Sana
വിവാഹ അഭ്യർത്ഥന നിരസിച്ചു; പേരാമ്പ്ര സ്വദേശിനിയെ കുത്തി കൊലപ്പെടുത്താൻ ശ്രമം
പേരാമ്പ്ര: വിവാഹഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് യുവതിയെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമം. അത്തോളി സഹകരണ ആശുപത്രിക്ക് സമീപം മഠത്തിൽ കണ്ടിയിൽ വാടകയ്ക്ക് താമസിക്കുന്ന പേരാമ്പ്ര സ്വദേശിയായ യുവതിയാണ് ആക്രമിക്കപ്പെട്ടത്. വ്യാഴാഴ്ച വൈകീട്ട് 7.30 ഓടെയാണ് സംഭവം. ജോലി ചെയ്യുന്ന കടയിൽ നിന്നും മടങ്ങും വഴി വീടിന് സമീപത്ത് വെച്ചാണ് ആക്രമണം ഉണ്ടായത്. കഴുത്തിന് മുറിവേറ്റ യുവതിയെ
ചോമ്പാല ഉപജില്ലാ കലോത്സവം സമാപിച്ചു; ചാമ്പ്യന്മാരായി മടപ്പള്ളി ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ, രണ്ടാം സ്ഥാനം മടപ്പള്ളി ഗവ. ഹയർ സെക്കൻഡറിക്ക്
പുറമേരി: പുറമേരി കടത്തനാട് രാജാസ് സ്കൂളിൽ നാല് ദിവസങ്ങളിലായി നടന്ന ചോമ്പാല ഉപജില്ലാ സ്‌കൂൾ കലോത്സവം സമാപിച്ചു. ഹയർ സെക്കൻഡറി, ഹൈസ്കൂൾ വിഭാഗങ്ങളിൽ മടപ്പള്ളി ഗവ. വൊക്കേഷണൽ എച്ച്.എസ്.എസ് ചാമ്പ്യന്മാരായി. മടപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിനാണ് രണ്ടാം സ്ഥാനം. യുപി വിഭാഗത്തിൽ കല്ലാമല യുപിയും നരിക്കുന്ന് യുപിയും ഒന്നാംസ്ഥാനം പങ്കിട്ടപ്പോൾ അഴിയൂർ ഈസ്റ്റ്, ഓർക്കാട്ടേരി
സൈക്കോളജിസ്റ്റ് നിയമനം; വിശദമായി നോക്കാം
കക്കട്ടിൽ: കുന്നുമ്മൽ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. ആരോഗ്യ കേന്ദ്രത്തിന്റെ സിഡിഎംസി യൂണിറ്റിലാണ് റിഹാബിലിറ്റേഷൻ സൈക്കോളജിസ്റ്റിനെ നിയമിക്കുന്നത്. ഒഴിവിലേക്ക് നവംബർ 20ന് വൈകിട്ട് 4 മണിക്ക് മുൻപ് അപേക്ഷിക്കണം. Description: Appointment of psychologist
അറബിക് കലോത്സവത്തിൽ കാൽനൂറ്റാണ്ടിലധികമായി തുടരുന്ന ജൈത്രയാത്ര: ഒന്നാം സ്ഥാനം നിലനിർത്തി നൊച്ചാട് ഹയർ സെക്കൻഡറി സ്‌കൂൾ വീണ്ടും ചരിത്രമെഴുതി
പേരാമ്പ്ര: ഉപജില്ല സ്‌കൂൾ കലോത്സവത്തിന്റെ ഭാഗമായുള്ള അറബിക് കലോത്സവത്തിൽ 89 പോയിന്റ് നേടി അറബിക് കലോത്സവത്തിൽ ഓവറോൾ കീരീടം നിലനിർത്തി നൊച്ചാട് ഹയർ സെക്കൻഡറി സ്‌കൂൾ. 25 വർഷമായി അറബിക് കലോത്സവത്തിൽ ഉപജില്ലാ തലത്തിൽ നൊച്ചാട് ഹയർ സെക്കണ്ടറി സ്‌കൂൾ ഈ കിരീടം നിലനിർത്തുന്നുണ്ട്. പോയിന്റ് നിലയിൽ പേരാമ്പ്ര ഹയർസെക്കൻഡറി സ്‌കൂൾ ഒപ്പമെത്തി ഓവറോൾ കിരീടം
ഇസിജി ടെക്നിഷ്യൻ ഒഴിവ്
കുറ്റ്യാടി: കുറ്റ്യാടി ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ ഇസിജി ടെക്നിഷ്യന്റെ ഒഴിവ്. ഒഴിവിലേക്ക് നിയമനം നടത്തുന്നതിന്റെ ഭാഗമായി യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ സ്വീകരിക്കുന്നു. നവംബർ 23നുള്ളിൽ അപേക്ഷ നൽകണം . കൂടുതൽ വിവരങ്ങൾക്ക് ആശുപത്രി ഓഫീസുമായി ബന്ധപ്പെടുക. Description: ECG Technician Vacancy
പേരാമ്പ്ര വടകര റോഡിൽ വാഹനാപകടം; രണ്ട് പേർക്ക് പരിക്ക്
