുള്ള കുടിവെള്ള പദ്ധതിയിൽനിന്നാണോ മഞ്ഞപ്പിത്തം പടരുന്നതെന്ന സംശയം അധികൃതർക്കുണ്ട്. ഈ പദ്ധതിയുൾപ്പെടുന്ന

അമേരിക്കയിൽ നിന്ന് കുടുംബത്തെ കാണാൻ മടങ്ങിവരുന്നതിനിടെ മരണം തട്ടിയെടുത്തു, അപകടം ഷിജിലിന്റെ വീടെത്താൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെ; മുക്കാളിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചതിന്റെ ‍ഞെട്ടൽ മാറാതെ നാട്

മുക്കാളി: മുക്കാളിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചതിന്റെ ‍ഞെട്ടൽ മാറാതെ നാട്. രണ്ട് പേരുടെ മരണ വാർത്തയോടെയാണ് മുക്കാളിയിലെ നാട്ടുകാരുടെ ഇന്നത്തെ ദിവസം തുടങ്ങിയത്. ബ്ലോക്കോഫീസിനും മുക്കാളിക്കും ഇടയിൽ ഇന്ന് രാവിലെ ആറരയോടെയാണ് അപകടം നടന്നത്. ന്യൂമാഹി ചാലക്കര സ്വദേശി ഷിജിൽ , സുഹൃത്തും കാറിന്റെ ഡ്രൈവറുമായ കോടിയേരി കല്ലിൽ താഴെ സ്വദേശി

വയനാട് സ്കൂട്ടർ അപകടം; ഓർക്കാട്ടേരി സ്വദേശി മരിച്ചു

വടകര: നിരവിൽപുഴ മട്ടിലയിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഓർക്കാട്ടേരി സ്വദേശി മരിച്ചു. ഓർക്കാട്ടേരി രാമത്ത് കാസിം (56) ആണ് മരിച്ചത്. കാസിമിനെ ഉടൻ മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . വയനാട് സ്വാകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. ഓർക്കാട്ടേരിയിലേക്ക് വരുന്നതിനിടെ ഇന്നലെയായിരുന്നു അപകടം. ഖബറടക്കം ഓർക്കാട്ടേരി കിഴക്കേ പള്ളി ഖബർ സ്ഥാനിൽ നടന്നു.

ഓട്ടോ തൊഴിലാളികളുടെ പ്രതിഷേധം ഫലം കണ്ടു; വടകര റെയിൽവേ സ്റ്റേഷനിലെ ഓട്ടോറിക്ഷകളുടെ പാർക്കിങ് ഫീസ് വർദ്ധന താൽക്കാലികമായി ഒഴിവാക്കി

വടകര: ഓട്ടോ തൊഴിലാളികളുടെ പ്രതിഷേധം ഫലം കണ്ടു. തൊഴിലാളികളുടെ പ്രതിഷേധത്തെ തുടർന്ന് റെയിൽവേ സ്റ്റേഷനിലെ ഓട്ടോറിക്ഷകളുടെ പാർക്കിങ് ഫീസ് വർദ്ധന താൽക്കാലികമായി ഒഴിവാക്കി. സെപ്തംബർ 31 വരെ ഓട്ടോ പാർക്കിങ് ഫീസിലെ നിലവിലെ സ്ഥിതി തുടരും. വർദ്ധിപ്പിച്ച ഫീസ് കുറക്കണമെന്ന തൊഴിലാളികളുടെ ആവശ്യം റെയിൽവേ അധികൃതർ അനുഭാവപൂർവ്വം പരിഗണിക്കും. യൂണിയന്റെ നേതൃത്വത്തിൽ പാലക്കാട് റെയിൽവേ ഡിവിഷണൽ

കാപ്പാട് മാസപ്പിറവി കണ്ടു; നബിദിനം സെപ്തംബര്‍ 16ന്

കൊയിലാണ്ടി: റബീഉല്‍ അവ്വല്‍ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ(വ്യാഴം 05.9.2024) റബീഉല്‍ അവ്വല്‍ ഒന്നായും അതനുസരിച്ച് സെപ്തംബര്‍ 16ന് (തിങ്കള്‍) നബിദിനവും ആയിരിക്കും. ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ്

വടകര കുറുമ്പയിൽ ചെറുവത്ത്കണ്ടി മീത്തൽ ചന്ദ്രൻ അന്തരിച്ചു

വടകര: കുറുമ്പയിൽ ചെറുവത്ത് കണ്ടി മീത്തൽ ചന്ദ്രൻ അന്തരിച്ചു. എഴുപത്തിയൊന്ന് വയസായിരുന്നു. ഭാര്യ: ചന്ദ്രി മക്കൾ: റിജേഷ്, രസ്‌ന മരുമക്കൾ: രജിന, മേഘനാഥൻ (ഹെൽത്ത് ഇൻസ്പെക്ടർ പയ്യോളി ) Description: Cheruvathkandi Meethal Chandran passed away

കെനിയു റിയു അഖിലേന്ത്യാ കരാട്ടെ ചാമ്പ്യൻഷിപ്; ജേതാക്കൾക്ക് അനുമോദനവുമായി സി.പി.ഐ ചെമ്മരത്തൂർ സ്ക്കൂൾ ബ്രാഞ്ച് കമ്മിറ്റി

ചെമ്മരത്തൂർ: കെനിയു റിയു അഖിലേന്ത്യാ കരാട്ടെ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ജേതാക്കളെ അനുമോദിച്ചു. സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ റോഷ ഘോഷ്, വെള്ളി മെഡൽ നേടിയ ഹൃദിക ബി സജിത്ത് എന്നിവരെയാണ് സി.പി.ഐ ചെമ്മരത്തൂർ സ്ക്കൂൾ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചത്. ഇരുവരും സഹോദരിമാരാണ് എന്ന അപൂർവ്വതയും ഈ നേട്ടത്തിനുണ്ട്. കെ.കെ കുമാരൻ ഇരുവർക്കും ഉപഹാരം നൽകി.

error: Content is protected !!