Sana
മയക്കുമരുന്ന് വില്പന നടത്തി വിദ്യാർത്ഥികളെ ഉൾപ്പടെ ലഹരിക്ക് അടിമപ്പെടുത്തുന്ന പ്രവർത്തിയിൽ ഏർപ്പെട്ടു; കോഴിക്കോട് യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി
കോഴിക്കോട്: നഗരത്തിലെ പലഭാഗങ്ങളിലും മൊത്തമായും ചില്ലറയായും മയക്കുമരുന്ന് വില്പന നടത്തി വിദ്യാർത്ഥികളെയും യുവാക്കളേയും ലഹരിക്ക് അടിമപ്പെടുത്തുന്ന രീതിയിലുള്ള പ്രവർത്തികളിൽ ഏർപ്പെട്ട യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. കോഴിക്കോട് വെള്ളയിൽ സ്വദേശി നാലുകുടിപറമ്പ് വീട്ടിൽ ഹാഷിംനെയാണ് കാപ്പ ചുമത്തി നാടുകടത്തിയത്. പ്രതിക്കെതിരെ വെള്ളയിൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ നൽകിയ പ്രാഥമിക റിപ്പോർട്ട് പ്രകാരം കോഴിക്കോട് സിറ്റി പോലീസ്
വടകര പുത്തൂരിൽ വീട്ടിൽകയറി റിട്ട.പോസ്റ്റ്മാനെ അക്രമിച്ച കേസ്; അഞ്ച് പേർ റിമാൻഡിൽ
വടകര: പുത്തൂരിൽ വീട്ടിൽ കയറി റിട്ട.പോസ്റ്റ്മാനെ അക്രമിച്ച സംഭവത്തിൽ അഞ്ച് പേർ റിമാൻഡിൽ. ക്വട്ടേഷൻ നൽകിയ മനോഹരൻ, ക്വട്ടേഷൻ ടീം അംഗങ്ങളായ വിജീഷ്, രഞ്ജിത്ത്, സുരേഷ്, മനോജ് എന്നിവരാണ് റിമാൻഡിലായത്. വടകര കോടതിയാണ് പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. മനോഹരനും അക്രമിക്കപ്പെട്ട രവീന്ദ്രനും തമ്മിൽ കുറച്ച് കാലമായി ഒരു വസ്തുമായി ബന്ധപ്പെട്ട് വാക്ക് തർക്കമുണ്ടായിരുന്നു.
കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും അരിക്കുളം സ്വദേശിയുടെ ബൈക്ക് മോഷ്ടിച്ചു, എലത്തൂരെത്തിയപ്പോള്‍ പെട്രോള്‍ തീര്‍ന്നു; മോഷ്ടാവിനെ പിടികൂടി പൊലീസിലേല്‍പ്പിച്ച് നാട്ടുകാര്‍
കൊയിലാണ്ടി: റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ട അരിക്കുളം സ്വദേശിയുടെ ബൈക്ക് മോഷ്ടിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി മുഹമ്മദ് ഹക്കീംബ് (24) ആണ് പിടിയിലായത്. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് അരിക്കുളം സ്വദേശി റെയില്‍വേ സ്‌റ്റേഷനില്‍ ബൈക്ക് നിര്‍ത്തിയിട്ടത്. രാത്രിയോടെ ഇതുമായി ഹക്കീംബ് കടന്നുകളയുകയായിരുന്നു. എലത്തൂരെത്തിയപ്പോള്‍ വണ്ടിയിലെ പെട്രോള്‍ തീര്‍ന്നതിനാല്‍
