Sana
ചടുലതയാര്‍ന്ന ചുവടുകള്‍, നിറഞ്ഞ കൈയ്യടി; ചോമ്പാല ഉപജില്ലാ കലോത്സവത്തില്‍ മനം കവര്‍ന്ന് മടപ്പള്ളി വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിന്റെ ഗോത്രകലകൾ
വടകര: മലപ്പുലയാട്ടം, പളിയ നൃത്തം, മംഗലം കളി തുടങ്ങിയവ പുതിയ മത്സര ഇനങ്ങളായിട്ടും താളം പിഴച്ചില്ല. എ ഗ്രേഡ് തന്നെ ചോമ്പാല ഉപജില്ലാ കലോത്സവത്തിൽ നേടിയെടുത്ത് മടപ്പള്ളി വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിലെ ടീമുകൾ. ഹയർസെക്കണ്ടറി വിഭാഗം മത്സരത്തിലാണ് ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കിയത്. ഗോത്രവിഭാഗക്കാരുടെ കലകൾക്ക് അംഗീകാരം നൽകുന്നതിന്റെ ഭാഗമായാണ് ഇത്തവണ മാവിലരുടെയും മലവേട്ടുവരുടെയും
നാളെ സംസ്ഥാന വ്യാപകമായി കെ.എസ്.യു പഠിപ്പ് മുടക്ക്; സമരം കേരള, കാലിക്കറ്റ് സർവ്വകലാശാലകൾക്ക് കീഴിലുള്ള കോളേജുകളിൽ
കോഴിക്കോട്: കേരള, കാലിക്കറ്റ് സർവ്വകലാശാലകൾക്ക് കീഴിൽ ഉള്ള കോളേജുകളിൽ നാളെ( നവംബർ 14) പഠിപ്പ് മുടക്ക് സമരം നടത്തുമെന്ന് കെ.എസ്.യു സംസ്ഥാന കമ്മിറ്റി അറിയിച്ചു. കേരള യൂണിവേഴ്‌സിറ്റിയിൽ നാലുവർഷ ബിരുദ കോഴ്‌സുകൾക്ക് ഉയർന്ന ഫീസ് ഏർപ്പെടുത്തിയതടക്കമുള്ള വിഷയങ്ങൾക്കെതിരെയാണ് സമരം. മൂന്ന് വർഷ ബിരുദ കോഴ്‌സുകൾക്ക് തുല്യമായി ഫീസ് കുറയ്ക്കണമെന്നാണ് കെ.എസ്.യു ആവശ്യപ്പെടുന്നത്. 1300 രൂപ മുതൽ
‘തല’യുമായി ബെംഗ്ളൂരിവിലേക്ക്; ആറാം തവണയും ദക്ഷിണേന്ത്യൻ ശാസ്ത്രനാടക മത്സരത്തിൽ പങ്കെടുക്കാനൊരുങ്ങി മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ
വടകര: നാളെയും മറ്റന്നാളുമായി (നവംബർ 14, 15) ബെംഗളൂരുവിൽ വച്ച് നടക്കുന്ന ദക്ഷിണേന്ത്യൻ ശാസ്ത്രനാടക മത്സരത്തിൽ പങ്കെടുക്കാനൊരുങ്ങി മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ. തൃശ്ശൂരിൽ വച്ച് നടന്ന സംസ്ഥാന ശാസ്ത്രനാടക മത്സരത്തിൽ രണ്ടാംസ്ഥാനവും എ ഗ്രേഡും ലഭിച്ചാണ് മേമുണ്ടയുടെ ശാസ്ത്രനാടകം “തല” ബെംഗളൂരുവിൽ അരങ്ങേറുന്നത്. മേമുണ്ട ഇത് ആറാം തവണയാണ് ദക്ഷിണേന്ത്യൻ ശാസ്ത്രനാടക മത്സരത്തിൽ പങ്കെടുക്കുന്നത്. ഇതിൽ
കാർഷികാവശ്യത്തിനുള്ള വൈദ്യുതി കണക്ഷനെടുക്കാൻ ഇനി ബുദ്ധിമുട്ടേണ്ട; പ്രത്യേക രേഖയുടെ ആവശ്യമില്ല, വേണ്ടത് കേവലം രണ്ട് രേഖകൾ മാത്രം