പേരാമ്പ്ര : പേരാമ്പ്ര വടകര റോഡിലെ ഹൈസ്കൂൾ റോഡ് ജങ്‌ഷനിൽ വാഹനാപകടം. രണ്ടുപേർക്ക് പരിക്കേറ്റു. നമ്പ്രത്തുകര സ്വദേശികളായ കോഴിപുറത്ത് സുബിൻ, തേരിത്തറയിൽ കുഞ്ഞിരാമൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു അപകടം. പിക്കപ്പ് വാനും ബൈക്കുമിടിച്ചാണ് അപകടം. പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Description: Car accident on Perampra Vadakara
കുട്ടികളേയും കൂട്ടി കാഴ്ചകൾ ആസ്വദിച്ച് പെഡൽബോട്ടിൽ സവാരി നടത്തിയാലോ, അതും ചുരുങ്ങിയ ചെലവിൽ; കോഴിക്കോട് സരോവരം പാർക്കിൽ ബോട്ടുകൾ ഓടിത്തുടങ്ങി
കോഴിക്കോട്: ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് കീഴിലുള്ള സരോവരം ബയോപാർക്കിൽ വീണ്ടും ബോട്ടുകൾ ഓടിത്തുടങ്ങി. ഒരു വർഷത്തിലധികമായി നിർത്തിവച്ച സരോവരം കളിപ്പൊയ്കയിലെ ബോട്ട് സവാരിയാണ് ഇന്നലെ വീണ്ടും ആരംഭിച്ചത്. കണ്ടല്‍ക്കാടുകളുടെയും തണ്ണീര്‍ത്തടങ്ങളുടെയും കാഴ്ചകൾ ആസ്വദിച്ച് ബോട്ട് സർവിസ് നടത്താം. രാവിലെ 10 മുതല്‍ വൈകീട്ട് 6 വരെയാണ് ബോട്ടിംഗ് സമയം. മുതിര്‍ന്നവര്‍ക്ക് 70 രൂപയും കുട്ടികള്‍ക്ക്
കൊട്ടിയൂർ കേളകത്ത് നാടക സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; രണ്ട് പേർ മരിച്ചു, ഒമ്പതോളം പേർക്ക് പരിക്ക്
കണ്ണൂർ: കൊട്ടിയൂർ കേളകത്ത് മലയാംപടിയിൽ ബസ് മറിഞ്ഞ് രണ്ടു പേർ മരിച്ചു. നാടകസംഘം സഞ്ചരിച്ച മിനി ബസാണ് ഇന്ന് പുലർച്ചെ നാലു മണിയോടെ അപകടത്തിൽപ്പെട്ടത്. കായംകുളം സ്വദേശി അഞ്ജലി, കരുനാഗപ്പള്ളി സ്വദേശി ജെസ്സി മോഹൻ എന്നിവരാണ് മരിച്ചത്. കായംകുളം ദേവ കമ്മ്യൂണിക്കേഷൻസ് എന്ന നാടക സംഘത്തിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. രാത്രി നാടകം കഴിഞ്ഞ് ബത്തേരിയിലേക്ക് പോകും
പേരാമ്പ്ര ഉപജില്ലാ കലോത്സവം സമാപിച്ചു; ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി പേരാമ്പ്ര ഹയർ സെക്കൻ്ററി സ്കൂൾ
വെള്ളിയൂർ: നാല് ദിവസമായി വെള്ളിയൂരിൽ നടന്നുവന്ന പേരാമ്പ്ര ഉപജില്ലാ കലോത്സവം സമാപിച്ചു. സമാപന സമ്മേളനം ബാലുശ്ശേരി എം.എൽ.എ. കെ.എം.സച്ചിൻ ദേവ് ഉദ്ഘാടനം ചെയ്തു. ഹൈസ്കൂൾ, ഹയർ സെക്കൻ്ററി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് പേരാമ്പ്ര ഹയർ സെക്കൻ്ററി സ്കൂൾ കരസ്ഥമാക്കി. നടുവണ്ണൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂൾ റണ്ണേഴ്സപ്പ് ആയി. യു.പി.വിഭാഗം സംസ്കൃതോതസവത്തിൽ കൽപത്തൂർ എ.യു.പി.സ്കൂൾ ഒന്നാം
ചങ്ങരോത്ത് ജനകീയ ആരോഗ്യ കേന്ദ്രം മാറ്റാനുള്ള നീക്കം; ഗ്രാമപഞ്ചായത്തിന് മുന്നിൽ ബഹുജന പ്രതിഷേധം
പേരാമ്പ്ര : കടിയങ്ങാട് പച്ചിലക്കാട് പ്രവർത്തിക്കുന്ന ചങ്ങരോത്ത് ജനകീയ ആരോഗ്യ കേന്ദ്രം (സബ്ബ് സെന്റർ) മാറ്റാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ആക്ഷൻ കമ്മിറ്റി നേതൃത്വത്തിൽ ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിന് മുന്നിൽ ബഹുജന പ്രതിഷേധം സംഘടിപ്പിച്ചു. ദേശീയ ആരോഗ്യ മിഷന്റെ 55 ലക്ഷം രൂപ 2022 – 23 സാമ്പത്തിക വർഷം അനുവദിച്ചിരുന്നു, ഈ തുക കടിയങ്ങാട് പച്ചിലക്കാട് പ്രവർത്തിക്കുന്ന