കോഴിക്കോട് നിന്ന് കഞ്ചാവുമായി യുവാവ് പിടിയിലായ കേസ്; ചോദ്യം ചെയ്യലിൽ താമസ സ്ഥലത്തും ലഹരിമരുന്ന് സൂക്ഷിച്ചതായി വിവരം, പരിശോധിച്ചപ്പോൾ കിട്ടിയത് ഏഴ് കിലോയിലധികം കഞ്ചാവ്
കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയിലെ മേൽപ്പാലത്തിന് സമീപം വെച്ച് കഞ്ചാവുമായി കഴിഞ്ഞ ദിവസം പിടികൂടിയ പ്രതിയെ ചോദ്യം ചെയ്തപ്പോൾ താമസ സ്ഥലത്തും ലഹരിമരുന്ന് സൂക്ഷിച്ചതായി വിവരം ലഭിച്ചു. തുടർന്ന് ഇയാൾ താമസിക്കുന്ന കുറ്റിക്കാട്ടൂരിലെ വാടക കെട്ടിടത്തിലെ മുറിയിൽ നിന്ന് കഞ്ചാവ് കണ്ടെടുത്തു. ഏഴ് കിലോ മുന്നൂറ് ഗ്രാം കഞ്ചാവാണ് പിടികൂടിയത്. കാസർകോട് ബദിയടുക്ക കോബ്രജ ഹൗസിൽ ശ്രീജിത്താണ്
പേരാമ്പ്ര പോലീസ് സ്റ്റേഷൻ വിദ്യാർത്ഥികളുടെ കസ്റ്റഡിയിൽ; പാറാവ്, ജി ഡി ചുമതല ഫ്രണ്ട് ഓഫീസ് വരെ കൈയ്യടക്കി കുഞ്ഞു കാക്കി ധാരികൾ
പേരാമ്പ്ര : പേരാമ്പ്ര പോലീസ് സ്റ്റേഷൻ ഭരണം തങ്ങളുടെ കൈകളിൽ ഭദ്രമാക്കി വിദ്യാർത്ഥികൾ. പാറാവ് , വയർലൈൻസ്, ജി ഡി ചുമതല ഒപ്പം ഫ്രണ്ട് ഓഫീസ് വരെ കുഞ്ഞു കാക്കി ധാരികൾ കൈയ്യടക്കി. സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായി സ്റ്റേഷൻ പ്രവർത്തനങ്ങൾ നേരിട്ട് മനസിലാക്കാനായാണ് വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂളിലെ 89 എസ് പി സി
നാല് നാൾ കലയുടെ ഉത്സവം; പേരാമ്പ്ര ഉപജില്ലാ കലോത്സവത്തിന് നൊച്ചാട് ഹയർ സെക്കൻ്ററി സ്കൂളിൽ തുടക്കമായി
വെള്ളിയൂർ: പേരാമ്പ്ര ഉപജില്ലാ കലോത്സവത്തിന് നൊച്ചാട് ഹയർ സെക്കൻ്ററി സ്കൂളിൽ തുടക്കമായി. രചനാ മത്സരങ്ങൾ പുരോഗമിക്കുകയാണ് . നാളെ സ്റ്റേജ് ഇന മസരങ്ങൾക്ക് തുടക്കമാകും. 14 നു ആണ് സമാപനം. കലോത്സവത്തിൻ്റെ ലൈറ്റ് & സ്വിച്ച് ഓൺ കർമ്മം നടന്നു. പ്രധാനാദ്ധ്യാപിക എം.ബിന്ദു ഉദ്ഘാടനം നിർവഹിച്ചു. അദ്ധ്യാപകരായ എ.പി.അസീസ്, ആർ.കെ.മുനീർ, എൻ.കെ. സാലിം, വി.എം.അഷ്റഫ്, ബിജു
വടകര റെയിൽവേ സ്റ്റേഷനിലെ ലിഫ്റ്റിൽ കുടുങ്ങി യാത്രക്കാർ; കുടുങ്ങിയത് 15 മിനിട്ടിലേറെ നേരം