വടകര: കാർഷികാവശ്യത്തിനുള്ള വൈദ്യുതി കണക്ഷനെടുക്കാൻ ഇനി വേണ്ടത് കേവലം രണ്ട് രേഖകൾ മാത്രം. കണക്ഷനെടുക്കുന്ന ആളിന്റെ തിരിച്ചറിയൽ കാർഡും കണക്ഷനെടുക്കാനുദ്ദേശിക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശ രേഖയും മാത്രം ഹാജരാക്കി വൈദ്യുതി കണക്ഷനപേക്ഷിക്കാം. കെ എസ് ഇ ബി ഉദ്യോഗസ്ഥൻ പരിശോധന നടത്തുമ്പോൾ കണക്ഷൻ കാർഷികാവശ്യത്തിനാണെന്ന് ബോധ്യപ്പെടണം. കൃഷി വകുപ്പിൽ നിന്നോ മൃഗസംരക്ഷണ വകുപ്പിൽ നിന്നോ ഉള്ള പ്രത്യേക
പേരാമ്പ്ര ഉപജില്ലാ സ്കൂൾ കലോത്സവത്തിന് അരങ്ങുണർന്നു; ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തവർക്ക് ഉപഹാരമായി നൽകിയത് ഇന്ത്യൻ ഭരണഘടന, വേറിട്ട മാതൃകയായി നൊച്ചാട് ഹയർ സെക്കൻ്ററി സ്കൂൾ
വെള്ളിയൂർ: പേരാമ്പ്ര ഉപജില്ലാ സ്കൂൾ കലോത്സവത്തിന് അരങ്ങുണർന്നു. നൊച്ചാട് ഹയർ സെക്കൻ്ററി സ്കൂളിൽ വെച്ച് നടക്കുന്ന കലോത്സവം പേരാമ്പ്ര എം.എൽ.എ ടി.പി.രാമകൃഷ്ണൻ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. വേദിയിലുള്ള എല്ലാവർക്കും വിവിധ നേട്ടങ്ങൾ കൈവരിച്ച അദ്ധ്യാപകരും വിദ്യാർത്ഥികളുമുൾപ്പെടെയുള്ളവർക്കും ഇന്ത്യൻ ഭരണഘടന ഉപഹാരമായി സമർപ്പിച്ചു കൊണ്ടാണ് ഉദ്ഘാടന സമ്മേളനം നടന്നത്. എല്ലാവർക്കും മാതൃകാപരമായ പ്രവർത്തിയാണ് ഉദ്ഘാടന വേദിയിൽ നൊച്ചാട്
ദീപാവലി ദിവസം ചിരാത് കത്തിക്കുന്നതിനിടെ പൊള്ളലേറ്റു; ചികിത്സയിലായിരുന്ന പേരാമ്പ്ര എ.യു.പി സ്‌കൂളിലെ മുന്‍ അധ്യാപിക പ്രസന്ന അന്തരിച്ചു
പേരാമ്പ്ര: പേരാമ്പ്ര എ.യു.പി സ്‌കൂളിലെ റിട്ട. അധ്യാപിക പ്രസന്നകുമാരി അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു. ദീപാവലി ദിവസം ചിരാത് കത്തിക്കുമ്പോള്‍ അബദ്ധത്തില്‍ തീപിടിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്. പേരാമ്പ്ര എ.യു.പി സ്‌കൂളിലെ റിട്ട. അധ്യാപകന്‍ കേളുമാസ്റ്ററുടെ ഭാര്യയാണ്. സംസ്‌കാരം ഉച്ചയ്ക്ക് രണ്ട് മണിക്ക് ഉണ്ണിക്കുന്നും ചാലിലെ വീട്ടുവളപ്പില്‍ നടക്കും. മക്കള്‍:
വടകര നാരായണനഗരത്ത് സ്കൂട്ടറിൽ ബസിടിച്ചുണ്ടായ അപകടം; പരിക്കേറ്റ പതിയാരക്കര സ്വദേശിനിക്ക് 32 ലക്ഷത്തോളം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി
വടകര: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതിക്ക് 32 ലക്ഷത്തോളം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി. പതിയാരക്കര വണ്ടായിയിൽ സുമിതയ്ക്കാണ് നഷ്ടം പരിഹാരം നൽകാൻ കോടതി വിധിച്ചത്. വടകര എം എ സി ടി കോടതിയുടേതാണ് ഉത്തരവ്. 2021 ഒക്ടോബർ 29നാണ് കേസിനാസ്പദമായ സംഭവം. വടകര നാരായണനഗരം ജംഗ്ഷനിൽ വച്ച് ഭർത്താവ് രൂപേഷ്കുമാറിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ
മടപ്പള്ളി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ അധ്യാപക ഒഴിവ്; വിശദമായി അറിയാം
മടപ്പള്ളി: മടപ്പള്ളി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ അധ്യാപക ഒഴിവ്. എച്ച് എസ് ടി വിഭാഗത്തിൽ അറബിക് അധ്യാപകന്റെ ഒഴിവാണുള്ളത്. ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം. അഭിമുഖം നാളെ (14.11.2024) രാവിലെ 11 മണിക്ക് നടക്കും. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സ്കൂൾ ഓഫീസിൽ ഹാജരാകണം. Description: Teacher Vacancy in Madapally Government Higher
പേരാമ്പ്ര നൊച്ചാട് ചെക്കുവായി ഗോപാലൻ നായർ അന്തരിച്ചു
നൊച്ചാട്: ചെക്കുവായി ഗോപാലൻ നായർ അന്തരിച്ചു. എൺപത്തിനാല് വയസായിരുന്നു. ഭാര്യ: പരേതയായ നാരായണി മക്കൾ: മോഹനൻ, ധന്യ, മനോജൻ മരുമക്കൾ: പ്രവീണ, രതീഷ് സംസ്കാരം വീട്ടുവളപ്പിൽ നടന്നു. Description: Nochad Chekuwai Gopalan Nair passed away
ആളെ ഇറക്കി മുന്നോട്ട് നീങ്ങിയതിന് പിന്നാലെ തെറ്റായ ദിശയിലേക്ക് തിരിഞ്ഞ് സ്വകാര്യ ബസ്, നിർത്തിയത് കാറിനെ ഇടിച്ചിട്ടശേഷം; കുറ്റ്യാടിയിലെ അപകടത്തിന്റെ സിസിടിവി ദൃശ്യം കാണാം
കുറ്റ്യാടി: ചെറിയ കുമ്പളത്ത് സ്വകാര്യ ബസ് തെറ്റായ ദിശയിലേക്ക് നീങ്ങി കാറിനെ ഇടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഇന്നലെ രാത്രി ഏഴ് മണിയോടെ ചെറിയ കുമ്പളത്തായിരുന്നു അപകടം. കോഴിക്കോട് നിന്നും കുറ്റ്യാടി ഭാഗത്തേക്ക് വരികയായിരുന്ന ബ്രഹ്‌മാസ്ത്രം എന്ന ബസാണ് എതിർദിശയിലേക്ക് വരികയായിരുന്ന കാറിന് ഇടിച്ചത്. കുമ്പളം സ്റ്റാന്റിൽ ആളെ ഇറക്കിയശേഷം ബസ് മുന്നോട്ടുനീങ്ങവേ അപ്രതീക്ഷിതമായി വലതുദിശയിലേക്ക് കയറ്റുകയായിരുന്നു.