വടകര: വടകര റെയിൽവേ സ്റ്റേഷനിലെ ലിഫ്റ്റിൽ യാത്രക്കാർ കുടുങ്ങി. ഭിന്നശേഷിക്കാരനായ യുവാവും രണ്ട് യുവതികളുമാണ് ലിഫ്റ്റിൽ കുടുങ്ങിയത്. രാവിലെ എട്ടരയ്ക്കുള്ള യശ്വന്ത്പൂർ എക്സ്പ്രസിന് കയറാനെത്തിയതായിരുന്നു ഇവർ. 15 മിനിട്ടിലേറെ നേരം ലിഫ്റ്റിൽ മൂവരും കുടുങ്ങി. ലിഫറ്റിൽ പ്രദർശിപ്പിച്ച എമർജൻസി നമ്പറുകളിൽ വിളിച്ചിട്ട് ബന്ധപ്പെട്ടവർ ഫോണെടുത്തില്ലെന്ന് യാത്രക്കാർ പറയുന്നു. റെയിൽവേയുടെ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ തൃശൂരിലാണ് ലഭിച്ചത്. ഇവർ
തിരൂരിൽ ട്രെയിനിൽ നിന്ന് വീണ് കോഴിക്കോട് സ്വദേശിക്ക് ദാരുണാന്ത്യം
മലപ്പുറം: ട്രെയിനിൽ നിന്ന് വീണ് കോഴിക്കോട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് ബേപ്പൂർ സ്വദേശി അരുൺ (25) ആണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവം. ഷൊർണൂരിൽ നിന്ന് കോഴിക്കോടേക്കുള്ള ട്രെയിനിൽ യാത്രയ്ക്കിടെ തിരുന്നാവയ്ക്കും തിരൂരിനും ഇടയിലുള്ള സ്ഥലത്ത് വെച്ച് അബദ്ധത്തിൽ ട്രെയിനിൽ നിന്ന് വീഴുകയായിരുന്നുവെന്നാണ് യാത്രക്കാർ പറയുന്നത്. തുടർന്ന് യാത്രക്കാർ ആർപിഎഫിനെ വിവരം അറിയിച്ചു. നാട്ടുകാരും
കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം; വയനാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് പരസ്യപ്രചാരണം ഇന്ന് അവസാനിക്കും
തിരുവനന്തപുരം: വയനാട് ലോക്‌സഭാ മണ്ഡലത്തിലെയും ചേലക്കര നിയമസഭാ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. വൈകീട്ട് അഞ്ചിനാണ് കൊട്ടിക്കലാശം. നാളെ നിശബ്ദ പ്രചാരണം. 13നാണ് വോട്ടെടുപ്പ്. കൽപ്പാത്തി രഥോത്സവത്തെ തുടർന്ന് പാലക്കാട് ഉപതെരഞ്ഞെടുപ്പ് 20ലേക്ക് നീട്ടിയിരുന്നു.18നാണ് ഇവിടെ പരസ്യപ്രചാരണം അവസാനിക്കുക. മണ്ഡലങ്ങളിൽ മൂന്ന് മുന്നണികളും തമ്മിൽ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. ചേലക്കരയിൽ എൽഡിഎഫിനായി യു ആർ
സ്വർണ പ്രേമികൾക്ക് ആശ്വാസം; സ്വർണവില വീണ്ടും താഴേക്ക്
തിരുവനന്തപുരം: സ്വർണ പ്രേമികൾക്ക് ആശ്വാസവാർത്ത. സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് ഇന്ന് കുറഞ്ഞത്. സംസ്ഥാനത്ത് ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 7220 രൂപയും പവന് 57,760 രൂപയിലുമാണ് വ്യാപാരം. വ്യാഴാഴ്ച 1320 രൂപയുടെ കനത്ത ഇടിവാണ് സ്വർണവിലയിലുണ്ടായത്. വെള്ളിയാഴ്ച പവന് 680 രൂപ വർധിച്ചു. ശനിയാഴ്ച പവന്